Category: Push

Total 1835 Posts

കേരളത്തിലെത്തിയത് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി; കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. മൂന്നുമാസം

കണ്ണൂര്‍ പയ്യന്നൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; 19കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

  കണ്ണൂര്‍: കണ്ണൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 19കാരനായ വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്. പയ്യന്നൂര്‍ ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നു നിഷാന്‍. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. നിഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രക്കിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടു; തൃശൂരില്‍ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് 52 കാരന്‍ മരിച്ചു

തൃശൂര്‍: വയറിളക്കവും ഛര്‍ദ്ദിയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52 കാരന്‍ മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പ്രകാശന്‍ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാകാം മരണമെന്നാണ് സംശയം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും മക്കള്‍ക്കും വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന്

പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുടെയും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെയും സംയുക്ത പരിശോധന; നെടുമ്പൊയില്‍ ഭാഗത്ത് ധര്‍മ്മംകുന്ന് മലയില്‍ പ്രവര്‍ത്തിച്ച വന്‍ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തി

പേരാമ്പ്ര: എക്‌സൈസ് സംഘം വന്‍ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തി. പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് കൊയിലാണ്ടി റെയിഞ്ചിലെ കീഴരിയൂര്‍ വില്ലേജില്‍ നെടുമ്പൊയില്‍ ഭാഗത്ത് ധര്‍മ്മംകുന്ന് മലയില്‍ പ്രവര്‍ത്തിച്ച വന്‍ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ട 700 ലിറ്റര്‍ വാറ്റാന്‍ പാകപ്പെടുത്തിയ

കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച 14 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍; പിടിക്കപ്പെട്ടത് വിപണിയില്‍ ഏഴുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ്

കോഴിക്കോട്: കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച 14 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ശാന്തിനഗര്‍ കോളനിയില്‍ ശ്രീനി(42), സീന എന്നിവരാണ് പിടിയിലായത്. ശ്രീനിയെ വെസ്റ്റ്ഹില്‍ ആര്‍മി ബാരക്‌സ് പരിസരത്തുനിന്നും 12 കിലോ കഞ്ചാവുമായും സീനയെ രണ്ടുകിലോ കഞ്ചാവുമായി വീട്ടില്‍നിന്നുമാണ് അറസ്റ്റു ചെയ്തത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഏഴുലക്ഷത്തോളംരൂപ വിലവരും. ഇരുവരും സമാനകുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയവരാണ്.

നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു

നാദാപുരം: നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ വച്ചായിരുന്നു അപകടം. പാറക്കടവ് മുടന്തേരി സ്വദേശികളായ അതറിങ്കല്‍ മൊയ്തു (78), ഭാര്യ സൈനബ (54) ഓട്ടോ ഡ്രൈവര്‍ റിനീഷ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാദാപുരം ഗവ

ആലുവയില്‍ പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പുറകെ ചാടി; 17കാരന് ദാരുണാന്ത്യം

ആലുവ: ആലുവയില്‍ പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് മരണം. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നാണ്

വടകരയിൽ സ്വകാര്യ ബസിനുളളിൽ സഹയാത്രികനെ തെങ്ങുക്കയറ്റത്തൊഴിലാളി കൊടുവാൾ കൊണ്ട് വെട്ടിയ സംഭവം; പേരാമ്പ്ര സ്വദേശിയായ പ്രതി റിമാൻഡിൽ

വടകര: സ്വകാര്യ ബസിനുളളിൽ സഹയാത്രിനെ തെങ്ങുക്കയറ്റത്തൊഴിലാളി കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി റിമാന്റിൽ. പേരാമ്പ്ര കൂത്താളി സ്വദേശി പുത്തൂർ ചാലിൽ ശ്രീനിവാസൻ (59) നെയാണ് വടകര കോടതി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീഴൽമുക്ക് ബസ് സ്റ്റോപിലായിരുന്നു സംഭവം. വില്യാപ്പള്ളി പഞ്ചായത്ത് ജീവനക്കാരൻ മുടപ്പിലാവിൽ സ്വദേശി വടക്കെ കിണറുള്ള കണ്ടി രവീന്ദ്രനാണ്

ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീണു; നരിപ്പറ്റയിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു

കക്കട്ടില്‍: നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു. ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. പരേതനായ തെറ്റത്ത് അമ്മതിന്റെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ:

കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധം; കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി

error: Content is protected !!