Category: അറിയിപ്പുകള്‍
കന്നുകാലികളെ വളര്‍ത്തുന്നവരാണോ? എങ്കില്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ് എടുക്കാം- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: പശു, എരുമ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായത്തോടെ നടപ്പാക്കുന്ന ഗോസമൃദ്ധി-എന്‍എല്‍എം (നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍) ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. കന്നുകാലികളുടെ മരണം, ഉല്പാദനക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ അപകട മരണം, അംഗവൈകല്യം എന്നിവയ്ക്കും പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്കും ഒരു വര്‍ഷത്തേക്കും ഉരുക്കളെ
സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പരിശീലനം; വിശദമായി അറിയാം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പരിശീലനംം ആരംഭിക്കുന്നു. പത്ത് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷന്‍ എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8891370026, 0495-2370026. Description: Training in LED light manufacturing at Skill Development Center; Know
ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം മാര്‍ച്ച് മൂന്നിന്; വിശദമായി അറിയാം
കോഴിക്കോട്: ഫെബ്രുവരി 25 ന് നിശ്ചയിച്ചിരുന്ന ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയതായി കണ്‍വീനര്‍ അറിയിച്ചു. സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ മാര്‍ച്ച് ഒന്നിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഓണ്‍ലൈന്‍ ആയോ നല്‍കാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള
ജില്ലയ്ക്ക് അകത്തും പുറത്തുമായി 30ലധികം കമ്പനികള്‍, ആയിരത്തോളം ഒഴിവുകള്‍; മാര്‍ച്ച് എട്ടിന് പേരാമ്പ്രയില്‍ തൊഴില്‍മേള
പേരാമ്പ്ര: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്‍, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 8 ശനി രാവിലെ 9:30 ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പേരാമ്പ്രയില്‍ വെച്ച് നടത്തുന്ന മേളയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള 30ലധികം കമ്പനികള്‍ പങ്കെടുക്കുന്നു.
ആയഞ്ചേരി റോഡിൽ അഞ്ചു മുറി–ചേറ്റുകെട്ടി വരെ ഗതാഗത നിയന്ത്രണം
വടകര: തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ അഞ്ചുമുറി മുതല്‍ ചേറ്റുകെട്ടി വരെ ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. Description: Traffic control on Ayancherry Road up to anjumuri-Chettuketti
ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കുക
തിരുവനന്തപുരം: ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത. ജാഗ്രതാ നിർദേശം നൽകി അധികൃതർ. കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത
അസാപ് കേരളയിലൂടെ ഇന്റേൺഷിപ്പ് അവസരങ്ങൾ; വിശദമായി നോക്കാം
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20ന് വൈകീട്ട് 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 500രൂപയാണ് അപേക്ഷ ഫീസ്. ലൈഫ് മിഷൻ ഇന്റേൺ തസ്തികയുടെ യോഗ്യത എൻജിനിയറിങ്/ നോൺ-എൻജിനിയറിങ് ബിരുദമാണ്. നിലവിൽ അഞ്ച്
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; നഴ്‌സിങ്ങ് ഓഫീസര്‍ എഴുത്തുപരീക്ഷ 26ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ്ങ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎന്‍എം/ബിഎസ് സി നഴ്‌സിംഗ്, കെഎന്‍എംസി (KNMC) റജി. ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 20, 21 ദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയത്ത് എച്ച്ഡിഎസ് ഓഫീസില്‍ വന്ന് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തു പരീക്ഷ ഫെബ്രുവരി 26ന്
അധ്യാപകർ, വോളിബോൾ കോച്ച് അടക്കം നിരവധി ഒഴിവുകള്‍; മിനി ജോബ് ഫെയർ 19ന്
കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 19ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‌സ്, സയൻസ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ അധ്യാപകർ, റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, വോളിബോൾ കോച്ച്, ഫുട്‌ബോൾ കോച്ച്, കസ്റ്റമർ സർവീസ് അസോസിയേറ്റ്,
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരൻ പേരാമ്പ്ര ആവളയിലെ ശിവദാസൻ അന്തരിച്ചു
പേരാമ്പ്ര: ആവളയിലെ ചാലിയനകണ്ടി സി കെ ശിവദാസൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തെയ്യം കലാകാരനും ചെണ്ടമേള വിദഗ്‌ധനും ഫോക്‌ക്ലോർ അവാർഡ് ജേതാവുമായിരുന്നു. തൃശൂർ ഡ്രാമ സ്കൂൾ, ചെറുതുരുത്തി കലാമണ്ഡലം എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: ജിഷ മക്കൾ: ദൃശ്യ ദാസ്, അക്ഷയ് ദാസ് മരുമകൻ: രജീഷ്