Category: Push

Total 1835 Posts

അനുഗ്രഹയുടെ ആഗ്രഹം സഫലമായി, പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസിന്റെ വളയം അവളുടെ കൈകളില്‍ ഭദ്രം; അഭിനന്ദനങ്ങള്‍ നേര്‍ന്ന് നാട്ടുകാരും ഇരിങ്ങത്ത് ഡ്രൈവേഴ്‌സ് കൂട്ടായ്മയും

പേരാമ്പ്ര: ഏറെ നാളത്തെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലാണ് മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ. അച്ഛന്റെ കൈ പിടിച്ച് ബസ്സില്‍ കയറിയിരുന്ന കാലം മുതലേ അവള്‍ സ്വപ്‌നം കണ്ട ഡ്രൈവര്‍ സീറ്റ് ഇന്ന് അവള്‍ക്കു സ്വന്തമായപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് അനുഗ്രഹ. പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിലെ ഡ്രൈവര്‍ സീറ്റില്‍ ഞായറാഴ്ച്ച മുതലാണ് ഈ 24 കാരി വളയം

മികച്ച നേട്ടവുമായ് വിദ്യാര്‍ത്ഥികള്‍; വിജയികള്‍ക്ക് അനുമോദന സദസ്സൊരുക്കി ഏക്കാട്ടൂരിലെ കോണ്‍ഗ്രസ് കമ്മറ്റി

അരിക്കുളം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അനുമോദിച്ചു. അരിക്കുളം മണ്ഡലം ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസംരംഗത്തെ ഗുണപ്രദമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന വിവര സാങ്കേതികതയുടെ

അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍

മേപ്പയൂര്‍:വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24കാരി. അച്ഛന്‍ മുരളീധരന്റെ അതേ

പേരാമ്പ്ര സ്വദേശി രാജീവന്‍ മമ്മിളിയ്ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം

പേരാമ്പ്ര: പേരാമ്പ്ര സ്വദേശി രാജീവന്‍ മമ്മിളിയ്ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാറിന്റെ നാടക പുരസ്‌കാരം. കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച രണ്ടാമത്തെ സംവിധായകനുള്ള അവാര്‍ഡിനാണ് രാജീവന്‍ മമ്മിളി അര്‍ഹനായത്. ഇത് ഏഴാം തവണയാണ് രാജീവന്‍ മമ്മിളിയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിക്കുന്നത്. കൊച്ചിന്‍ ചന്ദ്രകാന്തയുടെ നത്ത് മാത്തന്‍ ഒന്നാം സാക്ഷി

ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും, കേന്ദ്രത്തിനു സമര്‍പ്പിച്ച ഭേദഗതിയില്‍ തീരുമാനമാകുംവരെ പിഴയില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇളവ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിള്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച്ച രാവിലെ എട്ട്

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിനം; തീരുമാനവുമായി മുന്നോട്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതിൽ സന്തോഷമാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെ‌എസ്‌ടി‌എ നിലപാട് മന്ത്രി തള്ളി. ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നത് ഒരു പാഠ്യേതര പ്രവർത്തനങ്ങളെയും ബാധിക്കില്ലെന്നും അദ്ദേഹം

പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച് ബൈക്ക് യാത്രികന്‍; ആക്രമണം ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന്

പേരാമ്പ്ര: പേരാമ്പ്രയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബൈക്ക് യാത്രികന്റെ ക്രൂരമര്‍ദ്ദനം. മരുതേരി സ്വദേശി അശ്വന്തിനാണ് മര്‍ദ്ദനമേറ്റത്. കായണ്ണ സ്വദേശിയാണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. ഓടിയെത്തിയ നാട്ടുകാര്‍ ബൈക്ക് സഹിതം ആളെ പൊലീസിന് കൈമാറി. എന്നാല്‍, പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാതെ അടുത്തദിവസം ഹാജരാകാന്‍ പറഞ്ഞ് വിട്ടയച്ചതായും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനാ നേതാക്കള്‍ പരാതിപ്പെട്ടു.

വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ സിനിയാണ് മരിച്ചത്. 32 വയസാണ്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് സിനിയ്ക്ക് ഇടിമിന്നലേറ്റത്. ഉടന്‍തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിവദാസനാണ് ഭര്‍ത്താവ്. മക്കള്‍: ശിവപ്രിയ, വിഷ്ണുദാസ്, ശ്രീജിത്ത്.

അധ്യാപകനാവാനാണോ താല്‍പ്പര്യം, മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെ ഒഴിവാണുള്ളത്. താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിന് രണ്ട്മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.

‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്

പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച

error: Content is protected !!