Category: Push

Total 1835 Posts

70ലക്ഷം രൂപ നേടിയ ആ ഭാഗ്യശാലി നിങ്ങളാണോ? ഫലം നോക്കിയില്ലേ! അക്ഷയ ഭാഗ്യക്കുറിയുടെ വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 571 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണവേട്ട; കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസ്, മലപ്പുറം വേങ്ങൂര്‍ സ്വദേശി അഷ്‌കര്‍ അലി, എന്നിവരെ കസ്റ്റംസ് പിടികൂടി. 715 ഗ്രാം സ്വര്‍ണം ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താന്‍ ശ്രമിച്ചത്. 1633 ഗ്രാം സ്വര്‍ണം എമര്‍ജന്‍സി ബാറ്ററിയില്‍ ഒളിപ്പിച്ചാണ് അഷ്‌കര്‍ അലി കടത്താന്‍ ശ്രമിച്ചത്.

മേപ്പയ്യൂര്‍ ലീഗില്‍ ഭിന്നത രൂക്ഷം; എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണം നിര്‍ത്തിവെച്ചു, തര്‍ക്കം ഒന്‍പത് വര്‍ഷം മുന്‍പുള്ള കേസിന്റെ പേരില്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗിലെ ഭിന്നതയെ തുടര്‍ന്ന് മുന്‍ എം.എല്‍.എ എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണപരിപാടി നിര്‍ത്തിവെച്ചു. രണ്ട് തവണ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലുണ്ടായ തര്‍ക്കം കൈയാങ്കളി വരെയെത്തിയിരുന്നു. 2014ല്‍ മേപ്പയ്യൂര്‍ സലഫി കോളജിലെ നാല് ബസുകള്‍ കത്തിച്ച കേസില്‍ അന്നത്തെ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും അവരെ

കൊടുവള്ളിയില്‍ റബ്ബര്‍തോട്ടത്തില്‍നിന്ന് ഒട്ടുപാല്‍ മോഷണം; യുവാവ് അറസ്റ്റില്‍

കൊടുവള്ളി: റബര്‍തോട്ടത്തില്‍നിന്ന് ഒട്ടുപാല്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കത്തറമ്മല്‍ വലിയപറമ്പ് നെല്ലിക്കുന്നുമ്മല്‍ റോബിന്‍ഷിത്ത്(22) ആണ് അറസ്റ്റിലായത്. വലിയപറമ്പ് കരൂഞ്ഞിയിലെ റബ്ബര്‍തോട്ടത്തില്‍ നിന്ന് 100 കിലോ ഒട്ടുപാലാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ഒട്ടുപാല്‍ കൂടത്തായിയിലെ കടയില്‍ വില്‍പ്പന നടത്തിയിരുന്നു. കടയില്‍ നിന്നും ഒട്ടുപാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്‍,

വടകര ഏറാമല സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

വടകര: എറാമല സ്വദേശിയായ യുവാവിനെ മലപ്പുറത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല കുറിഞ്ഞാലിയോട് കളരിക്കണ്ടിയില്‍ തേജസ് (21)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരൂര്‍ കടുങ്ങാത്ത് കുണ്ട് ഗവ. എല്‍.പി. സ്‌കൂളിന് സമീപം സി.പി. അഷ്‌റഫിന്റെ ക്വാട്ടേഴ്‌സിനോട് ചേര്‍ന്ന പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. കടുങ്ങാത്ത് കുണ്ട് ക്വാട്ടേഴ്‌സിലാണ് തേജസും കുടുംബവും താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ

രൂപമാറ്റംവരുത്തിയ ബൈക്കുകളിൽ കറങ്ങി, കോഴിക്കോട്ട് സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് എട്ട് ആഡംബര ബൈക്കുകൾ; രജിസ്ട്രേഷൻ റദ്ധാക്കാൻ നിർദേശം

