Category: Push
മീഞ്ചന്തയില്‍ വീട്ടമ്മയെ പരുന്ത് ആക്രമിച്ചു; കണ്ണടയും ഭര്‍ത്താവിന്റെ തൊപ്പിയും റാഞ്ചി
ഫറോക്ക് : മീഞ്ചന്ത ബൈപ്പാസിനു സമീപം നായര്‍മഠം റോഡില്‍ വീട്ടമ്മയെ പരുന്ത് ആക്രമിച്ചു. ശില്പവീട്ടില്‍ ഡെയ്‌സിയെയാണ് പരുന്ത് ആക്രമിച്ചത്. വീട്ടുപറമ്പിലെ തേങ്ങവലിക്കുന്നതിനിടെ റോഡിലൂടെ വരുന്നവരെ നിയന്ത്രിക്കുന്നതിനിടെയാണ് താഴ്ന്നുപറന്ന പരുന്ത് ഡെയ്‌സിയെ ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേല്‍പ്പിച്ചശേഷം ഡെയ്‌സിയുടെ കണ്ണടയുമായി പരുന്ത് പോവുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം തിരിച്ചുവന്ന പരുന്ത് ഭാസ്‌കരന്റെ തലയിലെ തൊപ്പിയും റാഞ്ചി. പരിക്കേറ്റ ഡെയ്‌സി ആശുപത്രിയില്‍ ചികിത്സതേടി.
ഗ്രൗണ്ടിൽ കളിക്കവേ സംഘം ചേർന്ന് മർദ്ദിച്ചു; പാലേരി ഐഡിയൽ കോളജിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി
പേരാമ്പ്ര: പാലേരി ഐഡിയൽ കോളജ് ഓഫ് ആർട്സ് സയൻസിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ ബികോം വിദ്യാർത്ഥി ചെറുവോട്ട് മീത്തൽ നവാസിന്റ മകൻ നിജാസ് അഹമ്മദാണ് മർദ്ദനത്തിന് ഇരയായത്. ഇന്നലെ വൈകീട്ടാണ് സംഭവം. കോളജ് വിട്ട ശേഷം ഗ്രൗണ്ടിൽ വോളിബോൾ കളിക്കാനിറങ്ങിയതായിരുന്നു നിജാസ്. ആ സമയത്ത് സീനിയർ വിദ്യാർത്ഥികളായ ആറ്
ലഹരിക്കെതിരെ കരംചേർത്ത് നിരനിരയായി നിന്നു; മേപ്പയ്യൂരിൽ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല, അണിനിരന്നത് ആയിരങ്ങൾ
മേപ്പയ്യൂർ: നാടിന്റെ ഭാവിക്കായി ലഹരി യെ പടിയിറക്കാം എന്ന മുദ്രാവാക്യവുമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല മനുഷ്യമതിലായി മാറി. വർദ്ധിച്ചു വരുന്ന മയക്കു മരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ ജനഐക്യത്തോടെ ശ്രദ്ധേയമായ പ്രവർത്തനം കൊണ്ട് ലഹരിമുക്തമായ സമൂഹം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുനുഷ്യ ശൃഖല തീർത്തത്.
ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കി മടങ്ങവെ മോഷ്ടാവും ബൈക്കും ഉടമയുടെ മുന്നില്‍പ്പെട്ടു, പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ജയിലിലേക്ക് കൊണ്ടുപോകുംവഴി രക്ഷപ്പെട്ട് കള്ളന്‍, ഒടുവില്‍ ബാര്‍ബര്‍ഷോപ്പില്‍വെച്ച് പിടിവീണു; പയ്യാനക്കല്‍ സ്വദേശിയായ മോഷ്ടാവ് പിടിയിലായതിങ്ങനെ
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്ക് മോഷണം പോകുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ചില ബൈക്കുകള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട ബൈക്കുമായി മോഷ്ടാവ് ഉടമയുടെ കണ്‍മുന്നില്‍ തന്നെ ചെന്നുപെട്ടാലോ. ഇത്തരമൊരു അവസ്ഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്. കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്കായിരുന്നു മോഷണം പോയത്. കോട്ടൂളിയില്‍വെച്ച് ബൈക്ക് നഷ്ടപ്പെട്ടത്
വേളം പള്ളിയത്തുനിന്നു കാണാതായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി
വേളം: ഇന്നലെ മദ്രസയില്‍ പോയി മടങ്ങവേ കാണാതായ പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി. കുട്ടോറ ഇസ്‌മൈലിന്റെ മകനായ മുഹമ്മദ് സുഹൈലിനെയാണ് കണ്ടെത്തിയത്. മുയിപ്പോത്ത് ദര്‍സ്സില്‍ നിന്നും വൈകുന്നേരം വീട്ടിലേക്കെന്ന് പറഞ്ഞ് മടങ്ങിയ കുട്ടിയെ ഇന്നലെ മുതലാണ് കാണാതായത്. വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെ കുട്ടിയെ വടകരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ചെറുവണ്ണൂര്‍, അരിക്കുളം, നടുവണ്ണൂര്‍ വില്ലേജുകളിലെ ഭൂമി വിവരങ്ങള്‍ ഓണ്‍ലൈനിലേക്ക്; ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി
കോഴിക്കോട്: മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ‘എന്റെ ഭൂമി’ ഡിജിറ്റല്‍ റിസര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം നേടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പര്‍ അറിയാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-337 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
വേളം പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി
വേളം: പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. കുട്ടോറ ഇസ്‌മൈലിന്റെ മകനായ മുഹമ്മദ് സുഹൈലിനെയാണ് ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. മുയിപ്പോത്ത് ദര്‍സ്സില്‍ നിന്നും വൈകുന്നേരം വീട്ടിലേക്കെന്ന് പറഞ്ഞാണ് കുട്ടി പോയത്. എന്നാല്‍ രാത്രിയായിട്ടും വീട്ടില്‍ എത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി. മുഹമ്മദ് സുഹൈലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍
കോഴിക്കോട് പൊലീസുകാരന്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണില്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞു; മദ്യപിച്ച് ബൈക്കോടിച്ചതിന് കേസ്
കോഴിക്കോട്: പൊലീസുകാരന്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പാറോപ്പടിക്ക് സമീപത്തായിരുന്നു അപകടം. വയനാട് സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ ദിവാകരനാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് ബൈക്കോടിച്ചതിന് ചേവായൂര്‍ പൊലീസ് കേസെടുത്തു. ദിവാകരന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. ബൈക്കിന്റെ ഹാന്‍ഡില്‍ വൈദ്യുതിത്തൂണില്‍ തട്ടിയതിനെ
ആളൊഴിഞ്ഞ പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കുറ്റ്യാടിയില്‍ യുവാവ് അറസ്റ്റില്‍
കുറ്റ്യാടി: വിറക് ശേഖരിക്കാന്‍ ആളൊഴിഞ്ഞ പറമ്പിലെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നരിപ്പറ്റ തിനൂരിലെ കുണ്ടന്‍ചോല അബിന്‍ ചന്ദ്രനെ (29) ആണ് കുറ്റ്യാടി പോലീസ് അറസ്റ്റുചെയ്തത്. അന്‍പത്തിമൂന്നുകാരിയായ വീട്ടമ്മ തിനൂരിലെ ഇരുമ്പന്‍തടം മലയില്‍ വിറകുശേഖരിക്കുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് ഇവരെ കടന്നുപിടിക്കുകയായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ യുവാവ് മര്‍ദിക്കുകയും വലതുകൈയ്ക്ക് പൊട്ടലുണ്ടായെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍പറയുന്നു.