Category: Push

Total 1835 Posts

പ്രിയപ്പെട്ട മത്തായി ചാക്കോ, മേപ്പയ്യൂരുകാരുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന രക്ത നക്ഷത്രം

കെ.രാജീവൻ മേപ്പയ്യൂർ മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം പിന്നിടുകയാണ്. വിദ്യാര്‍ഥി- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്. അഞ്ച് വര്‍ഷക്കാലം മേപ്പയ്യൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന അദ്ദേഹം മേപ്പയ്യൂരുകാരുടെയും പ്രിയപ്പെട്ട നേതാവാണ്. അഞ്ചു വർഷം മേപ്പയൂർ മണ്ഡലത്തിന്റെ ജനപ്രതിനി ആയപ്പോൾ മണ്ഡലത്തിന്റെ മുക്കിലും, മൂലയിലുമുള്ളവരെ പേരെടുത്തു

ടോമിന് കൂട്ടായ് ഇനി രുത്ത്; ചക്കിട്ടപ്പാറയുടെ സ്വന്തം ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി

പേരാമ്പ്ര: ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി. പാലക്കാട് കുന്നേല്‍ വീട്ടില്‍ കെ.എസ് ജോര്‍ജ്ജിന്റെയും സെലെസ്റ്റീനയുടെയും മകള്‍ രുത്ത് ജോര്‍ജ്ജാണ് വധു. ഇന്ന് കോഴിക്കോട് ആശീര്‍വാദ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 4×400മീറ്റര്‍ റിലേ, മിക്‌സഡ് റിലേ ഇനത്തില്‍ രാജ്യത്തിനുവേണ്ടി മത്സരിച്ച നോഹ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് സ്വദേശികളായ തൈക്കുടപ്പില്‍ ടോമിച്ചന്‍-ആലീസ്

ജലത്തിന്റെ ഗുണനിലവാര പരിശോധന സൗകര്യം താഴെത്തട്ടിലേക്കും; സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളോട് ചേര്‍ന്ന് പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകള്‍ക്ക് തുടക്കം

കോഴിക്കോട്: വിദ്യാലയങ്ങളില്‍ പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകള്‍ നടത്തുന്നതിന് പരിശീലനം ആരംഭിച്ചു. ജലപരിശോധന സൗകര്യങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിലെ കെമിസ്ട്രി ലാബുകളോട് ചേര്‍ന്നാണ് പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിച്ചത്. ഹരിതകേരളം മിഷനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് എം.എല്‍.എമാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് ലാബുകള്‍ സ്ഥാപിച്ചത്. ജില്ലയില്‍ പേരാമ്പ്ര, ബാലുശ്ശേരി,

”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു, എല്ലാം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം” ; തട്ടിപ്പിനിരയായ പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്നത് സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി. ട്രയിനില്‍ വെച്ച് പരിചയപ്പെട്ട മുഹമ്മദ് ഷാഫിയെന്നയാള്‍ കുടുംബത്തിന് വീടുവെക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയശേഷം വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പു നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് തട്ടിപ്പിന് ഇരയായ അധ്യാപകന്‍ വിശദീകരിക്കുന്നു: ”നാലുമാസം മുമ്പാണ് മുഹമ്മദ് ഷാഫിയെ പരിചയപ്പെട്ടത്. ഷൊര്‍ണൂരില്‍

ഒരു മണിക്ക് ലോട്ടറിടിക്കറ്റെടുത്തു, രണ്ട് മണിക്ക് ജപ്തി നോട്ടീസ് വന്നു, പിന്നാലെ 70ലക്ഷത്തിന്റെ ഭാഗ്യവും; മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന് ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല!

