Category: Push
തുലാവര്‍ഷമെത്തിയതോടെ മഴ കനക്കും; ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
കോഴിക്കോട്: തുലാവര്‍ഷം എത്തിയതോടെ ജില്ലയില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. വരും ദിവസങ്ങളിലും ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ തെക്കന്‍ പ്രദേശങ്ങളിലും ഒക്ടോബര്‍ 30തോടെയാണ് തുലാവര്‍ഷം ആരംഭിച്ചത്. ബുധനാഴ്ച വരെ വ്യാപക മഴ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. കൊച്ചി നഗരത്തില്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട്
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി; ധനവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം 60 ആക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തില്ല. ഈ സ്ഥാപനങ്ങളില്‍ പഠനത്തിനുശേഷം തീരുമാനമെടുക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍
സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം നടന്നത് താമരശ്ശേരി ബസ് സ്റ്റാന്റില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ സുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. താമരശ്ശേരി ബസ് സ്റ്റാന്റില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബ്ലേഡ് ഉപയോഗിച്ച് ബസ് ജീവനക്കാരന്റെ കൈ ഞരമ്പ് മുറിച്ചത്. പിന്നാലെ പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി കുട്ടിയെ പീഡിപ്പിച്ചു; ആശുപത്രിയിലെ ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
കണ്ണൂര്‍: ഇരിട്ടിയില്‍ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ 17 കാരി ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53 ) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും പീഡനക്കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ
താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി. ചുരം ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ എ.സി സ്ലീപ്പര്‍ കോച്ച് ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്ന് മുന്നോട്ടു പോയി നില്‍ക്കുകയായിരുന്നു. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍
വടകരയില്‍ ട്രെയിന്‍തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
വടകര: വടകര മാഹി പരദേവതാ ക്ഷേത്രത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. വില്യാപ്പള്ളി കടമേരി മൊയിലോത്ത്കണ്ടി രാജീവന്റെ മകന്‍ അതുല്‍ രാജാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മംഗള എക്സ്പ്രസ് ട്രെയിനാണ്് തട്ടിയത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.
വടകരയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍
വടകര: വടകര മാഹി പരദേവതാ ക്ഷേത്രത്തിനു സമീപം ട്രെയിന്‍ തട്ടി യുവാവെന്ന് തോന്നിക്കുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ചോമ്പാല സ്റ്റേഷന്‍ പരിതിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മംഗള എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. റെയില്‍ പാളത്തിന് സമീപത്ത് നിന്നും
അസൗകര്യങ്ങള്‍ക്ക് വിട; ഇനി കരിയാത്തും പാറ- തോണിക്കടവ് കാഴ്ച്ചകള്‍ തടസങ്ങളില്ലാതെ ആസ്വദിക്കാം, വികസന പദ്ധതിളൊരുക്കി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി
കൂരാച്ചുണ്ട്: അസൗകര്യങ്ങള്‍ക്ക് വിട, തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ഇനി ആവോളം ആസ്വദിക്കാം. തോണിക്കടവില്‍ ഡ്രെയിനേജ്, കരിയാത്തും പാറയില്‍ സഞ്ചാരികള്‍ക്കായി റാമ്പ്, വേസ്റ്റ് മാനേജ്‌മെന്റിന് ഇന്‍സിനേറേറ്റര്‍, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തോണിക്കടവ് – കരിയാത്തുംപാറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം അനുമതി നല്‍കി. ജില്ലാ കളക്ടര്‍ ഡോ.എന്‍
പേരാമ്പ്ര സ്വദേശിയുടെ ശ്വാസകോശത്തില്‍ മഫ്ത പിന്‍ കുടുങ്ങി; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍
പേരാമ്പ്ര: സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തില്‍ കുടുങ്ങിയ മഫ്ത പിന്‍ പുറത്തെടുത്തു. പേരാമ്പ്ര സ്വദേശി നിഷാന ഷെറിന്‍ (18) ആണ് ശസ്ത്രക്രിയയ്ക്ക്‌വിധേയയായത്. നിഷാന മഫ്തയിലെ പിന്‍ അബദ്ധത്തില്‍ വിഴുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിലെത്തിച്ചു. പലതവണ എക്സ്റേ പരിശോധന നടത്തിയെങ്കിലും പിന്‍ കൃത്യമായി കണ്ടെത്താനായില്ല. അന്നനാളത്തിലാണ് പിന്‍ കുടുങ്ങിയതെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ അഭിപ്രായം തേടി.
മുക്കത്ത് വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ പെരുമ്പാമ്പ്; രണ്ട് കോഴികളെ വിഴുങ്ങി
മുക്കം: മുക്കത്ത് വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ്പുറത്ത് കടക്കാന്‍ കഴിയാതെ കൂട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രാവിലെ കോഴിയെ തുറന്നു വിടാന്‍ ഗൃഹനാഥന്‍ എത്തിയപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്. വീട്ടുകാര്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചതിനെ തുടര്‍ന്ന് റെസ്‌പോണ്‍സ്