Category: Push
Kerala Lottery Results | Bhagyakuri | Karunya Lottery KR-575 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 575 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
‘വിജയിച്ചത് അവസാന സെക്കന്റുകളില്‍, സ്വര്‍ണ്ണ മെഡല്‍ നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല’; 37-ാമത് നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിലെ പത്ത് കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ചക്കിട്ടപ്പാറ സ്വദേശി ബിലിന്‍ ജോര്‍ജ്ജ് ആന്റോ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് (വീഡിയോ കാണാം)
ചക്കിട്ടപ്പാറ: ‘അവസാന സെക്കറ്റുകളിലാണ് എതിരാളിയെ മറികടന്ന് ഗോള്‍ഡ് മെഡല്‍ നേട്ടത്തിലേക്കെത്തുന്നത്. പ്രതീക്ഷിച്ചില്ലായിരുന്നു ഫസ്റ്റ് ആവുമെന്ന്. വളരെ സന്തോഷം തോന്നി’. 37ാമത് നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റില്‍ പത്ത് കിലോമീറ്റര്‍ നടത്തത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ചക്കിട്ടപ്പാറ സ്വദേശി ബിലിന്‍ ജോര്‍ജ്ജ് ആന്റോ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആസ്സാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളിയായ
വിനയായത് ഭീമന്‍ കടന്നല്‍കൂട്; കൂട്ടില്‍ നിന്ന് ഇളകിവന്ന കടന്നലിന്റെ കുത്തേറ്റ് നാദാപുരത്ത് വയോധികന്‍ മരിച്ചു
നാദാപുരം: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വളയം നിരവുമ്മല്‍ കുനിയില്‍ ഒണക്കന്‍ ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മരണം. വ്യാഴാഴ്ച രാവിലയാണ് ഒണക്കനെ കടന്നലുകള്‍ കുത്തി പരിക്കേല്‍പിച്ചത്. മരുത് മരത്തിന്റെ വളരെ ഉയരത്തിലായി സ്ഥിതിചെയ്യുന്ന കടന്നല്‍ കൂട് പരുന്തോ മറ്റോ ഇളക്കിയതിനെ തുടര്‍ന്ന്
ദേശീയ കായിക ഭൂപടത്തില്‍ വീണ്ടുമൊരു ചക്കിട്ടപാറക്കാരന്‍റെ സ്വര്‍ണ്ണച്ചാര്‍ത്ത്; നാഷണല്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ബിലിന്‍ ജോര്‍ജിന്‍റെ ‘സുവര്‍ണ്ണ നടത്തം’
ചക്കിട്ടപ്പാറ: 37ാമത് നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റില്‍ പത്ത് കിലോമീറ്റര്‍ നടത്തത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ചക്കിട്ടപ്പാറ സ്വദേശി. ചക്കിട്ടപ്പാറ തെങ്ങുംപള്ളി ആന്റണി തോമസിന്റെ മകന്‍ ബിലിന്‍ ജോര്‍ജ്ജ് ആന്റോയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആസ്സാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളിയായ ഉത്തരാഖണ്ഡുകാരനെ പരാജയപ്പെടുത്തിയാണ് ബിലിന്‍ ഗോള്‍ഡ് മെഡല്‍ നേടിയിരിക്കുന്നത്. 43 മിനിറ്റിനുള്ളിലാണ് ബിലിന്റെ വിജയം.
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി സൈന്യത്തില്‍ ചേരാന്‍ മികച്ച അവസരങ്ങളുമായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍; 24369 ഒഴുവുകള്‍, 56,900 രൂപ വരെ ശമ്പളം, വിശദവിവരങ്ങളറിയാം
ന്യൂഡല്‍ഹി: പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മികച്ച തൊഴിലവസരങ്ങളുമായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ ഏറെ നാളായി കാത്തിരിക്കുന്ന 2022 വര്‍ഷത്തെ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) വിജ്ഞാപനം വന്നു. സ്റ്റാഫ് സെലക്ഷന്‍ ഗ്രൂപ്പ് ഡി കോണ്‍സറ്റബിള്‍ റിക്രൂട്ട്മെന്റ് വഴി താഴെ പറയുന്ന സേനകളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്
വ്യാജ റജിസ്ട്രേഷന്‍ നമ്പര്‍ പതിപ്പിച്ച് സുഖയാത്ര; ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായ് മുങ്ങിയവര്‍ വടകര പൊലീസിന്റെ പിടിയില്‍
വടകര: മോഷ്ടിച്ച ബൈക്കുമായി രണ്ട് പേരെ വടകര പൊലീസ് അറസ്റ്റുചെയ്തു. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇവര്‍ പിടിയിലായത്. പെരിങ്കേരി എടാറ്റയില്‍ ദിപിന്‍ (29), മട്ടന്നൂര്‍ തെക്കേ പറമ്പില്‍ ജിജോ (31)എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റുചെയ്തത്. രജിസ്ട്രേഷന്‍ നമ്പര്‍ മാറ്റി വ്യാജ നമ്പര്‍ ഘടിപ്പിച്ച് മോഷ്ടിച്ച ബൈക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ മുന്നില്‍
താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ ബസ്സിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ ബസ്സിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാന്‍ (19) നരിക്കുനി സ്വദേശി സിബിന്‍ (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ താമരശ്ശേരി മിനി ബൈപ്പാസില്‍ ആയിരുന്നു അപകടം. ചുങ്കം ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു ബസ്സില്‍
ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്: ലോകകപ്പിലെ ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടും ഫ്ളക്സും വയ്ക്കാൻ പോകുകയാണോ? പരിസ്ഥിതി സൗഹൃദമല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും
പേരാമ്പ്ര: ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആരാധകര്‍ തമ്മിലുള്ള ശീതയുദ്ധവും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഇഷ്ട ടീമുകളുടെയും ഇഷ്ടതാരങ്ങളുടെയും ഫ്‌ളക്‌സുകളും കട്ടൗട്ടുകളാണ് നാട്ടിലെങ്ങും ഇപ്പോള്‍. നമ്മുടെ അടുത്ത നാടായ പുള്ളാവൂരില്‍ പുഴയില്‍ ഉയര്‍ത്തിയ മെസിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ട് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായതാണ്. എന്നാല്‍ ഇത്തരം കട്ടൗട്ടുകളും ഫ്‌ളക്‌സ്
‘ഏതം’ ഇന്ന് തിയേറ്ററുകളിൽ; ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമെന്ന് സംവിധായകൻ വടകര സ്വദേശി പ്രവീൺ ചന്ദ്രൻ
വടകര: എം.ടി-ഹരിഹരൻ ചിത്രമായ പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായ വടകര ചെമ്മരത്തൂർ സ്വദേശി പ്രവീൺ ചന്ദ്രൻ മൂടാടി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഏതം’ ഇന്നുമുതൽ പ്രദർശനത്തിന് എത്തുന്നു. ചിത്രകാരന്റെയും നർത്തകിയുടെയും പ്രണയം പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രവീൺ ചന്ദ്രൻ പേരാമ്പ്ര ന്യൂസ് ഡോട് കോമി നോട് പറഞ്ഞു. ഏതം
Kerala Lottery Results | Nirmal Lottery NR 302 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
നിർമ്മൽ ലോട്ടറി ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുക്കുക. നറുക്കെടുപ്പിന് ശേഷം വിശദമായ നറുക്കെടുപ്പ് ഫലം വായനക്കാർക്ക് ഇവിടെ അറിയാം. തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 302 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി