Category: Push

Total 1835 Posts

ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾതട്ടിയെടുത്തു; ചക്കിട്ടപാറക്കാരിയായ മഹിളാ മോർച്ച നേതാവിനും സഹായിക്കുമെതിരെ പരാതി

പേരാമ്പ്ര: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ബിജെപി മഹിളാ മോർച്ച നേതാവും സഹായിയും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർഎസ്എസ് പ്രവർത്തകൻ മുയിപ്പോത്ത് എരവത്ത് കണ്ടി മീത്തൽ ചന്ദ്രനാണ് തട്ടിപ്പിന് ഇരയായയത്. മകന് ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകിയാണ് ചന്ദ്രനിൽ നിന്ന് ഇവർ പണം കെെക്കലാക്കിയത്. ചന്ദ്രന്റെ പരാതിയിൽ മേപ്പയ്യൂർ പോലീസ് കേസ്

അരിക്കുളത്തെ അക്രമം; രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അപലപിച്ചു

അരിക്കുളം: അരിക്കുളം മുക്കിലും കുരുടി വീട് മുക്കിലും കഴിഞ്ഞ ദിവസം മദ്യലഹരിക്ക് അടിമപ്പെട്ടവര്‍ നടത്തിയ അക്രമ സംഭവത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തക സമിതി യോഗം അപലപിച്ചു. നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തണം, ലഹരിമാഫിയക്കെതിരെ കടുത്ത ജാഗ്രത പാലിക്കണം, അക്രമികള്‍ക്ക് ഒരുരാഷ്ട്രിയ പാര്‍ട്ടിയും സംരക്ഷണം നല്‍കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടുവെച്ചു.

കാഴ്ച്ചക്കാര്‍ക്ക് കൗതുകമായി; കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ് (വീഡിയോ കാണാം)

കൂടത്തായി: കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി പുറായില്‍ ചാക്കിക്കാവ് റോഡിലാല്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. സമീപത്തുകൂടെ സഞ്ചരിക്കുകയായിരുന്ന നാട്ടുകാരാണ് കുറിക്കനെ വിഴിങ്ങുന്ന നിലയില്‍ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനപാലകര്‍ എത്തി പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്നതിന്റെ കൗതുക കാഴ്ച്ചകാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനുമായി നിരവധി പേര്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നു.

ഇക്രാം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ സ്‌നേഹ സംഗമവും കലാ വിരുന്നും ഒരുക്കി

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഇക്രാം സാംസ്‌കാരിക സംഘടന സ്‌നേഹ സംഗമവും കലാ വിരുന്നും ഒരുക്കി. പതിനാല് വയസ്സിനുതാഴെയുള്ള അര്‍ഹതപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ ഇടപെട്ട് സഹായം നല്‍കി വരുന്ന സംഘടനയാണ് ഇക്രാം. മേപ്പയ്യൂരില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. മേപ്പയ്യൂര്‍ ടി.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണ

ആ വാർത്ത തെറ്റ്; ജൂൺ മാസത്തെ റേഷൻ വാങ്ങാനുള്ള സമയ പരിധി അവസാനിച്ചു

പേരാമ്പ്ര: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം അവസാനിച്ചു. റേഷൻ വാങ്ങാത്തവർക്കായി ജൂലെെ മൂന്ന് വരെ വിതരണം തുടരമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതാമാണെന്ന് ജില്ലാ സപ്ലെെ ഓഫീസർ ലത പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവിലെ തീരുമാന പ്രകാരം ജൂലെെ ഒന്നുവരെ റേഷൻ വിതരണം ചെയ്യാമെന്ന നിർദേശമാണ് ലഭിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മാസവസാനം

തൊഴിലന്വേഷകരെ ഇതിലേ…. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകും യോ​ഗ്യതകളും എന്തെല്ലാമെന്ന് അറിയാം. ഗവ. മെഡിക്കൽ കോളേജിൽ ശ്രുതിതരംഗം പദ്ധതിക്ക് കീഴിൽ ഒഴിവുള്ള സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും

കുരുടിമുക്കിലെയും അരിക്കുളത്തെയും ആക്രമങ്ങള്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും

അരിക്കുളം: അരിക്കുളത്തും കുരുടി മുക്കിലും കച്ചവടക്കാര്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും രംഗത്ത്. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെയാണ് മേപ്പയൂര്‍ റോഡില്‍ കച്ചവടം ചെയ്യുന്ന മനോജിന്റെ കടയ്ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവാവ് ആക്രമം അഴിച്ചു വിട്ടത്. തുടര്‍ന്ന്

മഴ കനക്കും, കോഴിക്കോട് ജില്ലയിൽ നാല് ദിവസത്തേക്ക് യെല്ലോ അലേർട്ട്; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും സാധാരണ/ഇടത്തരം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തി കൂടുന്നതിന് അനുസരിച്ചു മഴയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം. അറബികടലിൽ കേരള തീരത്ത് ധാരാളം കാലവർഷ മേഘങ്ങളുടെ സാനിധ്യമുണ്ടെങ്കിലും കാലാവർഷ കാറ്റ് സ്ഥിരമായി ശക്തമല്ല. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്.

കുരുടിമുക്കിലെ യുവാവിന്റെ പരാക്രമം; കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ, വീഡിയോ കാണാം

അരിക്കുളം: കുരുടിമുക്കിൽ ഓട്ടോറിക്ഷയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് മർദ്ദനമേൽക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെ തുടർന്ന് സംയുക്ത വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് കുരുടിമുക്കിൽ യുവാവിന്റെ പരാക്രമമുണ്ടായത്. ന​ഗരത്തിൽ യുാവാവ് പരാക്രമണം ആരംഭിച്ചപ്പോൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിലെത്തി പരാതി നൽകിയാലാണ്

ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു, ആളുകളെ മർദ്ദിച്ചു; കുരുടിമുക്കിനെ വിറപ്പിച്ച് യുവാവിന്റെ പരാക്രമം

നടുവണ്ണൂർ: കുരുടിമുക്കിൽ യുവാവിന്റെ പരാക്രമത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും സ്ഥാപനങ്ങൾക്ക് കോടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയും ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ച് തകർത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷം കുരുടിമുക്ക് ടൗണിലാണ് സംഭവം. പാളപ്പുറത്തുമ്മൽ സഹീർ ആണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു.

error: Content is protected !!