Category: അറിയിപ്പുകള്‍

Total 353 Posts

അസാപ്പില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം; വിശദമായി അറിയാം

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ പുതുതലമുറ കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടെ പഠിക്കുവാന്‍ അവസരം. 10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടു കൂടെ ഗെയിം ഡെവലപ്പര്‍, വിആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്സുകളില്‍

മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷന്‍ എടുക്കാന്‍ അവസരം; കൊയിലാണ്ടി കെഎഎസ്‌ കോളേജിൽ ഡിഗ്രിക്ക്‌ സ്പോട്ട് അഡ്മിഷൻ; വിശദമായി അറിയാം

പരസ്യം കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കെഎഎസ്‌ കോളേജിൽ ഒഴിവുള്ള മാനേജ്മെൻറ് ഡിഗ്രി സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷൻ എടുക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം. ബികോം, ബിബിഎ, ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്‌ എന്നീ ഡിപ്പാർട്ട്മെന്റുകളിലായി ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഉടൻ തന്നെ അസൽ

മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്‌: സോഷ്യോ ഇക്കണോമിക് സെന്‍സസുമായി ഫിഷറീസ് വകുപ്പ്‌

കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവരം ശേഖരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സോഷ്യോ ഇക്കണോമിക് സെന്‍സസുമായി മത്സ്യതൊഴിലാളികള്‍ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ജിഐഎസ് അധിഷ്ഠിത ഫീല്‍ഡ്തല ഡാറ്റ ശേഖരിക്കുന്നത്. ഇതിനായി ഉള്‍നാടന്‍ മേഖലയില്‍ കോഴിക്കോട് ഫിഷറീസ് വകുപ്പിലെ പഞ്ചായത്ത് തല അക്വാകള്‍ച്ചര്‍

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനം, അറിയാം വിശദമായി

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റെറിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (Multi purpose Health Worker – MPHW) ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ജനറൽ നഴ്സിംഗ് &മിഡ്‌ വൈഫറി (GNM) യോഗ്യതയുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 09-07-2024 ന് രാവിലെ

ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്‌; ആഗസ്റ്റ് 24ന് മുമ്പായി മസ്റ്ററിങ്ങ് നടത്തണം

കോഴിക്കോട്‌: കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ 2023 ഡിസംബര്‍ 31 വരെ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള അംഗീകൃത സര്‍വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ സ്വന്തം നിലക്ക് നല്‍കണം. ഫോണ്‍ – 0495- 2366380, 9946001747.

മലയോര പട്ടയം വിവരശേഖരണം: അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ജൂലൈ 25 വരെ അവസരം

1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക്, ജൂലൈ 10 മുതൽ 25 വരെ അപേക്ഷ നൽകാൻ അവസരം. റവന്യു വകുപ്പുമായി

വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്‌പോട്ട് അഡ്മിഷന്‍; അറിയാം വിശദമായി

വടകര: കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഇന്‍ ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്സ് എന്ന കോഴ്സിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കു ഗവണ്‍മെന്റ് ഫീസില്‍ (2024-25 അദ്ധ്യയന വര്‍ഷം) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓണ്‍ലൈനായി സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും ഇതുവരെ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ യോഗ്യതയുടെ

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (02.07.2024)

ഇന്നത്തെ ഒ.പി (02.07.2024) 1- ജനറൽ വിഭാഗം – ഉണ്ട്‌ 2- മെഡിസിൻ വിഭാഗം – ഉണ്ട്‌ 3- ത്വക്ക് രോഗ വിഭാഗം – ഉണ്ട്‌ 4- കുട്ടികളുടെ വിഭാഗം – ഉണ്ട്‌ 5- എല്ലു രോഗ വിഭാഗം – ഉണ്ട്‌ 6- ഇ എൻ ടി വിഭാഗം – ഉണ്ട്‌ 7- ദന്ത രോഗ

ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്; അറിയാം വിശദമായി

കോഴിക്കോട്: ജില്ലയില്‍ 2024- 2025 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ സിബിഎസ്ഇ /ഐസിഎസ്ഇ സിലിബസുകളില്‍ പത്താം ക്ലാസ് /പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+/A1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കാം. serviceonline.gov.in/kerala എന്ന വെബ്‌സൈറ്റില്‍ വഴി ആഗസ്റ്റ് 31 നകം അപേക്ഷിക്കണം.

കനത്ത മഴ: നാളെ മുതലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തകയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റി. വനിതകൾക്കായി ജൂൺ 26, 27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പു കായികക്ഷമത പരീക്ഷയുമാണ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചത്‌. പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസാണ് പരീക്ഷ മാറ്റിവെച്ചത്‌ അറിയിച്ചത്.

error: Content is protected !!