Category: Push

Total 1835 Posts

ആധുനിക സൗകര്യങ്ങളുമായി അടിമുടി മാറാനൊരുങ്ങി വില്ലേജ് ഓഫീസുകൾ; മേപ്പയ്യൂര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 48 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആവുന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആവാന്‍ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടൊപ്പം വില്ലേജ് ഓഫീസ് കെട്ടിടവും പദ്ധതിയിലൂടെ സ്മാര്‍ട്ടാവും. മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 48 വില്ലേജുകളാണ് രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ടാവുന്നത്. 2018 മേയില്‍ 50 വില്ലേജ് ഓഫിസുകള്‍ ആധുനികവത്കരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജുകളുടെ എണ്ണം 98 ആയി ഉയര്‍ന്നു. ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ അല്ലെങ്കില്‍

അരിക്കുളം കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു

അരിക്കുളം: കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: ശ്രീധരന്‍(എരവട്ടൂര്‍), ശാരദ(കൂമുള്ളി), സുധ(മഞ്ഞക്കുളം), പരേതയായ ജാനകി(ചാലിക്കര). സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

‘നാടകപ്രവര്‍ത്തകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’; ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു

മേപ്പയ്യൂര്‍: ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദമായ ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു. മേപ്പയ്യൂരിലെ സാംസ്‌കരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റെഡ്സ്റ്റാറാണ് ആഗസ്റ്റ് 13ന് മേപ്പയ്യൂരില്‍ നാടകത്തിന് വേദിയൊരുക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയുടെ കീഴിലുള്ള നെയ്തല്‍ നാടകസംഘമാണ് നേരത്തെ നാടകം അരങ്ങിലെത്തിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാടകം കളിക്കുന്നതില്‍ നിന്നും പബ്ലിക്ക് ലൈബ്രറി പിന്‍വാങ്ങുകയായിരുന്നു.

കാത്തിരിപ്പിന്റെ മണിക്കൂറുകള്‍; ബാലുശ്ശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മിഥുലാജിനായി തിരച്ചില്‍ തുടരുന്നു

ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മിഥുലാജിനായി തിരച്ചില്‍ തുടരുന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ടാണ് മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ ബാലുശ്ശേരി ഹൈസ്‌ക്കൂളിന് സമീപം ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥിലാജിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായിരുന്നു.

ഇനി മാസ്ക് ഊരാം, പണി കിട്ടില്ല; പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ട. കോവിഡ് ഭീതി അകന്ന പശ്ചാത്തലത്തിലാണ് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് ഇഷ്മുള്ളതുപോലെ മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. മാസ്‌ക് ധരിക്കാത്തതിന് ഇനി മുതല്‍ പിഴ ചുമത്തില്ല. 500 രൂപയായിരുന്നു മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയിരുന്നത്. 2020 മാര്‍ച്ചിലായിരുന്നു സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയത്.

തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ ചെറുമകൻ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈലത്തൂർ അണ്ടിക്കോട്ട് കടവ് പനങ്ങാവിൽ അബ്ദുള്ള(75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകൻ മുന്ന എന്ന ആഗ്മലും താമസിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യത്തിന് മുൻപ് ചികിത്സ തേടിയ ആളാണ്

പൂട്ട് തകർത്ത് അകത്തുകയറി, ഫറോക്കിൽ ര‌‌‌ണ്ട് വീടുകളിൽ നിന്നായി കവർന്നത് 23 പവൻ സ്വർണ്ണവും പണവും

ഫറോക്ക്: ഫറോക്കിലെ ര‌‌‌ണ്ട് വീടുകളിൽ നിന്നായി 23 പവൻ സ്വർണ്ണവും പണവും മോഷണം പോയി. കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ്‌ മോഷ്ടിച്ചത്. പുറ്റെക്കാട് കുന്നത്തുപറമ്പ് ആക്കപ്പിലാക്കൽ മണക്കടവൻ അബ്ദുൾ ലത്തീഫ്, ഞാവേലിപ്പറമ്പിൽ സാറാബി എന്നിവരുടെ വീടുകളിലാണ്‌ മോഷണം നടന്നത്‌. ഇരുവീടുകളുടെയും മുകൾനിലയിലെ വാതിലിന്റെ പൂട്ട് തകർത്താണ്‌ മോഷ്‌ടാക്കൾ അകത്തുകയറിയത്‌. പതിനാലര പവന്റെ ആഭരണങ്ങളാണ്‌ അബ്ദുൾ

കക്കൂസ് ടാങ്കിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ട് ദുരന്തമായി; താമരശ്ശേരിയിലെ രണ്ട് കുരുന്നുകളുടെ മരണത്തിന്റെ ഞെട്ടലിൽ നാട്

താമരശ്ശേരി: താമരശ്ശേരിയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയത് കക്കൂസ് ടാങ്ക് നിർമ്മാണത്തിനായി മണ്ണെടുത്ത കുഴി. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരുവിലാണ് സഹോദരങ്ങളായ കുരുന്നുകൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്. ട്ടക്കൊരു സ്വദേശി അബദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ഹാദി (13), മുഹമ്മദ് അഷിർ (7) എന്നിവർ മുങ്ങി മരിച്ചത്. ഇന്നലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. ട്യൂഷനായി വീട്ടിൽ നിന്നിറങ്ങിതായിരുന്നു ഹാദിയും

ട്യൂഷന് പോവുന്നതിടെ വെള്ളക്കെട്ടില്‍ വീണു; താമരശ്ശേരിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

താമരശ്ശേരി: താമരശേരിയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരുവില്‍ താമസിക്കുന്ന അബ്ദുള്‍ മജീദിന്റെ മക്കളായ മുഹമ്മദ് ആദി(14), മുഹമ്മദ് ആഷിര്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ട്യൂഷന് പോയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തെ പറമ്പില്‍ കക്കൂസ് നിര്‍മ്മാണത്തിന് വേണ്ടി കുഴിച്ച

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചനം; അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം

അരിക്കുളം: കുരുടി മുക്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സര്‍വ്വകക്ഷി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, എ.കെ.എന്‍ അടിയോടി, വി.എം ഉണ്ണി, ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, എന്‍.വി

error: Content is protected !!