Category: അറിയിപ്പുകള്‍
സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ
തോടന്നൂരില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ് 24ന്
തോടന്നൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ 24-ന് ജില്ലാ എംജി എൻആർഇജിഎസ് ഓംബുഡ്‌സ്മാൻ വി.പി. സുകുമാരൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരുമണിവരെയാണ് സിറ്റിങ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം. Description: Employment Guarantee Scheme
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുനിങ്ങാട്–പുറമേരി–വേറ്റുമ്മൽ റോഡിൽ ഗതാഗതം നിരോധിച്ചു
വടകര: കുനിങ്ങാട്–പുറമേരി–വേറ്റുമ്മൽ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. ടാറിങ് നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. ഇന്നു മുതൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെയാണ് താത്ക്കാലിക നിരോധനം ഏർപ്പെടുത്തിയതെന്ന് അസി.എൻജിനീയർ അറിയിച്ചു. Description: Traffic banned on Kuningad-Purameri-Vettummal road
കൈറ്റിന്റെ കീ ടു എൻട്രൻസ്: എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ 16 മുതൽ
പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം.
പോസ്റ്റര്‍ ഡിസൈനിംഗ്; ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചാരണാര്‍ഥം ലോഗോ തയ്യാറാക്കുന്നതിനും പോസ്റ്ററുകള്‍, ബാക്ക്‌ഡ്രോപ്പുകള്‍ എന്നിവ ഡിസൈന്‍ ചെയ്ത് നല്‍കുന്നതിനും യോഗ്യരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷന്‍ ഏപ്രില്‍ 21 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍
മലബാര്‍ കാൻസര്‍ സെന്ററില്‍ നിരവധി തൊഴിലവസരങ്ങൾ: പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം
തലശ്ശേരി: ലബാർ കാൻസർ സെന്ററിലെ (MCC) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്‌കാലിക നിയമനമാണ്. ഒരോ വിഭാഗത്തിലേയും ഒഴിവുകള്‍, യോഗ്യത, ശമ്ബളം തുടങ്ങിയ താഴെ വിശദമായി നല്‍കുന്നു. ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ) ഒഴിവ്: 2. ശമ്ബളം: 60,000 രൂപ (മറ്റ് അലവൻസുകളും ലഭ്യമായിരിക്കും). യോഗ്യത: ബിഎസ്‌സി (ന്യൂ ക്ലിയർ മെഡിസിൻ ടെക്നോളജി)/ ഡി.എം.ആർ.ഐ.ടി/ന്യൂക്ലിയർ മെഡിസിൻ
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം; സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിർദേശവും
തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥ വകുപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
സംസ്ഥാനത്ത് വേനൽ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ
അടുത്ത അഞ്ച് ദിവസം വേനൽ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന
തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്; അപേക്ഷിക്കാം
കോഴിക്കോട് ജില്ലയില്‍ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നാളികേരവികസന ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിന് വേണ്ടിയുളള അപേക്ഷകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ലഭിക്കും. കടന്നല്‍ കുത്ത്, താല്‍കാലിക അപകടങ്ങള്‍, മരണാനന്തര സഹായം, പൂര്‍ണ്ണ അംഗവൈകല്യം എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും (1)