Category: Push

Total 1835 Posts

മുറി വാടകയുമായി ബന്ധപ്പെട്ട തർക്കം; വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി

നാദാപുരം: വളയത്ത് ഇതര സംസ്ഥാനതൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി അമിത് (32) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളയത്തിനടുത്ത് മഞ്ഞപ്പള്ളിയിലാണ് സംഭവം. ഇയാൾ താമസിക്കുന്ന മുറി വാടകയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. റൂമിൽ കൂടെ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളാണ് അമിതിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ

തൊഴിലന്വേഷകരേ ഇതിലേ… കല്ലാനോട് ഹാച്ചറിയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം

കൂരാച്ചുണ്ട്: സര്‍ക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി (അഡാക്) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനത്തിൽ നിയമിക്കുന്നതിനായി ജൂൺ 22 ന്‌ രാവിലെ 10 മണിക്ക്‌ വാക്ക്‌ ഇൻ ഇന്‍റ്റര്‍വ്യൂ നടത്തുന്നു. ബി.കോം ബിരുദം, എം എസ് ഓഫീസ്‌, ടാലി, ടൈപ്പ്‌ റൈറ്റിംഗ്‌ ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ്

ധനകോടി ചിറ്റ്സ്: നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു

പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു. ക്രെെബ്രാഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാ​ഗമാകും കേസ് അന്വേഷിക്കുക. കേസ് കെെമാറുന്നതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അപേക്ഷ നൽകുമെന്ന് ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ കെ ഇ ബെെജു പറഞ്ഞു. സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ് വിവിധ സ്ഥലങ്ങളിലായി കോടികളുടെ

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (17/06/23) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം അപേക്ഷ ക്ഷണിച്ചു കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻസ് സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു

പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം

മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺ​ഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക്

ജോലി തിരഞ്ഞ് മടുത്തോ? ഇതാ വടകരയില്‍ വിവിധയിടങ്ങളില്‍ ഒഴിവുണ്ട്, വിശദാംശങ്ങള്‍ നോക്കാം

വടകര: വടകര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ഹിന്ദി തസ്തികയില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 19ന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്. ഒഞ്ചിയം: പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂൺ

കാരയാട് സ്വദേശിയായ കോൺ​ഗ്രസ് പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മേപ്പയ്യൂർ: കാരയാട് സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ അഷ്റഫ് പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജമീല മക്കൾ : മുഹമ്മദ് ഫായിസ് ( ഖത്തർ), ഫാർസാന (ദുബായ്) മരുമകൻ : മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി

സി.സി.ടി.വിയിൽ നിന്ന് രക്ഷപ്പെട്ടു, ആർ.സി മാറ്റുമ്പോൾ കുടുങ്ങി; കോഴിക്കോട്ട് നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ വി കെയാണ് അറസ്റ്റിലായത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന്

വളയത്ത് മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ ഇരുന്നത് മൂന്ന് ദിവസം

വളയം: മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ ഇരുന്നത് മൂന്ന് ദിവസം. കല്ലുനിരയില്‍ മൂന്നാംകുനിയില്‍ രമേശന്‍ ആണ് മരിച്ചത്. പെന്‍ഷന്‍ നല്‍കാനായി വീട്ടിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. അമ്മ മന്തിക്ക്‌ മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ ജീവനക്കാര്‍ വീടിനുള്ളില്‍ കയറി പരിശോധിക്കുകയായിരുന്നു. കട്ടിലില്‍ മരിച്ച

ഫറോക്ക് ബിഇഎം യുപി സ്‌ക്കൂള്‍ വരാന്തയില്‍ രക്തം പരന്ന നിലയില്‍; ഫോറന്‍സിക് സംഘം പരിശോധന നടത്തി

ഫറോക്ക്: റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ബിഇഎം യുപി സ്‌ക്കൂളില്‍ രക്തക്കറ കണ്ടെത്തി. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴായിരുന്നു ക്ലാസ് മുറി, വരാന്ത, ശുചിമുറി എന്നിവിടങ്ങളില്‍ രക്തക്കറ കണ്ടത്. വരാന്തയുടെ ഒരു ഭാഗത്ത് രക്തം പരന്നൊഴുകിയ നിലയിലായിരുന്നു. സ്‌ക്കൂളിന്‌ ചുറ്റും പലയിടങ്ങളിലായി രക്കതക്കറ കണ്ടതോടെ പ്രധാനാധ്യാപിക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐമാരായ പി.ടി സൈഫുല്ല, ടി.പി ബാവ രഞ്ജിത്ത്

error: Content is protected !!