Category: Push

Total 1835 Posts

ഇത് പരിമിതികളെ തോല്‍പ്പിച്ച പരിധിയില്ലാ നേട്ടം; കുറ്റ്യാടി തണല്‍ സ്കൂളിലെ സനുരാജും നാഫിസും സംസ്ഥാന സെറിബ്രല്‍ പാള്‍സി അത്ലറ്റിക്സിലേക്ക്

പേരാമ്പ്ര: പരിമിതികളോട് പൊരുതി മിന്നുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കുറ്റ്യാടി തണല്‍ സ്കൂളിലെ സനുരാജും നാഫിസും. തങ്ങളുടെ കായികപരമായ കഴിവുകളുമായി അവര്‍ കയറിച്ചെല്ലാനൊരുങ്ങുന്നത് സംസ്ഥാന സെറിബ്രല്‍ പാള്‍സ് അത്ലറ്റിക്സ് മത്സരത്തിലേക്കാണ്. കുറുവന്തേരി സ്വദേശി ഇളയിടം രാജന്റെയും സീനയുടെയും മകന്‍ സനുരാജ് ഡിസ്ക്സ്ത്രോ ജാവലിന്‍ ത്രോ മത്സരത്തിലും പാലേരി ചെറിയ കുമ്പളം സ്വദേശി ചാലക്കര മീത്തല്‍ മുഹമ്മദ് റാഫിയുടെയും

‘ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകം’; നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കി

ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി സമര്‍പ്പിച്ചു. ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മറ്റി അംഗങ്ങളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഒ.എം.ഭരദ്വാജ്, ഷാജി

യാത്ര ചെയ്തിരുന്ന കാറിന്റെ ടയര്‍ പൊട്ടി, മാറിയ കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അകമ്പടി വാഹനങ്ങള്‍ ഇല്ല; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ഷാരൂഖിനെ കോഴിക്കോട് എത്തിച്ചു

കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീ വെച്ച സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയുമായി അന്വേഷണസംഘം കോഴിക്കോട് എത്തിയത്. പ്രതി ഷാരൂഖിനെ മുഖം മറച്ചാണ് കൊണ്ടുവന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നോവ കാറില്‍ ഷാരൂഖിനെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു. തുടര്‍ന്ന് ഇന്നോവയില്‍ നിന്ന് ഷാരൂഖിനെ ഫോര്‍ച്യൂണറിലേക്ക് മാറ്റി.

ആരോഗ്യപരിരക്ഷ യോഗയിലൂടെ; അരിക്കുളം ആയുര്‍വേദ ആശുപത്രിയില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ഗവ: ആയുര്‍വേദ ആശുപത്രിയില്‍ യോഗ പരിശീലനം നടത്തി. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനവും കിടപ്പിലായ രോഗികള്‍ക്കായുള്ള സമഗ്ര ആയുര്‍വേദ പാലിയേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ മരിച്ച നിലയില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജുവാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്. അച്ഛന്‍: ഗോപാലന്‍. അമ്മ: ജാനകി. സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

തൊഴില്‍ അന്വേഷകര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം; ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം

കോഴിക്കോട്: ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. നഴ്സിങ് അസിസ്റ്റന്റുമാരുടെ അഭിമുഖം ഏപ്രിൽ 10 ന് രാവിലെ 11 മണിക്കും, കുക്ക് നിയമന അഭിമുഖം ഉച്ചയ്ക്ക് 2.30 നുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2355840 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൊടുവള്ളിയിലെ കടയില്‍ നിന്നും ബാറ്ററിയും, 10 കിലോയിലധികം പഴങ്ങളും കവര്‍ന്നു; സംഘത്തിലെ യുവാവ് പിടിയില്‍

കൊടുവള്ളി: കൊടുവള്ളിയിലെ കടയില്‍ കയറി ബാറ്ററിയും, പഴങ്ങളും മോഷ്ടിച്ച സംഘത്തിലെ യുവാവ് പോലീസ് പിടിയില്‍. ചുണ്ടപ്പുറം സ്വദേശി യൂസഫാണ് (24) പിടിയിലായത്. കൊടുവള്ളി കിഴക്കോത്ത് റോഡ് ജംഗ്ഷനിലെ പഴക്കടയില്‍ നിന്ന് ഏഴായിരം രൂപ വിലയുള്ള ബാറ്ററിയും 10 കിലോയിലധികം പഴങ്ങളും കവര്‍ന്ന രണ്ടംഗ സംഘത്തില്‍ ഒരാളാണ് ഇയാള്‍. കൊടുവള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍

താമരശ്ശേരി ചുരത്തിലെ അപകടം; കൊക്കയിലക്ക് തെറിച്ച് വീണ് പരിക്കേറ്റ സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി ചുള്ളിയോട് കൊട്ടയങ്ങൽ റാഷിദ് (24) ആണ് മരിച്ചത്. സംഭവ സമയം റാഷിദിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷെരീഫിന് അപകടത്തിൽ സാരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഷെരീഫ്. തകരപ്പാടിക്കുമുകളിലായി തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ്

പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു

നടുവണ്ണൂര്‍: കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് ആയിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.എം കുമാരന്‍. (അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്‌മെന്റ്, പാലക്കാട്). മക്കള്‍: വത്സലാകുമാരി (റിട്ട. ഓവര്‍സിയര്‍, പി.ഡബ്യൂഡി), ടി.എം പുഷ്പ (റിട്ട. ഹെല്‍ത്ത് നേഴ്‌സ്, പുളിയഞ്ചേരി), ടി.എം നിര്‍മല (അധ്യാപിക ആഴ്ചവട്ടം ഹയര്‍ സെക്കന്ററി സ്‌കൂള്‍),

ശരീരത്തിലെ മുറിവുകള്‍ വീഴ്ചയെത്തുടര്‍ന്നെന്ന് പോലീസ്; ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പോലീസ്. കൊളത്തൂര്‍ കരിയാത്തന്‍ കോട്ടയ്ക്കല്‍ ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം രംഗത്തെത്തിയിരിക്കുന്നത്. ബിനീഷിന്റെ ശരീരത്തിലെ മുറിവുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബിനീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് വിവരശേഖരണം

error: Content is protected !!