Category: Push
വാവാട് നിന്നും സ്‌കൂട്ടറും ബൈക്കും മോഷ്ടിച്ച സംഭവം; കൊടുവള്ളിയില്‍ മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ പിടിയില്‍
കൊടുവള്ളി: സ്‌കൂട്ടര്‍ മോഷണക്കേസില്‍ കുട്ടികളടക്കം നാലുപേര്‍ പിടിയിലായി. മടവൂര്‍ ചെറിയതാഴം ചിക്കു എന്ന അര്‍ജുനും (18) പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുമാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. മുഖ്യപ്രതി വാഹനമോഷണങ്ങള്‍ക്കു പുറമെ മറ്റു മോഷണക്കേസുകളിലും ഉള്‍പ്പെട്ടയാളാണ്. ദേശീയപാതയില്‍ വാവാട് ഇരുമോത്ത് വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും എം.പി.സി ആശുപത്രി ഷെഡില്‍ നിര്‍ത്തിയിട്ട ബൈക്കും മോഷണം പോയ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.
ഇലന്തൂര്‍ നരബലി കേസ് വന്നത് തുണയായി; പന്തളത്ത് നിന്ന് കാണാതായ യുവതിയെ പത്തുവര്‍ഷത്തിനിപ്പുറം മലപ്പുറത്ത് കണ്ടെത്തി
പത്തനംതിട്ട: പന്തളം കുളനടയില്‍ നിന്നും പത്തുവര്‍ഷം മുമ്പ് കാണാതായ യുവതിയെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും പോലീസ് കണ്ടെത്തി. ഇലന്തൂര്‍ നരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പന്തളം ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഭര്‍ത്താവിനും രണ്ട് മക്കളുമൊത്ത് കുളനടയില്‍ താമസിക്കവേ 2012
ഇലന്തൂര്‍ നരബലി: പദ്മയുടെ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനായില്ല, മുങ്ങിത്തപ്പിയിട്ടും പാദസരം കിട്ടിയില്ല; പോലീസിനെ വട്ടം ചുറ്റിച്ച് ഷാഫി, അഴിയാന്‍ ചുരുളുകളേറെ
ആലപ്പുഴ: ഇലന്തൂര്‍ നരബലി കേസില്‍ കൊല്ലപ്പെട്ട പദ്മയുടെ പാദസരത്തിനും ഇരകളുടെ മൊബൈല്‍ ഫോണിനും തിരച്ചില്‍ നടത്തുന്നു. ആലപ്പുഴ-ചങ്ങാനശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പൊലീസ് പാദസരത്തിനായി പരിശോധന നടത്തി. ഭഗവത് സിങ്ങിന്റെ വീട്ടില്‍വെച്ച് പദ്മയെ കൊലപ്പെടുത്തിയശേഷം പാദസരം കൈക്കലാക്കിയിരുന്നുവെന്നും തിരികെ എറണാകുളത്തേക്ക് പോകുന്നവഴി പള്ളിക്കൂട്ടുമ്മയില്‍ വാഹനം നിര്‍ത്തി പാദസരം കനാലിലേക്ക് വലിച്ചെറിഞ്ഞുവെന്നും ഷാഫി മൊഴി നല്‍കിയെന്നാണ് വിവരം.
