Category: Push
മേമുണ്ടയിൽ കാട്ടുപന്നിയുടെ ആക്രമണം; ദമ്പതികൾക്ക് പരിക്ക്
വടകര: മേമുണ്ട ചല്ലിവയലിനടുത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. വണ്ണാറത്ത് താഴ ഖാദർ (58), ഭാര്യ സബൂറ (48) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിയ്യോത്ത് ഭാഗം കനാലിനുസമീപത്തുകൂടെ വീട്ടിലേത്ത് പോകുകയായിരുന്ന ഇവരെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സബൂറക്ക് കാലിനാണ് സാരമായി പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Summary: cocuple were injured in
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംങ്ങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി; മര്‍ദ്ദനത്തിന് ഇരയായത് ബാലുശേരി സ്വദേശി
ബാലുശ്ശേരി: ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി. കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആദിദേയ് (17) ക്കാണ് മര്‍ദ്ദനമേറ്റത്. റാഗിംങിന്റെ പേരില്‍ ഇരുപതോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരിങ്ങത്തൂരിനു സമീപം തലശ്ശേരിറോഡില്‍ കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു; വാഹനമോടിച്ച യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു
നാദാപുരം: തലശ്ശേരിറോഡില്‍ പെരിങ്ങത്തൂരിനടുത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു. വെള്ളൂര്‍ സ്വദേശിയായ യുവാവ് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. കായപ്പനച്ചി പഴയ പ്രവാസി തട്ടുകടയ്ക്ക് മുന്നില്‍ കണ്ണിയത്ത് ട്രേഡേഴ്സ് ഷോപ്പിനുസമീപം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വാഹനമോടിച്ച യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു. മറ്റാരും കാറില്‍ ഉണ്ടായിരുന്നില്ല. തിരക്കേറിയ ഈ
ഇരുപത് വര്‍ഷത്തോളമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; വിവിധ ജില്ലകളില്‍ അഞ്ഞൂറിലധികം മോഷണ കേസുകള്‍, ഒളിവിലായിരുന്ന പ്രതി പിടിയില്‍, കോഴിക്കോട് ഒരേ ദിവസം മോഷണം നടത്തിയത് അഞ്ച് ക്ഷേത്രങ്ങളില്‍ വരെ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അഞ്ഞൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയില്‍ പിടിയിലായി. മലപ്പുറം കാലടി കൊട്ടരപ്പാട്ട് സജീഷ് ആണ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം,തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500 ല്‍ അധികം ക്ഷേത്രങ്ങളിലാണ് സജീഷ് മോഷണം നടത്തിയത്. കോഴിക്കോട് ഒരു ദിവസം തന്നെ അഞ്ച് ക്ഷേത്രങ്ങളില്‍ വരെ ഇയാള്‍ മോഷണം
ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിലേക്ക് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നിയമനം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (20/10/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കം കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി., സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണല്‍ എക്‌സ്പോയുമാണ് ഇന്നു മുതല്‍ മൂന്നുദിനങ്ങളിലായി (ഒക്ടോബര്‍ 20,21, 22) നടക്കുന്നത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍ ഉദ്ഘാടനം
താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്; അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു
താമരശ്ശേരി: താമരശ്ശേരിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡിലാണ് അപകടം. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. മുക്കം ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും, എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ
‘ജനഹിതം പാലിക്കാനായില്ല’, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനമാണ് രാജി. ജനഹിതം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ്ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ്ട്രസ് വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികള്‍ പ്രതിപക്ഷത്തുനിന്ന് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കവേയാണ് രാജി. അഞ്ചുദിവസം മുമ്പാണ് യു.കെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക
താമരശ്ശേരി പരപ്പന്‍പൊയിലില്‍ തനിച്ചു താമസിച്ച വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായി സംശയം
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. മേപ്പുതിയോട്ടില്‍ മൈഥിലി (67) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മകന്‍ ഷാജി വയനാട്ടില്‍ ജോലിക്ക് പോയതായിരുന്നു. മകള്‍ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടില്‍
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കോഴിക്കോട് ജില്ലകളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം യെല്ലോ അലര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 22ഓടെ മധ്യ
തൊഴിലന്വേഷകരാണെങ്കില്‍ ഉടന്‍ തയ്യാറാവാം; എഴുന്നൂറില്‍ അധികം തൊഴിലവസരങ്ങളുമായി പേരാമ്പ്രയില്‍ തൊഴില്‍മേള
പേരാമ്പ്ര: പേരാമ്പ്രയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള ഒരുക്കുന്നത്. ഒക്ടോബര്‍ 26 ന് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ നടക്കുന്ന തൊഴില്‍ മേള ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.