Category: Push

Total 1835 Posts

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന്

ബാലുശ്ശേരിയിൽ വാഹനാപകടം; സ്വകാര്യ ബസും സ്കോർപിയോയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ബാലുശ്ശേരി: ബാലുശ്ശേരി അറപീടികയിൽ സ്വകാര്യ ബസും സ്കോർപിയോയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ദമ്പതികൾക്കും മകനും ബസ് യാത്രകരായ ചിലർക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർന്ന നിലയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റുള്ളവരെ ബാലുശ്ശേരിയിലെ തന്നെയുള്ള സ്വകാര്യ

‘28,000 രൂപയാണെങ്കിൽ ആറുമാസത്തിനുശേഷം ഒരു പവന്‍, സ്വര്‍ണമാണെങ്കിൽ ഒരു ​ഗ്രാം കൂടുതൽ നൽകും’; നൊച്ചാട് മേഖലയിൽ യുവതിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായത് നിരവധി പേർ

പേരാമ്പ്ര: സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞ് നൊച്ചാട് മേഖലയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം. പണം വാങ്ങിയ ശേഷം സ്വർണ്ണം നൽകിയാണ് ഇവർ ആളുകളെ പറ്റിച്ചത്. എൺപത് പവനിന് മുകളിൽ സ്വർണ്ണവും 20 ലക്ഷം രൂപയുമാണ് ഇവർ ഇത്തരത്തിൽ സ്വന്തമാക്കിയത്. 28,000 രൂപ വാങ്ങിച്ച്‌ ആറുമാസത്തിനുശേഷം ഒരു പവന്‍ സ്വര്‍ണം നല്‍കും. ആദ്യഘട്ടത്തില്‍ ഇത് കൃത്യമായി

അരിക്കുളം ഗോശാല കണ്ടി നാരായണൻ അന്തരിച്ചു

അരിക്കുളം: ഗോശാല കണ്ടി നാരായണൻ അന്തരിച്ചു. എൺപത്തിരണ്ട് വയസാണ്. ഭാര്യ: നാരായണി മക്കൾ: ശോഭ, ഷീബ, ഷീന മരുമക്കൾ: രാജൻ മഞ്ഞക്കുളം, സുരേഷ് അയിഞ്ഞാട്ട് (സി.പി.എം അരിക്കുളം സൗത്ത് ബ്രാഞ്ചംഗം), സുഭാഷ് നടുവത്തൂർ സഹോദരങ്ങൾ: ചിരുത കുട്ടി, നാരായണി, അമ്മാളു പരേതയായ കല്യാണി

സ്വര്‍ണം കടത്തുന്നവരെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ? എങ്കില്‍ കസ്റ്റംസിനെ വിവരം അറിയിക്കാന്‍ മറക്കല്ലേ; സ്വര്‍ണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോക്ക് 1.5 ലക്ഷം രൂപ വരെ പ്രതിഫലവുമായി കസ്റ്റംസ്

കോഴിക്കോട്: സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കസ്റ്റംസ്. സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിനെ അറിയിച്ചാല്‍ കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെയാണ് പ്രതിഫലം നല്‍കുക. വിവരം അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. വിവരങ്ങള്‍ അറിയിക്കുന്നതിനായി 0483 2712369 എന്ന ഫോണ്‍ നമ്പറും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷം 82 കേസുകളിലായി 35

പോലീസ് പരിശോധന; 9.5 ലിറ്റര്‍ മദ്യവുമായി വേളം സ്വദേശി അറസ്റ്റില്‍

വേളം: വില്‍പ്പനയ്ക്കായി എത്തിച്ച മദ്യവുമായി വേളം പള്ളിയത്ത് സ്വദേശി പിടിയില്‍. പള്ളിയത്ത് സ്വദേശി രതീഷാണ് അറസ്റ്റിലായത്. കുറ്റ്യാടി സി.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് 9.5 ലിറ്റര്‍ മദ്യവുമായി ഇയാള്‍ പിടിയിലാവുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

മോഷണത്തിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായി; ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് കടന്നുകളഞ്ഞു, ബൈക്ക് മോഷണക്കേസിലെ പ്രതി കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍

കോഴിക്കോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. കൊടുവള്ളി കരീറ്റിപറമ്പ് പുത്തന്‍പുരക്കല്‍ ഹബീബ് റഹ്മാനാണ് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആര്‍ക്കേഡിന് സമീപത്തുവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി കൂട്ടാളിയുമായി ചേര്‍ന്ന് 17 ന് പൂലര്‍ച്ചെ ഈ ബൈക്കിലെത്തി താമരശ്ശേരിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തി. തുടര്‍ന്ന്

മാര്‍ച്ച് 16 മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കോഴിക്കോട്: മാര്‍ച്ച് 16 മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍: ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍

തൊഴിലന്വേഷകരെ ഇതിലേ… ജില്ലയിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ തസ്തികകളിൽ തൊഴിലവസരം; വിശദാംശങ്ങൾ

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്.എസ്.എൽ.സി മുതൽ യോ​ഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മാർച്ച് 18ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ഫാർമസിസ്റ്റ് (യോഗ്യത: ബി.ഫാം/ ഡി.ഫാം), ലാബ് ടെക്നീഷ്യൻ ( യോഗ്യത: ഡി എം എൽ ടി), അക്കൗണ്ടന്റ് (യോഗ്യത :ബികോം), സ്റ്റോർകീപ്പർ, വർക്ക്

വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; താമരശ്ശേരി സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ട് യുവാക്കളെ കസ്‌റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് പിടിയിലായത്. ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ

error: Content is protected !!