Category: Push

Total 1835 Posts

വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായി; പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കിട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് നാരായണന്‍ കുട്ടി ഭാര്യയെ അക്രമിക്കുകയായിരുന്നു. ശേഷം ഇദ്ദേഹം ഇക്കാര്യം മംഗലം ഡാം സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

1063 ഗ്രാം സ്വര്‍ണം ഗുളിക രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു; നെടുമ്പാശ്ശേരിയില്‍ തൃശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗുളികകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 49 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയായ സംഗീത് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മലദ്വാരത്തിനകത്ത് ഗുളികകളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ നാല് ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചടുത്തത്. 49 ലക്ഷം രൂപ വില വരുന്ന 1063

മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു; ഭര്‍ത്താവിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസ് (36)നാണ് ശിക്ഷ ലഭിച്ചത്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു (63), മൂന്നാം പ്രതി ഭര്‍തൃമാതാവ്

വീട്ടിൽ നിന്നിറങ്ങി പോയി, പന്നീട് തിരികെ എത്തിയില്ല; വർഷങ്ങൾക്കിപ്പുറവും വാകയാട് സ്വദേശിയായ യുവാവ് കാണാമറയത്ത്

നടുവണ്ണൂർ: വർഷങ്ങൾ പിന്നിട്ടിട്ടും വാകയാട് സ്വദേശിയായ യുവാവ് ഇപ്പോഴും കാണാമറയത്ത്. വാകയാട് കിഴക്കെ വീട്ടിൽ മമ്മൂഞ്ഞിന്റെ മകൻ ബഷിറിനെയാണ് നാല് വർഷങ്ങൾക്ക് മുമ്പേ കാണാതായത്. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബാം​ഗങ്ങൾ. 2017 ഡിസംബർ ഒന്നാം തിയ്യതി വെെകീട്ട് വീട്ടിൽ നിന്നും ഇറങ്ങിപോയതാണ് ബഷീർ. പിന്നീട് മടങ്ങിവന്നില്ല. ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട് ബഷീറിന്. യുവാവിനെ കാണാത്തതിനെ

സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്തു, ഭീഷണിപ്പെടുത്തി പണം തട്ടി; തില്ലങ്കേരി സ്വദേശിയുടെ പരാതിയിൽ യുവാവ് ചോമ്പാല പോലീസിന്റെ പിടിയിൽ

വടകര: സ്ത്രീ എന്ന വ്യാജേന മൊബൈലിൽ ചാറ്റ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളവിലം പള്ളികുനി സ്വദേശി പിടിയിൽ. വരയാലിൽ വി.പി ജംഷീദിനെയാണ് ചോമ്പാല പോലീസ് അറസ്റ്റു ചെയ്തത്. തില്ലങ്കേരി സ്വദേശിയായ യുവാവുമായി മൊബെെലിൽ സ്ത്രീയെന്ന വ്യാജേന ജംഷീദ് ചാറ്റ് ചെയ്യുകയായിരുന്നു. വിശ്വാസ്വത ഉറപ്പാക്കിയ ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഭർത്താവെന്ന വ്യാജേന ജംഷീദ്

ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തി, ഭാര്യയെ വെട്ടിയ ശേഷം സ്വയം തീകൊളുത്തി ഭർത്താവ്; ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി അരുവിക്കര

തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യയുടെ അമ്മയെ വെട്ടിക്കൊലപ്പെടുത്തി മരുമകന്‍. അരുവിക്കര അഴീക്കോട് വളപ്പെട്ടി സ്വദേശി താഹിറയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അലി അക്ബറും ഭാര്യ മുംതാസുമായി പത്തുവര്‍ഷത്തിലധികമായി പിണങ്ങിക്കഴിയുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് കുടുംബകോടതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഒരു വീട്ടില്‍ത്തന്നെയായിരുന്നു താമസം. ഇന്ന് പുലര്‍ച്ചെ നാലരയോടെ ഭാര്യയുടെ അമ്മ താഹിറയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്

കുടുംബ വഴക്ക്; തൃശ്ശൂരിൽ ആറ് വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ ആറ് വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്. മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നാജുറിന് കുത്തേൽക്കുകയായിരുന്നു. അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് തര്‍ക്കവും സംഘര്‍ഷവും നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം

നൃത്തം ചെയ്യുമോ? പെരുവണ്ണാമൂഴിയിൽ ഫെസ്റ്റിനോടനുബന്ധിച്ച് സംഘ നൃത്ത മത്സരവും, വിശദാംശങ്ങൾ

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂറിസം ടെസ്റ്റിനോട് അനുബന്ധിച്ച് ജില്ലാതല സംഘ നൃത്ത മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 മുതൽ മെയ് 7 വരെ പെരുവണ്ണാമൂഴിയിലാണ് ഫെസ്റ്റ് നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ അപേക്ഷകൾ ഏപ്രിൽ 15ന് മുമ്പായി കൺവീനർ, ജില്ലാതല സംഘനിർത്ത മത്സരം, പെരുവണ്ണാമുഴി ടൂറിസം ഫെസ്റ്റ് ഓഫീസ്, പെരുവണ്ണാമുഴി പോസ്റ്റ് 67 35

മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു

മേപ്പയ്യൂർ: രാജസ്ഥാനിൽ ജയ്‌പുരിന് സമീപം മേപ്പയ്യൂർ സ്വദേശിയായ സൈനികൻ വെടിയേറ്റു മരിച്ചു. മേപ്പയ്യൂർ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തൽ ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറബാദ് എയർഫോഴ്സ് കന്റോൺമെന്റ് കോളനിയിൽ ഡ്യൂട്ടിയിലായിരുന്നു. എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് ജിതേഷിന്റെ സഹോദരൻ പ്രജീഷും സുഹൃത്തും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

ബി.എം ആൻഡ് ബി.സി നിലവാരം, ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതി; മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും

മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് ടെൻഡർ ചെയ്തു. 2.4 കോടി രൂപയുടെ പ്രവൃത്തിക്കാണ് ടെൻഡറായത്. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രവൃത്തി ആരംഭിക്കും. നേരത്തെ 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി റോഡിന് ലഭിച്ചിരുന്നു. ലാൻഡ് അക്വിസിഷന് കാലതാമസം വരുന്നതിനാൽ റോഡിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്.

error: Content is protected !!