Category: അറിയിപ്പുകള്‍

Total 347 Posts

ന്യൂനമർദ്ദം; നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത, കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. കോഴിക്കോട് ഉൾപ്പടെ ആറു ജില്ലകളില്‍ ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം,

ജില്ലയിലെ കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 13 വരെ www.keralaagriinterns.gov.in പോർട്ടലിലൂടെയോ, കൃഷി ഭവൻ/കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്/പ്രിൻസിപ്പൽ കൃഷി ഓഫിസ് എന്നിവിടങ്ങളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടണം. Description: Applications invited for Internship in Krishi Bhavans of the

മുതിർന്നവരെ നിങ്ങൾ ഇനി വീണ്ടും ഭം​ഗിയായി ചിരിക്കൂ; മന്ദഹാസം പദ്ധതിയിൽ സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മുതിർന്നവരെ നിങ്ങൾക്ക് ഇനി വീണ്ടും ഭം​ഗിയായി ചിരിക്കാം. 60 വയസ്സ് കഴിഞ്ഞ ബിപിഎൽ, എ എ വൈ റേഷൻ കാർഡ് ഉടമകൾക്ക് കൃത്രിമ ദന്ത നിര മാറ്റിവെക്കാൻ സർക്കാറിന്റെ ധനസഹായം നൽകുന്ന പദ്ധതിയാണ് മന്ദഹാസം. ഈ പദ്ധതി പ്രകാരം കൃത്രിമ ദന്ത നിര മാറ്റിവെക്കാൻ മുതിർന്ന പൗരന്മാർക്ക് 10,000 രൂപ ലഭ്യമാകും. ധനസഹായം ലഭിക്കുന്നതിനായി

തലശ്ശേരി ​ഗവ. ബ്രണ്ണൻ കോളേജിൽ സീറ്റ് ഒഴിവ്

തലശ്ശേരി: ധർമടം ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ 2024-2025 വർഷത്തെ ബിരുദ കോഴ്സിൽ സീറ്റൊഴിവ്. ബി എസ് സി കംപ്യൂട്ടേഷൻ മാത്തമാറ്റിക്സ് വിഷയത്തിലാണ് വിവിധ സംവരണ വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുള്ളത്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ആറിന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. Description: Thalassery Govt. Seat vacancy

ആധാർ കാർഡ് പുതുക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി 14ന് അവസാനിക്കും

ആധാർ കാർഡ് പുതുക്കാത്തവർ എത്രയും പെട്ടെന്ന് കാർഡ് പുതുക്കണം. കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി സ്പെതംബർ 14ന് അവസാനിക്കും. കേന്ദ്ര സർക്കാരിന് കീഴിലെ യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി കാർഡിലെ വിവരങ്ങൾ ഓരോ പത്ത് വർഷത്തിനിടയിലും അപ്ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഭൂരിഭാഗം പേരും ആധാർ കാർഡ്

ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട, ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പറാകാം, അറിയാം വിശദമായി

വടകര: വടകര ശിശുവികസന ഓഫീസ് പരിധിയിലെ ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത പാസായിരിക്കരുത്. എഴുതാനും വായിക്കാനും അറിയണം. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗത്തിനും മുൻപരിചയമുള്ളവർക്കും പ്രായപരിധിയിൽ മൂന്നുവർഷംവരെ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫോം

പ്രതിമാസം 1,000 രൂപ വീതം; അഭയകിരണം പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം; നോക്കാം വിശദമായി

കോഴിക്കോട്: അശരണരായ വിധകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് മേല്‍ പ്രായമുള്ളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. www.schemes.wcd.kerala.gov.in ല്‍ വിശദവിവരങ്ങള്‍ ലഭിക്കും. അങ്കണവാടിയിലും ശിശുവികസനപദ്ധതി ഓഫീസുകളിലും

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, പഠന അനുബന്ധ ചെലവുകൾ എന്നിവയ്ക്കു ധനസഹായം നൽകുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാജ്യോതി, ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികൾക്കു സ്‌കോളർഷിപ് നൽകുന്ന വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.suneethi.sjd.kerala.gov.in Description: Applications are invited for educational financial assistance schemes

ഇന്ന് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,

കോഴിക്കോട് ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; കേരളത്തിൽ ഒരാഴ്ച കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ

error: Content is protected !!