കോഴിക്കോട്: സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ നമ്പർ പ്ലേറ്റ് മാറാൻ സാധിക്കുന്ന തരത്തിൽ രൂപമാറ്റംവരുത്തിയ ബൈക്കുകൾ പിടികൂടാൻ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് എട്ട് ആഡംബര ബൈക്കുകൾ. പിടികൂടിയ ബൈക്കുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനായി ആവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പിന് ട്രാഫിക് പോലീസ് റിപ്പോർട്ട് നൽകി. കുറ്റ‍കൃത്യങ്ങൾ ചെയ്യുന്നതിനായാണ് ഇത്തരത്തിൽ ബൈക്കുകൾ രൂപമാറ്റം വരുത്താറുള്ളതെന്ന് ട്രാഫിക് ഇൻസ്പെക്ടർ എൽ. സുരേഷ്

പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ ഒന്നാംസെമസ്റ്റർ ബിരുദക്ലാസുകളിൽ വിവിധ ഒഴിവുകളുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള വിദ്യാർഥികൾ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കുമുമ്പായി കോളേജ് ഓഫീസിൽ അപേക്ഷ നൽകണം. ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് (എസ്.സി., എസ്.ടി. സ്പോർട്‌സ്), ബി.എസ്‌സി. ഫിസിക്സ് (എസ്.ടി., സ്പോർട്‌സ്), ബി.എസ്‌സി. മാത്തമാറ്റിക്സ് (എസ്.സി., എസ്.ടി., ഒ.ബി.എക്സ്, സ്പോർട്‌സ്), ബി.കോം. (എസ്.ടി., പി.എച്ച്.), ബി.എ. ഇംഗ്ലീഷ് (എസ്.ടി.),

വേഷവും ഹെയർസ്റ്റെലും മാറ്റി ഒളിവു ജീവിതം; വ്യാപാരിയിൽ നിന്ന് സ്വർണ്ണം കവർന്ന കേസിലെ സൂത്രധാരനായ ചേളന്നൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ കവര്‍ച്ചയുടെ സൂത്രധാരന്‍ പിടിയിലായി. ചേളന്നൂർ സ്വദേശി ഹനുരാജ് (53) ആണ് സിറ്റി ക്രൈം സ്ക്വാഡിന്‍റെ പിടിയിലായത്. ഹനുരാജിനോട് സാമ്യമുള്ളയാളെ കണ്ടെന്ന വിവരത്തേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒടുവില്‍ സ്വര്‍ണ കവര്‍ച്ച കേസിലെ സൂത്രധാരന്‍ പിടിയിലായത്. കസബ സബ്ബ് ഇൻസ്പെക്ടർ എസ്.അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്

ജോലിക്കായി കമ്പനികള്‍ കയറിയിറങ്ങി മടുത്തോ? 700ല്‍ അധികം അവസരങ്ങളുമായി പേരാമ്പ്രയിൽ ഇന്ന് തൊഴില്‍മേള

പേരാമ്പ്ര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള ഇന്ന്. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ രാവിലെ പത്ത് മണിക്ക് മേളയുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിർവഹിക്കും. മേളയില്‍ 20 ലധികം കമ്പനികള്‍ പങ്കെടുക്കും. 700

വാണിമേലില്‍ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടക്ക് തീപിടിച്ചു; അരലക്ഷത്തോളം രൂപയുടെ നഷ്ടം

വാണിമേല്‍: വാണിമേലില്‍ വീട്ടിനോട് ചേര്‍ന്ന് തേങ്ങാക്കൂടക്ക് തീപിടിച്ചു. ഭൂമിവാതുക്കലിലെ അശ്‌റഫ് നടുക്കണ്ടി താമസിക്കുന്ന വീടിനോട് ചേര്‍ന്ന തേങ്ങാ കൂടയാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 8.25 ഓടെയാണ് സംഭവം. നിരവധി തേങ്ങകള്‍ കത്തിനശിച്ചു. മേല്‍ക്കൂര ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത്. നാദാപുരത്തു നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തില്‍ മൂന്നു യൂണിറ്റ് സംഭവസ്ഥലത്ത്

error: Content is protected !!