Category: Push

Total 1835 Posts

പേരാമ്പ്രയിൽ ഒന്നര കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ; പിടിയിലായത് കടിയങ്ങാട് സ്വദേശി

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കടിയങ്ങാട് സ്വദേശി മുഹമ്മദലിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നര കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ്, കൂൾ എന്നിവ പിടിച്ചെടുത്തതായി എക്സെെസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്ന് രാവിലെ പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുധീഷ് കുമാർ, പ്രിവന്റീവ്

‘വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി, ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു’; കണ്ണൂരിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

കണ്ണൂർ: പാനൂരിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് യുവാവിന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി

ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും പൊട്ടിക്കാനും പാടുള്ളൂ, ദീപാവലി, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ട് മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാണ് പടക്കം പൊട്ടിക്കാന്‍ അനുമതിയുള്ളത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ

കണ്ണൂരിൽ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന സംഭവം: കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ

കണ്ണൂര്‍: പാനൂര്‍ വള്ള്യായിയില്‍ യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവെന്ന് സൂചന. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയാണ് അതിക്രൂരമായി കൊലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരന്തരം യുവതിയുമായി ബന്ധപ്പെട്ട യുവാവിനെ പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80ലക്ഷം കിട്ടിയ ഭാഗ്യശാലിയെ അറിയാം, ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 572 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി എട്ടായിരം രൂപയും ലഭിക്കും. 40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം Rs.80,00,000/- (80

‘ആൾദെെവ പ്രവർത്തനം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നു’; കായണ്ണയിലെ ചാരുപറമ്പിൽ രവിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധ മാർച്ച്

ചാരുപറമ്പിൽ രവി 12 വർഷം മുമ്പാണ് ആൾദൈവം ചമയുന്നത്. ഉറഞ്ഞുതുള്ളിയുള്ള പ്രവചനങ്ങളും മൃഗബലിയും ചികിത്സയും തുടങ്ങിയതോടെ ഇതരദേശങ്ങളിൽനിന്ന് ഇയാളെ തേടി നിരവധി ആളുകൾ വരാൻ തുടങ്ങി. ഇങ്ങനെയെത്തുന്നവർ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും സർവകക്ഷി യോഗം ചൂണ്ടിക്കാട്ടി. എട്ടുമാസം മുമ്പ് യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി താമസിപ്പിച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.

ആലപ്പുഴയിൽ വയോധികയെ ബന്ധു വെട്ടിക്കൊന്നു; ശരീരത്തിൽ ഇരുപതിലേറെ വെട്ടുകൾ

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ എണ്‍പതുകാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ മറിയാമ്മയുടെ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. മറിയാമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേര്‍ട്ട്, മലയോര മേഖലകളിലുള്ളവർ ജാഗ്രത തുടരണം

കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. കോഴിക്കോട് ഉൾപ്പെടെ ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒക്ടോബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ

കടിയേറ്റിട്ടും പിടിവിട്ടില്ല! പന്തീരങ്കാവിൽ കടിച്ച നായയെ പിടിച്ചുകെട്ടി യുവാവ്, ആക്രമണം പ്രഭാത സവാരിക്കിടെ

പന്തീരാങ്കാവ്: കടിച്ച് പരിക്കേൽപ്പിച്ചിട്ടും നായയെ വിടാതെപിടിച്ച് യുവാവ്. പന്തീരങ്കാവ് സ്വദേശി നടുവീട്ടിൽ അബ്ദുൾ നാസറാണ് സാഹസികയമായി നായയെ കീഴ്പ്പെടുത്തിയത്. പന്തീരാങ്കാവ് പന്നിയൂർകുളത്ത് വെള്ളിയാഴ്ച പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് നാസറിന്‌ കടിയേൽക്കുന്നത്. കടിച്ചുകുടയുന്നതിനിടയിലും നാസർ വളരെ സാഹസികമായാണ് നായയെ കീഴ്‌പ്പെടുത്തിയത്. സംഭവംകണ്ട് ഓടിയെത്തിയവരുടെ സഹായത്തോടെ കയറുപയോഗിച്ച് നായയെ കെട്ടിയിടുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും കടിയേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ്

‘വളം പറന്നു വിതറാം’ പത്ത് മിനിറ്റിൽ ഒരേക്കറിൽ വളപ്രയോഗം നടത്താം; പേരാമ്പ്രയിലെ കർഷകർക്ക് സ്വന്തമാക്കാം ഡ്രോണുകൾ സബ്സിഡി നിരക്കിൽ

കോഴിക്കോട്: ജില്ലയിലെ പാടശേഖരങ്ങളിൽ കള–കീടനാശിനി തളിക്കാനും വളപ്രയോഗത്തിനും ഡ്രോണുകൾ. പരമ്പരാഗത കൃഷിരീതിയിൽ വളപ്രയോഗം ചെയ്യുമ്പോൾ വളവും പണവും സമയവും പാഴാവുന്ന കർഷകന്റെ ആശങ്കക്ക്‌ പരിഹാരമായാണ്‌ നൂതന സാങ്കേതികവിദ്യയായ ഡ്രോൺ എത്തുന്നത്‌. കൂടുതൽ സ്ഥലത്ത്‌ കുറഞ്ഞ അളവിൽ വളം നിമിഷനേരത്തിനകം വിതറാനാകും. വളത്തിന്റെ അളവ്‌ കുറയുന്നതിനൊപ്പം വളപ്രയോഗത്തിന്റെ കാര്യക്ഷമതയും കൂടും. കർഷകർക്കും കാർഷിക മേഖലയിലെ സംഘങ്ങൾക്കും എഫ്‌പിഒകൾക്കും

error: Content is protected !!