Category: Push

Total 1835 Posts

താമരശേരിയില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ അക്രമണം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് (35) പരുക്കേറ്റത്. സംസാരശേഷിയില്ലാത്ത റിജേഷ് അച്ഛനൊപ്പം റബര്‍ ടാപ്പിങ് ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ അക്രമണം ഉണ്ടായത്. റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍

വീണ്ടും അക്കൗണ്ട് ഫ്രീസിങ്: ഭക്ഷണം കഴിച്ച ശേഷം ജയ്പൂര്‍ സ്വദേശി ഗൂഗിള്‍ പേ വഴി പണം അയച്ചു, പിന്നാലെ അക്കൗണ്ട് മരവിപ്പിച്ചു; ദുരിതത്തിലായി താമരശ്ശേരി ചുങ്കത്തെ തട്ടുകട ഉടമ

താമരശ്ശേരി: ഭക്ഷണം കഴിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം അയച്ചതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശ്ശേരി ചുങ്കത്തെ ദുബായ് തട്ടുകട ഉടമയുടെ അക്കൗണ്ടാണ് ബാങ്ക് മരവിപ്പിച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി 263 രൂപ യു.പി.ഐ മുഖേനെ ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മല്‍ സാജിറിനാണ് ദുരനുഭവം ഉണ്ടായത്.

തൊട്ടില്‍പ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം; പേരമകളെ പ്രതിയാക്കി കേസ്

തൊട്ടില്‍പ്പാലം: കേണ്ടാത്തറേമ്മല്‍ കദീശ(70)യുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരമകളെ പ്രതിയാക്കി പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ചെയ്തു. പേരമകള്‍ അര്‍ഷിനയുടെ പേരിലാണ് തൊട്ടില്‍പ്പാലം പോലീസ് കേസ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ നേരത്തേ അസ്വാഭാവികമരണത്തിനായിരുന്നു കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ അര്‍ഷിനയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കദീശ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം

പ്ലസ് വണ്‍ പ്രവേശനം; ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം, ട്രയല്‍ അലോട്ട്മെന്റ് 13ന്, ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ രണ്ട് കിലോഗ്രാം സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വര്‍ണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. മുക്കം സ്വദേശിയായ മുണ്ടയില്‍ ഇര്‍ഷാദ് (25), മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദ് (24) എന്നിവരെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റ്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

ജോലി അന്വേഷിക്കുകയാണോ? മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനിയമനം നടത്തുന്നു: വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്. ഇ വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍ ഡി എ , വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം മെയ് 30 ചൊവ്വാഴ്ച 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത

കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ജാഗ്രത വേണം; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ നീണ്ട ന്യൂനമര്‍ദപാത്തി മഴയ്ക്ക് കാരണമായേക്കും. അടുത്ത 3 മണിക്കൂറില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് , തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍

കുരുന്നുകള്‍ക്ക് കൂട്ടായ് ദീര്‍ഘനാളുകള്‍; മേപ്പയ്യൂരിലെ പാവട്ടുകണ്ടിമുക്ക് അംഗന്‍വാടി ഹെല്‍പ്പറായിരുന്ന കെ.കെ.സൗമിനിയ്ക്ക് യാത്രയയപ്പേകി

മേപ്പയ്യൂര്‍: ദീരര്‍ഘകാലം അംഗന്‍വാടി ഹെല്‍പ്പറായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന മേപ്പയ്യൂരിലെ പാവട്ടുകണ്ടിമുക്ക് അംഗന്‍വാടിയിലെ കെ.കെ സൗമിനിയ്ക്ക് യാത്രയയപ്പു നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. കെ.കെ.രജീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. 15ാം വാര്‍ഡ് കണ്‍വീനര്‍ കെ.കെ ബാബു, സിപിഐഎം മേപ്പയ്യൂര്‍ നോര്‍ത്ത്

പന്തിരിക്കരയില്‍ സ്‌കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു: മുതുകാട് സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്

പേരാമ്പ്ര: പന്തിരിക്കര കോക്കാട് റോഡിന് സമീപം സ്‌ക്കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്. മുതുകാട് സ്വദേശികളായ ബവിത(34), മകള്‍ ജ്യോതിക (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയങ്ങാട് ഭാഗത്തും നിന്നും മുതുകാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും എതിര്‍ ദിശയില്‍

ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന; താമരശ്ശേരി സ്വദേശിയായ യുവാവ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍

താമരശ്ശേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. താമരശ്ശേരി അമ്പായത്തോട് ഷാനിദ് മന്‍സിലില്‍ നംഷിദ്(36) ആണ് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് റൂറല്‍ എസ്പി ആര്‍ കറപ്പസ്വാമി ഐപിഎസിന്റെ നിര്‍ദേശംപ്രകാരം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഷാജി കെ എസ്, താമരശ്ശേരി ഡിവൈഎസ്പി ചാര്‍ജ്ജിലുള്ള അബ്ദുല്‍ മുനീര്‍ പി എന്നിവരുടെ

error: Content is protected !!