Category: Push

Total 1835 Posts

ഓട്ടോ ബൈക്കിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി മരിച്ചു

നടുവണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി മരിച്ചു. കരിമ്പാപ്പൊയിലിലെ നെടൂളി ആലി ഹാജിയാണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ കൂമുള്ളിയിലായിരുന്നു അപകടം. ഒട്ടോ ആലി ഹാജി സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ലൗലി ട്രാന്‍സ്‌പോര്‍ട്ട് ഉടമയും കരുമ്പാപ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: നബീസ. മക്കള്‍: സാജിത, സജീന,

പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

] പേരാമ്പ്ര: പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടില്‍ ബോംബറുണ്ടായത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ്

ആദ്യം ഒരു വിദ്യാര്‍ഥി കുഴിഞ്ഞുവീണു, ഈ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും; മലപ്പുറത്ത് ഡിജെ പാര്‍ട്ടിക്കിടെ ഒന്നിനുപിറകേ ഒന്നായി കുഴഞ്ഞുവീണത് പത്ത് കുട്ടികള്‍

മലപ്പുറം: കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണു. മലപ്പുറം മഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജിലെ ഫ്രഷേഴ്‌സ് ഡേയോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം. ബിരുദ വിദ്യാര്‍ഥിനികളായ പ്രതീഷ്മ (20), എം. സൂര്യ (19), നിഷിത (20), നയന (19), ജസീന (20), നന്ദന (20), നിഖില (20), ഹര്‍ഷ (20), തൗഫിയ (19), സിദ്ധി (19)

കീഴ്പ്പയ്യൂരില്‍ ഭീതിപടര്‍ത്തി ഭ്രാന്തന്‍കുറുക്കന്‍, വീട്ടുമുറ്റത്ത് നിന്നും പതിനാലുകാരനെ കടിച്ചു; ഒടുക്കം സംഘടിച്ച് തല്ലിക്കൊന്ന് നാട്ടുകാര്‍

മേപ്പയൂര്‍: കീഴ്പ്പയ്യൂരില്‍ വീട്ടുമുറ്റത്ത് നിന്നും ഭ്രാന്തന്‍ കുറുക്കന്റ കടിയേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പയൂര്‍ കോയമ്പ്രത്തു നിസാറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) നെയാണ് ഭ്രാന്തക്കുറുക്കന്‍ കടിച്ചത്. മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ കാലത്ത് ഏഴുമണിക്കായിരുന്നു സംഭവം. കാലിന്റെ മുകള്‍ ഭാഗത്തും തുടയിലുമാണ് കടിയേറ്റത്. കാരേപുള്ളയില്‍ പ്രസാദിന്റെ

വളയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണു; ഗൃഹനാഥന് രക്ഷകരായി അഗ്നിരക്ഷാസേന

വളയം: കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ ഗൃഹനാഥന് രക്ഷകരായി അഗ്നിരക്ഷാസേന. വളയം മഞ്ചാംതറ കളത്തില്‍ ചാത്തുവാണ് പതിനഞ്ച് മീറ്ററിലധികം താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നാദാപുരത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേന സംഭവസ്ഥലത്ത് എത്തി കിണറ്റില്‍ നിന്നും പരിക്കുപറ്റിയ ആളെ പുറത്തെടുത്ത് നാദാപുരം സര്‍ക്കാര്‍

കാരുണ്യ കെ.ആര്‍-571 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80ലക്ഷം ഈ നമ്പറിന്- സമ്മാനാര്‍ഹമായ മറ്റു നമ്പറുകള്‍ അറിയാം

  തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍- 571 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എല്ലാ ശനിയാഴ്ചയും

80 വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും, മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കണം; കിനാലൂരില്‍ എയിംസിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ബാലുശ്ശേരി: എയിംസിനുവേണ്ടി കിനാലൂരില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സംസ്ഥാനവ്യവസായ വകുപ്പിന്റെ കൈവശമുള്ള 153 ഏക്കർ ഭൂമിയും കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യഭൂമിയുമാണ് എയിംസിനായി ഏറ്റെടുക്കാൻ തീരുമാനിച്ചത്. കാറ്റാടി, ഏഴുകണ്ടി, കൊയലാട്ടുമുക്ക്, കുറുമ്പോയില്‍, ചാത്തന്‍വീട്, പയറ്റുകാല എന്നീ പ്രദേശങ്ങളിലെ 34 സര്‍വേ നമ്പറുകളിലായാണ് സ്ഥലം വ്യാപിച്ചുകിടക്കുന്നത്.

കായണ്ണ ജി.എച്ച്.എസ്.എസിൽ താത്ക്കാലിക അധ്യാപക നിയമനം

കായണ്ണബസാർ: കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 17-ന് 10 മണിക്ക്. Summary: Temporary Teacher Recruitment in Kayanna GHSS

അടച്ചിട്ട വീട്ടില്‍ പൂജയും ഒപ്പം നിലവിളിയും, നരബലിക്ക് ശ്രമമെന്ന് സംശയം; ആറു പേർ അറസ്റ്റിൽ, സംഭവം തമിഴ്നാട്ടിൽ

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിലെ ആറണിയിൽ നരബലി നടത്താൻ ശ്രമം നടന്നുവെന്ന് അഭ്യൂഹം. ദസറാപ്പേട്ടിലുള്ള വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആഭിചാര പൂജ തടയുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്‍റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്. തിരുവണ്ണാമല ആറണി എസ്‍വി ടൗണിനടുത്ത്

അധ്യാപന ജോലിയോട് താത്പര്യമുള്ളവരാണോ? വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. വടകര മോഡൽ പോളിടെക്നിക് കോളേജിൽ ലക്ച്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (പാർട്ട് ടൈം) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒക്ടോബർ 18 ന് രാവിലെ 10 മണിയ്ക്കാണ് ഇൻറ്റർവ്യൂ. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം

error: Content is protected !!