Category: അറിയിപ്പുകള്‍

Total 521 Posts

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരൻ പേരാമ്പ്ര ആവളയിലെ ശിവദാസൻ അന്തരിച്ചു

പേരാമ്പ്ര: ആവളയിലെ ചാലിയനകണ്ടി സി കെ ശിവദാസൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തെയ്യം കലാകാരനും ചെണ്ടമേള വിദഗ്‌ധനും ഫോക്‌ക്ലോർ അവാർഡ് ജേതാവുമായിരുന്നു. തൃശൂർ ഡ്രാമ സ്കൂൾ, ചെറുതുരുത്തി കലാമണ്ഡലം എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: ജിഷ മക്കൾ: ദൃശ്യ ദാസ്, അക്ഷയ് ദാസ് മരുമകൻ: രജീഷ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വാണിമേൽ പാലത്തിന് സമീപം കലുങ്ക് നിർമാണം, കല്ലാച്ചി – വിലങ്ങാട് റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു

വാണിമേൽ : കല്ലാച്ചി-വിലങ്ങാട് റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു. വാണിമേൽ പാലത്തിനടുത്തുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാൽ പുതിയകലുങ്കിന്റെ നിർമാണപ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. വാണിമേൽ ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം റോഡിൽനിന്ന് കുയ്തേരി വഴി ഭൂമിവാതുക്കലേക്കും, വിലങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം-ചുഴലി-പുതുക്കയം വഴിയും പോകേണ്ടതാണ്. തിരിച്ചും ഈ വഴി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അസി. എക്സിക്യുട്ടീവ്‌ എൻജിനീയർ അറിയിച്ചു.

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്‌മെന്റ് സെന്റര്‍റില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് 6 മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. (കോഴിക്കോട്, ഫറോക്ക് എജുക്കേഷണല്‍

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; മാർച്ച് 8 ന് വടകരയിൽ അദാലത്ത്

വടകര: നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി മാർച്ച് 8 ന് രാജ്യവ്യാപകമായി നടത്തുന്ന ലോക് അദാലത്തിന്റെ ഭാഗമായി വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അദാലത്ത് സംഘടിപ്പിക്കുന്നു. പൊതു ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും അദാലത്തിൽ പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതികൾ വടകര കോടതി സമുച്ചയത്തിൽ പ്രവൃത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസിൽ 18.02.2025 നു 5 മണിക്ക്

കേരളം ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് നാളെയും താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളയും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേ സമയം ഈ മാസം 11‌ ന് മൂന്ന് ജില്ലകളിൽ

വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവരുടെ ശ്രദ്ധയ്ക്ക്; രജിസ്ട്രേഷൻ പുതുക്കാൻ ഇപ്പോൾ അവസരം, സീനിയോരിറ്റി നഷ്ട്ടപ്പെടില്ല

വിവിധ കാരണങ്ങളാൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം . എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും അവസരം നൽകിയത്. 01/01/1995 മുതൽ 31/12/2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ

കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്‌സുകള്‍; വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്റ്റ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് (എട്ട് മാസം) കമ്പ്യൂട്ടറൈസ്റ്റ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം) ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍

കെൽട്രോണിൽ വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കെൽട്രോണിൽ വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9072592412. Description: Keltron has invited

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത; കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം, അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം. നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന

ഇനിയും വാഹന നികുതി അടച്ചില്ലേ ? ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31വരെ

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1

error: Content is protected !!