ശാസ്താംകോട്ട: ബുധനാഴ്ച മീന്‍ വിറ്റുവരുന്ന വഴിയില്‍ ഒരു പ്രതീക്ഷയുമില്ലാതെ എടുത്തതാണ് ലോട്ടറി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ട്, എന്തെങ്കിലും കിട്ടിയാല്‍ അതായല്ലോ എന്നായിരുന്നു മനസില്‍. തിരിച്ച് വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ കയ്യില്‍ക്കിട്ടിയത് കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസായിരുന്നു. വീടുവയ്ക്കുന്നതിന് ബാങ്കില്‍നിന്ന് എട്ടുവര്‍ഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പതുലക്ഷത്തിലെത്തി

മരുതോങ്കരയില്‍ വീടിനോട് ചേര്‍ന്ന തേങ്ങക്കൂടയ്ക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തിനശിച്ചു

മരുതോങ്കര: മരുതോങ്കരയില്‍ തേങ്ങക്കൂടയ്ക്ക് തീ പിടിച്ചു. മരുതോങ്കര പഞ്ചായത്ത്, വാര്‍ഡ് മൂന്ന് അടുക്കത്ത് മോഹനപുരം കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ വീടിനോട് ചേര്‍ന്ന തേങ്ങക്കൂടയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖിന്റെ നേതൃത്വത്തില്‍ നാദാപുരം ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് എം.ടി.യു വാഹനങ്ങളെത്തിയാണ് തീയണച്ചത്. പന്ത്രണ്ടായിരത്തോളം തേങ്ങയുണ്ടായിരുന്നെങ്കിലും അഗ്‌നിശമന സേനയുടെ സഹായത്താല്‍ പതിനായിരത്തോളം

മദ്യ ലഹരിയില്‍ കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ബൈക്ക് യാത്രക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; പ്രതികളായ മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: മദ്യ ലഹരിയില്‍ കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്രിമിനലുകള്‍ പിടിയില്‍. ബൈക്ക് യാത്രക്കാരന്റെ തലയ്ക്ക് ബിയര്‍കുപ്പികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളായ മൂന്നുപേരാണ് അറസ്റ്റിലായിരിക്കുന്നത്. തൃശ്ശൂര്‍ ചേലക്കരസ്വദേശി ഇപ്പോള്‍ കുന്ദമംഗലം അരുണോളിച്ചാലില്‍ വി.എം. രഞ്ജിത്ത് (24), വെള്ളിപറമ്പ് ചെറുകുന്നത്ത് പി.സി അക്ഷയ് (22), കുന്ദമംഗലം പുല്‍പ്പറമ്പില്‍ വി.ആര്‍ ഹരികൃഷ്ണന്‍ (24) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയിരിക്കുന്നത്.

ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ടു, പിന്നീട് വീട്ടിലെത്തി, പണം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മോഷണം; പയ്യോളിയില്‍ മദ്രസ അധ്യാപകന്റെ പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി

പയ്യോളി: മന്ത്രവാദത്തിനെന്ന് പറഞ്ഞ് മദ്രസാ അധ്യാപകന്റെ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകനാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച് പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന്

ഡ്യൂട്ടിക്കിടെ കാണാതായ പനമരം സി.ഐയെ കണ്ടെത്തി; ഉദ്യോഗസ്ഥയെ കണ്ടെത്തിയത് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കാണാതായ വയനാട് പനമരം സിഐ കെ.എ.എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ച പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ലായിരുന്നു. എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ്

ദേശീയ ഗെയിംസില്‍ സ്വര്‍ണ നേട്ടവുമായി ബാലുശ്ശേരി സ്വദേശിനി മേഘ്‌ന; നേട്ടം ആര്‍ച്ചറി മത്സരത്തില്‍

ബാലുശ്ശേരി: ഗുജറാത്തില്‍ നടന്ന 36ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണ നേട്ടവുമായി ബാലുശ്ശേരിയുടെ മേഘ്‌ന കൃഷ്ണ. ബാലുശ്ശേരി എരമംഗലം പീടികക്കണ്ടി പറമ്പില്‍ കര്‍ഷകനായ കൃഷ്ണന്‍കുട്ടി – സിന്ധു ദമ്പതികളുടെ മകളാണ് മേഘ്‌ന. ദേശീയ ആര്‍ച്ചറി മത്സരത്തില്‍ ടീം ഇനത്തില്‍ സംസ്ഥാനത്തിനായി സ്വര്‍ണം നേടിയാണ് മേഘ്‌നകൃഷ്ണയും ആര്‍ച്ചരാജനും സംസ്ഥാനത്തിന്റെ അഭിമാനതാരങ്ങളായത്. 5-3ന് മണിപ്പൂരിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. മേഘ്‌ന കൃഷ്ണയെ

error: Content is protected !!