Category: Push

Total 1835 Posts

ലോക പുകയില വിരുദ്ധ ദിനം; ഉപേക്ഷിക്കാം ഈ ദുശ്ശീലത്തെ, ശ്രദ്ധിച്ചില്ലെങ്കില്‍ പുകയില ഉപയോഗം നിങ്ങളെ മാത്രമല്ല നിങ്ങളുടെ വേണ്ടപ്പെട്ടവരെക്കൂടെ ബാധിച്ചേക്കാം

പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവര്‍ ചുരുക്കമാണ്, എങ്കിലും അനേകം പേര്‍ ഇതിനു അടിമപ്പെടുന്നതിനു പിന്നില്‍ പുകയിലയിലെ ലഹരി പദാര്‍ത്ഥമായ ”നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകള്‍ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്. കാരണം തുടങ്ങിയാല്‍ ശീലം നിര്‍ത്തുന്നത് ശ്രമകരമാകും. നിക്കോട്ടിന്‍ എന്ന ഈ വില്ലന്‍ ഉപയോഗിച്ച് പത്തു സെക്കന്റ്

വേളം പഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകത്തം വാര്‍ഡില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തു. സിറ്റിങ് സീറ്റില്‍

കൊടുവള്ളിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്

ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് ആദ്യവാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ്ക്കുവേണ്ടി ഹരീഷിന്റെ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കരള്‍ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി

ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി; ആഘോഷമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘ചിരിക്കിലുക്കം- 23’ എന്ന പേരില്‍ നടത്തിയ പരിപാടി 122ാം നമ്പര്‍ വിനയ സ്മാരക അംഗനവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ബാലപാഠങ്ങള്‍ നുകരാനായ് എത്തുന്ന കുരുന്നുകളെ എല്ലാവരും ചേര്‍ന്ന് സ്വഗതം ചെയ്തു. പൂച്ചെണ്ടുകളും ബലൂണുകളും തോരണങ്ങളുമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് കൗതുകത്തോടെയാണ്

ബക്കറ്റിലെ വെള്ളത്തില്‍ വീണ് കോഴിക്കോട് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും പത്ത് മാസം പ്രായമുള്ള ദുഹാ മന്‍ഹല്‍ ആണ് മരണപെട്ടത്. ഇന്നലെയായിരുന്നു സംഭവം. അപകട സമയത്ത് വീട്ടില്‍ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടി അബദ്ധത്തിൽ കുളിമുറിയിലെ ബക്കറ്റിൽ വീഴുകയായിരുന്നു. കുടുംബാം​ഗങ്ങളെയും നാടിനെയും ദു:ഖത്തിലാഴ്ത്തിയാണ്

വൈദ്യുതി നിരക്ക് കൂടും; മാസം തോറും സർചാർജ് ഈടാക്കാൻ വൈദ്യതി ബോർഡിന് അനുമതി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഇനി മാസം തോറും കൂടും. പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിന് വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം. യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് ഇതിനുള്ള ചട്ടങ്ങൾ കമ്മിഷൻ അന്തിമമാക്കി. കരടുചട്ടങ്ങളിൽ 20 പൈസയാണ് നിർദേശിച്ചിരുന്നത്. ബോർഡ് ആവശ്യപ്പെട്ടത് നാൽപ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട്

കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്: കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്. കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിൽ ജൂനിയർ ഹിന്ദി, എൽ.പി.എസ്.ടി., യു.പി.എസ്.ടി. നിയമനം നടത്തുന്നു. അഭിമുഖം മെയ് 31 രാവിലെ 10.30-ന്. കാലിക്കറ്റ് ഹയർസെക്കൻഡറി ഫോർ ദി ഹാൻഡികാപ്പ്ഡ് സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ കൊമേഴ്സ്, ഹിസ്റ്ററി തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

പ്ലസ് ടു വിജയിച്ചവരുടെ ശ്രദ്ധയ്ക്ക്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; നടപടി ക്രമങ്ങൾ ഇങ്ങനെ…

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല 2023-24 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 12ന് വൈകിട്ട് 5വരെ. അപേക്ഷകൾ http://admission.uoc.ac.inവഴി ഓൺലൈനായി സമർപ്പിക്കാം. എസ്.സി/എസ്.ടി 185 രൂപയും മറ്റുള്ളവർ 445/- രൂപയുമാണ് അപേക്ഷാഫീസ്: അപേക്ഷസമർപ്പണത്തിന്റെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്വേർഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ

കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ കല്ലുവെട്ടുകുഴിയിൽ വീണു; മുക്കത്ത് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശി സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ ഇന്നലെയായിരുന്നു അപകടം. കളി കഴിഞ്ഞ് ഏറെ വെെകിയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ്

error: Content is protected !!