Category: Push
ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കാണെന്നു പറഞ്ഞു ബൈക്കില്‍ കയറ്റി കൊണ്ടുപോകും, മുന്‍കൂട്ടി കണ്ടുവച്ച ആളില്ലാത്ത ജോലി നടക്കുന്ന ബില്‍ഡിങ്ങില്‍ എത്തിച്ച് തന്ത്രപൂര്‍വ്വം മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യും; താമരശ്ശേരി സ്വദേശിയായ യുവാവാ പിടിയില്‍
താമരശേരി: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടു പോയി മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവിനെ താമരശേരി പോലീസ് പിടികൂടി. പൂനൂര്‍ പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍(23)ആണ്് താമരശേരിയില്‍ വാടകക്ക് താമസിക്കുന്ന സ്ഥലത്തുനിന്നും അറസ്റ്റിലായത്. താമരശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം
‘നിപ്പവൈറസിന്റെ ആവാസകേന്ദ്രങ്ങളായ വവ്വാലുകളുടെ ഉറക്കം കെടുത്തും, റെയില്‍പാത കടന്ന് പോകുന്ന സ്ഥലങ്ങളിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, നായകുരണ എന്നിവ ഇല്ലാതാകും’; പേരാമ്പ്ര വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്‌ക്കെതിരെ ‘പരിസ്ഥിതി സ്‌നേഹി’യുടെ കുറിപ്പ്
പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്‌ക്കെതിരെയുള്ള ‘പരിസ്ഥിതി സ്‌നേഹി’യുടെ കുറിപ്പ് വൈറലാകുന്നു. റെയില്‍പാത യാഥാര്‍ത്ഥ്യമാവുകയും ട്രെയിനുകള്‍ ഓടിത്തുടങ്ങുകയും ചെയ്താല്‍ പേരാമ്പ്രയിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, ചൊറിയണം, നായകുരണ എന്നിവ ഇല്ലാതാകുമെന്നും പകല്‍ പോകുന്ന തീവണ്ടികള്‍ നിപ്പ വൈറസുകളുടെ ആവാസകേന്ദ്രമായ വവ്വാലുകളുടെ ഉറക്കം കെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. ചക്കിട്ടപാറ സ്വദേശിയായ അസീസ് ആണ്
Kerala Lottery Results | Bhagyakuri | Karunya Plus KN-445 | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-445 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
‘ജനങ്ങള്‍ യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഉയര്‍ന്ന ഭൂരിപക്ഷത്തെടെ വിജയിക്കാന്‍ സഹായിച്ചത്’; തുറയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടിയില്‍ നിന്നും വിജയിച്ച സി.എ നൗഷാദ് മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
തുരയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ജനങ്ങള്‍ യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഉയര്‍ന്ന ഭൂരിപക്ഷത്തെടെ വിജയിക്കാന്‍ സഹായിച്ചത്. മുന്‍ കാലങ്ങളില്‍ യു.ഡി.എഫിന്റെ മെമ്പര്‍മാര്‍ വാഡിലുണ്ടാക്കിയ വികസനങ്ങളും വിജയത്തിലേക്ക് നയിച്ചുവെന്നും തുറയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടിയില്‍ നിന്നും വിജയിച്ച സി.എ നൗഷാദ് മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യുഡി.എഫ് പ്രവര്‍ത്തകരുടെ അക്ഷീണമായ
തുറയൂരില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി; സി.എ നൗഷാദ് മാസ്റ്റര്‍ വിജയിച്ചു
തുറയൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന തുറയൂര്‍ പഞ്ചായത്ത് രണ്ടാം വര്‍ഡായ പയ്യോളി അങ്ങാടിയില്‍ യു.ഡി.എഫിന്റെ സി.എ നൗഷാദ് മാസ്റ്റര്‍ വിജയിച്ചു. എതില്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ: അബ്ദുല്‍റഹ്മാന്‍ കോടികണ്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് 383 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൗഷാദ് മാസ്റ്റര്‍ വിജയിച്ചിരിക്കുന്നത്. ബി.ജെപിയിലെ വി.കെ ലിബീഷായിരുന്നു മറ്റ് എതിരാളി. കോഴിക്കോട് ജില്ലയിലെ നാല് തദ്ദേശവാർഡുകളില്‍ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍
ഉപതിരഞ്ഞെടുപ്പ്; തദ്ദേശസ്ഥാപന വാര്‍ഡുകള്‍ ആരുനയിക്കുമെന്ന് ഇന്നറിയാം, പയ്യോളി അങ്ങാടി, കീഴരിയൂര്‍ ഡിവിഷന്‍ ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പതിനൊന്ന് മണിയോടെ
പേരാമ്പ്ര: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശസ്ഥാപന വാര്‍ഡുകളിലെ രിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ പത്ത് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും പതിനൊന്ന് മണിയോടെ വിജയികള്‍ ആരെന്ന് അറിയാം. തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത്, കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്നലെ
ബസ്സിന് അര്‍ജന്റീനയുടെ നിറമായതിനാല്‍ ‘ഹെഡ്’ ചെയ്ത് ചില്ല് തകര്‍ത്തു, നെയ്മര്‍ വരാതെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കില്ലെന്ന് വാശി; പെരിന്തല്‍മണ്ണയിലെ യുവാവിന്റെ പരാക്രമങ്ങള്‍ വൈറല്‍ (വീഡിയോ കാണാം)
പെരിന്തല്‍മണ്ണ: യുവാവിന്റെ പരാക്രമങ്ങളില്‍ അമ്പരന്ന് പെരിന്തൽമണ്ണക്കാർ. പരാക്രമങ്ങളുടെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തിയപ്പോള്‍ വൈറലുമായി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ എ.ബി.സി മോട്ടോഴ്‌സിന് സമീപം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. റോഡിന്റെ ഡിവൈഡറിലാണ് യുവാവ് നിന്നിരുന്നത്. മങ്കട ഭാഗത്ത് നിന്നുള്ള ബസ് വരുന്നത് കണ്ടതോടെ ഇയാള്‍ ബസ്സിന് നേരേക്ക് ഓടിയടുത്തു. ബസ്സിന് മുന്നിലെത്തിയതോടെ യുവാവ്
വാകയാട് സ്വദേശിയും ദുബായില്‍ പ്രവാസിയുമായ ഇരുപത്തിയാറുകാരൻ മസ്തിഷ്ക രോഗം ബാധിച്ച് മരിച്ചു
നടുവണ്ണൂര്‍: വാകയാട് കൊന്നത്ത് കണ്ടി ഷാമില്‍ അന്തരിച്ചു. ഇരുപത്തിയാറ് വയസായിരുന്നു. മസ്തിഷ്‌ക രോഗം ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദുബായിലെ മലബാര്‍ ഗോള്‍ഡില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് രോഗം ബാധിച്ച് ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച പുലര്‍ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
Kerala Lottery Results | Bhagyakuri | Akshaya AK-574 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 574 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, പിന്നാലെ ബൈക്ക് അപകടം; മലപ്പുറത്ത് വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം: മലപ്പുറം മങ്കടയില്‍ കോളജ് യൂണിയന്‍ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. തിരൂര്‍ക്കാട് നസ്ര ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഹസീബ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഹസീബ് ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തി രഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ഏഴിന്