Category: അറിയിപ്പുകള്‍
റേഷൻകാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ ശ്രദ്ധയ്ക്ക്; മസ്റ്ററിംഗിന്റെ സമയപരിധി വീണ്ടും നീട്ടി
തിരുവനന്തപുരം: റേഷൻകാർഡ് മസ്റ്ററിംഗിന്റെ സമയപരിധി വീണ്ടും നീട്ടി. നവംബർ 30വരെയാണ് സമയം നീട്ടി നൽകിയത്. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് ഈ സമയം ഉപയോഗിക്കാമെന്ന് മന്ത്രി ജി ആർ അനിൽ അറിഞ്ഞു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവൻ പേരുടേയും മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബർ 30വരെ സമയപരിധി നീട്ടിയതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈനിങ്ങ്, ഡിസിഎ എന്നീ പരിശീലനങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചത്. നേരിട്ട് ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8891370026, 0495-2370026.
എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ; ഫലപ്രഖ്യാപനം മെയ് മാസം മൂന്നാം വാരത്തിനുള്ളിൽ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷ 2025 മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. രാവിലെ 9.30നാണ് പരീക്ഷകൾ തുടങ്ങുക.മെയ് മാസം മൂന്നാം ആഴ്ചയ്ക്ക് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 17ന് തുടങ്ങി 21ന് അവസാനിക്കുന്ന രൂപത്തിലാണ് മോഡൽ പരീക്ഷ
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കോഴിക്കോട് ജില്ലാ കളക്ടേറേറ്റില്‍ ക്ലാര്‍ക്ക് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : ജില്ലാ കളക്ടറേറ്റില്‍ നാഷണല്‍ ഹൈവേ ഭൂമി ഏറ്റെടുക്കല്ലുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ സെക്ഷനില്‍ കരാര്‍ വ്യവസ്ഥയില്‍ (മാസ വേതനം) രണ്ട് ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് നവംബര്‍ രണ്ടിന് പകല്‍ 11 ന് നേരിട്ട് അഭിമുഖം നടത്തുന്നു. യോഗ്യത – ബിരുദം, ഇംഗ്ലീഷ് / മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം
മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചലാന്‍ അദാലത്ത് നാളെ; വിശദമായി അറിയാം
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചലാന്‍ അദാലത്ത് നാളെ. ഒക്ടോബര്‍ 29,30 ദിവസങ്ങളിലായി ചേവായൂരിലെ ആര്‍.ടി.ഒ ഗ്രൗണ്ടിൽ പകൽ 10 മണി മുതല്‍ അദാലത്ത് ആരംഭിക്കും. ഇ ചലാന്‍ നിലവിലുള്ള വാഹന ഉടമകള്‍ക്ക് യുപിഐ / ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് എന്നിവ മുഖേന പിഴ തുക അടക്കാം. പോലീസ്
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്കാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൂരാട് മുതൽ പയ്യോളിവരെ നാളെ മുതൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ പോകേണ്ടതിങ്ങനെ
പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശീയ പാതയിൽ മൂരാട് മുതൽ പയ്യോളി വരെ നാളെ ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിക്ക് ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം ടാറിങ് പ്രവൃത്തി പൂർത്തിയാവുന്നതുവരെ തുടരുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു. തലശ്ശേരി ഭാഗത്തുനിന്നും വരുന്ന
റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാർക്ക് മസ്റ്ററിംഗിന് അനുവധിച്ച സമയം വീണ്ടും നീട്ടി
തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബർ അഞ്ച് വരെയാണ് നീട്ടിയത്. മുൻഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേർ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ
ദാനാ ചുഴലിക്കാറ്റ്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കോഴിക്കോട് യെല്ലോ അലർട്ട്
തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ടു ജില്ലകളിലാണ്