Category: Push

Total 1835 Posts

ആശുപത്രിയില്‍ നിന്നും കത്രിക നഷ്ടമായിട്ടില്ല: യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്

കോഴിക്കോട്: യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണം

മൊബൈലില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നപ്പോള്‍ പരാതി നല്‍കി; പോക്‌സോ കേസിന്റെ പേരില്‍ ഒരുവര്‍ഷമായി നടക്കാവ് പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി മടുത്ത് അച്ഛനും മകളും

കോഴിക്കോട്: മൊബൈലില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിന്റെ പേരില്‍ പത്തുമാസത്തോളമായി പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് കോഴിക്കോട്ടുകാരായ ഒരു മകളും അച്ഛനും. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, പരാതിയുടെ പേരില്‍ സ്റ്റേഷനില്‍ പരിശോധനയ്ക്കായി വാങ്ങിവെച്ച ഫോണ്‍ ഇതുവരെ തിരിച്ചുനല്‍കിയിട്ടുമില്ല. ഫോണ്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും പരിശോധനാ ലാബില്‍ നിന്ന്് എന്ന് മൊബൈല്‍ ഫോണ്‍

ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക 70ലക്ഷം രൂപ; നിര്‍മ്മല്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു- സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ഇവയാണ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 300 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ?ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം

‘കോൺഗ്രസിലേക്ക് ചുവടു വെച്ചതിന് പതിനാറാം വയസ്സില്‍ റേഷൻ കാർഡിൽ നിന്ന് പേര് വെട്ടി, വീട്ടിൽ നിന്ന് പടിയിറക്കിയെങ്കിലും തളരാത്ത വീര്യം’, കോൺഗ്രസിന് കണ്ണൂരിൽ മേൽവിലാസം കുറിച്ച നേതാവ് സതീശൻ പാച്ചേനിക്ക് വിട

കണ്ണൂര്‍: കെ.പി.സി.സി അംഗവും കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റുമായ സതീശന്‍ പാച്ചേനിക്ക് രാഷ്ട്രീയ കേരളിത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിച്ചു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തി. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്നലെയാണ് മരണപ്പെട്ടത്.

കൊടുവള്ളിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചില്ല് തകര്‍ത്ത് മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍, പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതികള്‍

കൊടുവള്ളി: മണ്ണില്‍കടവില്‍ ലിമ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചില്ല് തകര്‍ത്ത് മോഷണം നടത്തിയ സംഘത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊടുവള്ളി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കക്കോടി ആരതി ഹൗസില്‍ നവീന്‍ കൃഷ്ണ (19), ചെലവൂര്‍ കോണോട്ട് ഇരിങ്ങാട്മീത്തല്‍ അഭിനന്ദ് (19) എന്നിവരാണ് പിടിയിലായത്. ഇവരെക്കൂടാതെ എരവന്നൂര്‍ തെക്കേടത്തുതാഴം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കണ്ടെത്താനുണ്ട്. കഴിഞ്ഞ

കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

കൊടുവള്ളി: മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് അബ്ദുല്‍ മജീദി (55) നെയാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി

യു.എ.ഇയില്‍ നാദാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

നാദാപുരം: നാദാപുരം സ്വദേശി യു.എ.ഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നാദാപുരം മുടവന്തേരി കൂനന്റവിടെ മഹമൂദ് ആണ് ദുബൈയില്‍ മരിച്ചത്. അറുപത്തിനാല് വയസ്സായിരന്നു. സോനാപൂരില്‍ ഗ്രോസറി നടത്തുകയായിരുന്നു. മക്കള്‍: അഫ്‌സല്‍, അസ്മ, ഹഫ്‌സ, അഫീദ, അഷ്മില. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളിയ്ക്ക് പരുക്ക്

ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. മുതുകാട് മടത്തുവിളയില്‍ എം.എം റീജു(45)വിനാണ് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേറ്റ് സി ഡിവിഷന്‍ തൊഴിലാളിയാണ്. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളിയായ റീജു തോട്ടത്തിലേക്ക് കടന്ന ആനകളെ ഫോറസ്റ്റിലേക്ക് തളിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

മുക്കത്ത് തൃക്കുടമണ്ണ കടവില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി

മുക്കം: ഇരുവഴിഞ്ഞിപ്പുഴയില്‍ തൃക്കുടമണ്ണ കടവില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിധിന്‍ സെബാസ്റ്റ്യന്‍ ആണ് ഒഴുക്കില്‍പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെ തൃക്കുടമണ്ണ കടവിലായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. ഇതില്‍ രണ്ട് പേര്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെട്ടു. ഒരാള്‍ മരത്തില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.

നാടിനെയാകെ കണ്ണീരണിയിച്ചു; ആവളയില്‍ മരിച്ച പത്തു വയസ്സുകാരന്‍ മുഹമ്മദിന്റെ മൃതദേഹം ഖബറടക്കി

പേരാമ്പ്ര: ആവളയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി മരിച്ച പത്തുവയസുകാരന്‍ മുഹമ്മദിന്റെ ഖബറടക്കം കഴിഞ്ഞു. ഇന്ന് വൈകുന്നേരം 4.30ഓടെ ആവള ചെറുവോട്ട് കുന്നത്ത് ജുമാമസ്ജിദിലാണ് മൃതദേഹം ഖബറടക്കിയത്. ആവള പെരിഞ്ചേരിക്കടവില്‍ ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ മകന്‍ മുഹമ്മദിനെ ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണം തൂങ്ങി മരണമാണെന്നാണ് ഇന്ന് കോഴിക്കോട് മെഡിക്കല്‍

error: Content is protected !!