ഇര്‍ഷാദ് വധക്കേസ്; പേരാമ്പ്ര മജിസ്‌ട്രേറ്റീന് മുമ്പാകെ ഉമ്മ പരാതി നല്‍കി; പന്തിരിക്കരയിലെ അഞ്ച് പേര്‍ക്കെതിരെ കൂടി കേസെടുത്ത് പോലീസ്
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചാളുടെ പേരില്‍ കൂടി കേസെടുത്തു. ഇര്‍ഷാദിന്റെ അമ്മ നഫീസ നല്‍കിയ ഹര്‍ജിയില്‍ കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. സൂപ്പിക്കടയിലെ ഷമീര്‍, നിജാസ്, പന്തിരിക്കരയിലെ കബീര്‍, റൗഫ്, ഫസലു എന്നിവരുടെ പേരിലാണ് പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകുന്നതിലും പിന്നീട്
ജോലിയാണോ നോക്കുന്നത്? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകൾ എന്തെല്ലാമെന്നും യോഗ്യതകൾ എന്തെല്ലാമെന്നും നോക്കാം. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുളളവര്‍ ബയോഡാറ്റ, വയസ്സ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത
‘ഒരു പനിയൊന്നു മാറിയതേയുള്ളൂ, അപ്പോഴേക്കും അടുത്തതു വന്നു’; കുട്ടികളെ പനി വിടാതെ പിന്തുടരുന്നുണ്ടോ? കാരണവും പ്രതിരോധവും എന്തെല്ലാമെന്ന് നോക്കാം
‘മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു (Viral Fever) മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. സാധാരണഗതിയിൽ പനിക്കു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണ് (ഫ്ലൂ വൈറസ്). എന്നാൽ, റെസ്പിറേറ്ററി സിൻസിഷ്വൽ വൈറസ് (ആർഎസ്‌വി), സാധാരണ ജലദോഷം ഉണ്ടാക്കുന്ന റൈനോ വൈറസ്, കൊറോണ
തലശ്ശേരി ഗവ കോളേജില്‍ സീറ്റൊഴിവ്; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (19/10/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ലഹരി വിരുദ്ധ സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു കക്കോടി ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ പ്രചരണാര്‍ത്ഥം സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു. കക്കോടി പഞ്ചായത്ത് പരിസരത്തു നിന്ന് വാദ്യമേളം, വിവിധ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ എന്നിവയോടെ ആരംഭിച്ച വിളംബര ജാഥ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അവസാനിച്ചു. പൊതു പരിപാടി
ചെറുവണ്ണൂർ സ്വദേശിയും മാധ്യമപ്രവർത്തകനുമായ കെ.എം ബഷീറിന്റെ കൊലപാതകം: ‘പ്രതികൾക്ക് സർക്കാരും പോലീസും ഒത്താശ ചെയ്തുകൊടുക്കുന്നു, ഇതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്’- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ചെറുവണ്ണൂർ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് സർക്കാരും പോലീസും ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികളെ രക്ഷിക്കാൻ സർക്കാർ നിന്നതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിക്കിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. “പ്രതികൾ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന നടത്തിയില്ല. ആദ്യഘട്ടത്തില്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരും പൊലീസും
ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി കരുത്തുപകരാൻ പ്രവർത്തകർക്കിടയിലേക്ക് ഇനി മാഷില്ല; കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോഗത്തോടെ നഷ്ടമായത് കർമ്മനിരതനായ പൊതുപ്രവർത്തകനെ
നടുവണ്ണൂർ: കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോഗത്തോടെ കോൺഗ്രസ് പാർട്ടിക്ക് നഷ്ടമായത് സധാകർമ്മനിരതനായ പൊതുപ്രവർത്തകനെ. മുന്നണിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു മാഷിന്റേത്. നമ്പീശൻ മാഷിന്റെ വിയോഗം അറിഞ്ഞത് മുതൽ പ്രവർത്തകരെല്ലാം ദുഖത്തിലാണ്. അബോധാവസ്ഥയിലായ മാഷെ കഴിഞ്ഞ ദിവസമാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പതിറ്റാണ്ടുകളായി നടുവണ്ണൂരിലെ ജനാധിപത്യചേരിയുടെ
കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും റിട്ടയേർഡ് അധ്യാപകനുമായ പുളിയിലോട്ട് പി സുധാകരൻ നമ്പീശൻ അന്തരിച്ചു
നടുവണ്ണൂർ: കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും റിട്ടയേർഡ് അധ്യാപകനുമായ കാവുന്തറ കെടത്തോത്ത് പുളിയിലോട്ട് സുധാകരൻ നമ്പീശൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. അരിക്കുളം കെ.പി.എം.എസ്.എം സ്കൂളിലെ മുൻ അധ്യാപകനായിരുന്നു. സരസ്വതി അമ്മയാണ് ഭാര്യ. പരേതനായ പുളിയിലോട്ട് നാരായണൻ നമ്പീശൻ വൈദ്യരും ശ്രീദേവി അമ്മയുമാണ് മാതാപിതാക്കൾ. മക്കൾ: രഞ്ജിനി (അധ്യാപിക, സിൽവർ ഹിൽസ് എച്ച്.എസ്.എസ്), മഞ്ജുഷ (അധ്യാപിക