Category: Push

Total 1835 Posts

പതിനേഴുകാരിയെ പനി ബാധിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല, ബാധയുണ്ടെന്ന് പറഞ്ഞു മന്ത്രവാദ ചികിത്സ; സംഭവം നാദാപുരത്ത്

നാദാപുരം: നാദാപുരത്ത് പനി ബാധിച്ച പതിനേഴ്കാരിയെ ആശുപത്രിയില്‍ കൊണ്ട് പോകാതെ മന്ത്രവാദ ചികിത്സ നല്‍കിയതായി പരാതി. പുതുക്കയം രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. അവശ നിലയിലായ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കയം രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ കൗമാരക്കാരിക്കാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രവാദ ചികിത്സ നല്‍കിയത്. ആക്രി സാധനങ്ങള്‍

താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതികളില്‍ ഒരാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി

താമരശ്ശേരി: താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കസ്റ്റഡിയില്‍. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ്‌ പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ സംഘം പിടിക്കൂടിയത്. ഇയാള്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. താമരശ്ശേരി അവേലം സ്വദേശി അഷ്റഫിനെ ശനിയാഴ്ച രാത്രി 9.45 ന് ആണ്

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്ന് ഇരുപത് ലക്ഷം തട്ടിയ കേസ്; നൈജീരിയന്‍ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അന്വേഷണസംഘം

കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്ന് ഓണ്‍ലൈനായി 20 ലക്ഷം തട്ടിയ നൈജീരിയന്‍ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അന്വേഷണസംഘം.അറസ്റ്റിലായവരില്‍ നിന്ന് മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ ലഭ്യമായെങ്കിലും അവര്‍ ബംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് മുങ്ങി. ഇവര്‍ക്കായി വിവിധയിടങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കോഴിക്കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൈജീരിയക്കാരന്‍ ഡാനിയല്‍ ഒയ്‌വാലേ ഒലയിങ്കയാണ് ആദ്യം അറസ്റ്റിലായത്.

നാദാപുരം അരൂരില്‍ പന്നിയുടെ ആക്രമണം; മധ്യവയസ്‌കന് പരുക്ക്

നാദാപുരം: അരൂരില്‍ പന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് കുത്തേറ്റു. അരൂര്‍ യു.പി സ്‌കൂളിന് സമീപം താഴെ പാറക്ക് താഴെ നാണുവിനെയാണ് ആക്രമിച്ചത്. ഇന്നലെ വീട്ടില്‍ നിന്ന് കടയിലേക്ക് വരുന്നതിനിടയില്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് പന്നി ആക്രമിച്ചത്. നാണുവിന് നെറ്റിക്കും കൈകാലുകള്‍ക്കും പരുക്ക് പറ്റി. അരൂര്‍ സി.എച്ച്.സിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കുറ്റ്യാടി ഗവ. ആശുപത്രിയില്‍

കാരയാട് തറമ്മലങ്ങാടിയിൽ കുതിരവട്ടത്തുമ്മൽ മാത അന്തരിച്ചു

അരിക്കുളം: കാരയാട് തറമ്മലങ്ങാടിയിൽ കുതിരവട്ടത്തുമ്മൽ മാത അന്തരിച്ചു. 78 വയസാണ്. സഹോദരങ്ങൾ: ജാനകി (മൂലാട്), ചിരുത, നാരായണൻ, പരേതരായ കല്യാണി, കുട്ട്യാച്ച, കേളപ്പൻ. Summary:karayad Matha passed away

കൊച്ചിയിൽ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു

വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75ലക്ഷം നേടിയതാര്? സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-690 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

പൊലീസെന്ന വ്യാജേന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കൂടി അറസ്റ്റില്‍; പിടിയിലായവരില്‍ രണ്ട് കോഴിക്കോട് സ്വദേശികളും

കോഴിക്കോട്: പൊലീസെന്ന വ്യാജേന തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒരുകോടി നാല്‍പ്പതുലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മന്‍സൂര്‍, മലപ്പുറം സ്വദേശി ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ

ഫോണില്‍ കുത്തിക്കളിച്ച് ഉറങ്ങാന്‍ ഏറെ വൈകാറുണ്ടോ? അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവരെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം വ്യാപകമായതോടെ ഇന്നത്തെ യുവ തലമുറയ്ക്ക് ഉറക്കം വളരെ കുറവാണ്. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിച്ച് ശേഷം ഉറങ്ങി രാവിലെ അല്പം വൈകിയെഴുന്നേറ്റ് ഉടനടി ജോലിക്കോ പഠിക്കാനോ ഒക്കെ പോകുന്നവരാണ് ഏറെയും. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കം കുറഞ്ഞാല്‍ അന്‍പത് വയസുകഴിഞ്ഞാല്‍ അവരെ കാത്തിരിക്കുന്നത് മാറാ

ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം ‘കയ്യടക്കി’ നായകള്‍; രണ്ട് പേര്‍ക്ക് കടിയേറ്റു

പേരാമ്പ്ര: കടിയങ്ങാട് ടൗണില്‍ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞദിവസം പ്രസവിച്ച നായയാണ് കടിച്ചത്. ഏരംതോട്ടത്തില്‍ രാജീവന്‍, പാറക്ക് മീത്തല്‍ ബാലന്‍നായര്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ബസ് സ്റ്റോപ്പിനുള്ളില്‍ രണ്ടു നായകള്‍ പ്രസവിച്ച് കിടക്കുന്നുണ്ട്. ടൗണിലെ ഓട്ടോ ടാക്‌സി

error: Content is protected !!