Category: അറിയിപ്പുകള്‍
അഴിയൂർ പിഎച്ച്സിയിൽ ഡോക്ടറുടെ ഒഴിവ്
അഴിയൂർ: അഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്. സായാഹ്ന ഒപിയിലേക്കാണ് താൽക്കാലിക ഡോക്ടറെ നിയമിക്കുന്നത്. നിയമനത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ച ആഗസ്ത് 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
പ്രകൃതിക്ഷോഭം; നാശനഷ്ടങ്ങൾ സംഭവിച്ചവർ വാണിമേൽ, വിലങ്ങാട് വില്ലേജ് ഓഫീസുകളിൽ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം
വാണിമേൽ: കഴിഞ്ഞ ദിവസങ്ങളിൽ മഴയിലും വെള്ളപൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചവർ വാണിമേൽ, വിലങ്ങാട് വില്ലേജ് ഓഫീസുകളിൽ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം. കെട്ടിടങ്ങൾ, വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ, പശു -പശുതൊഴുത്ത്,ആട് – ആട്ടിൻ കൂട് – കോഴി – കോഴിക്കൂട്- പൂർണ്ണമായോ ഭാഗികമായോ തകർന്നവർ, നഷ്ടപ്പെട്ടർ നിരവധിയാണ്. ഇവർ ഇന്ന് തന്നെ വില്ലേജ് ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന്
വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്
വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റഡ് ചെയ്തു പ്രവർത്തിയ്ക്കുന്ന വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്. BA English, BSW, BCom Computer Application, BA Journalism Mass Communication തുടങ്ങിയ കോഴ്സുകളിലാണ് ഏതാനും മാനേജ്മെന്റ് സീറ്റുകൾ ഒഴിവുള്ളത്. താല്പര്യമുള്ള വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള കോളേജിന്റെ ഹെഡ്
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ക്കും ഇന്ന് അവധി
കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാലും നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടൈ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഇന്നലെ സ്‌കൂളുകള്‍ക്ക് മാത്രമായിരുന്നു അവധി
ആട്, കോഴി, പന്നി വളർത്താൻ താൽപ്പര്യമുണ്ടോ; സബ്സിഡി ലഭിക്കുന്ന ലക്ഷങ്ങളുടെ പദ്ധതികളുണ്ട്, വിശദമായി അറിയാം
തിരുവനന്തപുരം: ആട്, പന്നി, കോഴി കർഷകർക്ക് ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന പദ്ധതിയുമായി ദേശീയ കന്നുകാലി മിഷൻ. എല്ലാ പദ്ധതികള്‍ക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. നിലവിൽ ആട്, കോഴി, പന്നി വളർത്തല്‍ പദ്ധതിക്ക് കേരളത്തില്‍ അപേക്ഷകർ കുറവാണ്. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള
കോഴിക്കോട് ഉൾപ്പടെ മൂന്ന് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോടിന് പുറമേ്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത്
കര്‍ഷകര്‍ക്ക് സുവര്‍ണ്ണാവസരം; കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയില്‍ വാങ്ങാം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഭാരത സര്‍ക്കാര്‍ കൃഷി മന്ത്രാലയത്തിന്റെയും കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ സ്മാമിന് (SMAM) കീഴിലാണ് പുതിയതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സബ്‌സിഡി ലഭ്യമാകുന്നത്. അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി ആയിരിക്കണം. സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഈ പദ്ധതിയുടെ 2024-2025 സാമ്പത്തിക
കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിൽ പ്രത്യേക നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് നിയമനം. വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. 206/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 2024 ജൂലൈ 15. അവസാന തീയതി: 2024 ആഗസ്റ്റ് 14. കോഴിക്കോട് ജില്ലയിലെ
കര്‍ഷകര്‍ക്ക് ആദരവുമായി ഏറാമല ഗ്രാമപഞ്ചായത്ത്; ജൂലായ് 31വരെ അപേക്ഷ നല്‍കാം
ഏറാമല: ഏറാമല ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു. മികച്ച ജൈവകർഷകർ, വിദ്യാർഥി/വിദ്യാർഥിനി കർഷകൻ, വനിത കർഷക, പട്ടികജാതി, പട്ടികവർഗ കർഷകൻ, ക്ഷീര കർഷൻ, കർഷകത്തൊഴിലാളി, യുവകർഷകൻ, മുതിർന്ന കർഷകൻ എന്നീ വിഭാഗങ്ങളിൽ അർഹതയുള്ള കർഷകർക്ക് ജൂലായ് 31 വരെ ഏറാമല കൃഷിഭവനിൽ അപേക്ഷിക്കാം.
എംപ്ലോയബിലിറ്റി സെന്റർ വൺടൈം രജിസ്‌ട്രേഷൻ ക്യാമ്പ് ജുലൈ 29 ന് വടകര ടൗൺ എംപ്ലോയ്‌മെൻറ് എക്സ്‌ചേഞ്ചിൽ
വടകര : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വടകര ടൗൺ എംപ്ലോയ്‌മെൻറ് എക്സ്‌ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ലഭിക്കുന്നതിനായി വൺടൈം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. 29-ന് രാവിലെ 10 മണി മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ. 40 വയസ്സ് കവിയരുത്. രജിസ്‌ട്രേഷന് വരുന്നവർ എല്ലാ അസ്സൽ