Category: പയ്യോളി
പയ്യോളിയിലെ സ്വകാര്യ ബാറിന് സമീപത്ത് ദേശീയ പാതയ്ക്കരികിലൂടെ കടന്നുപോകുകയായിരുന്ന യുവാവിനെ ബാർ ജീവനക്കാർ ക്രൂരമായി ആക്രമിച്ചു; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തലയ്ക്കും ദേഹത്തും പരിക്കേൽപ്പിച്ചെന്ന് ഇരിങ്ങൽ സ്വദേശിയുടെ പരാതി
പയ്യോളി: പയ്യോളി തീർത്ഥ ഇന്റർനാഷണലിൻ്റെ ഭാഗമായ ബാറിലെ ജീവനക്കാർ മർദ്ദിച്ചതായി യുവാവിന്റെ പരാതി. ഇരിങ്ങൽ സ്വദേശിയായ ദിബിൻ (21) നെയാണ് ബാർ ജീവനക്കാർ അകാരണമായി ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ രാത്രി 10.30ഓടെ തീർത്ഥ ബാറിന് സമീപത്തായി ദേശീയപാതയ്ക്ക് അരികിൽവെച്ചായിരുന്നു സംഭവം. [Mid1] ബൈക്കിൽ പെട്രോൾ അടിച്ചശേഷം എ.ടി.എമ്മിൽ നിന്നും പണമെടുക്കാനായി പയ്യോളി ഭാഗത്തേക്ക് പോകവെ ബാറിന്
”കോട്ടപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കാന്‍ അഴിമുഖത്തിന്റെ തെക്ക് ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കണം”; സി.പി.ഐ.എം കോട്ടക്കല്‍ ലോക്കല്‍ സമ്മേളനം
പയ്യോളി: കൊളാവിപ്പാലം അഴിമുഖത്തിന്റെ വടക്ക് ഭാഗത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ട് കുറ്റ്യാടി പുഴയുടെ കൈവഴിയായ കോട്ടപ്പുഴയുടെ ഒഴുക്കിന് തടസ്സം നില്‍ക്കുന്നതിനാല്‍ സ്വാഭാവികമായ ഒഴുക്ക് പുന:സ്ഥാപിക്കാന്‍ അഴിമുഖത്തിന്റെ തെക്ക് ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കണമെന്ന് സി.പി.ഐ.എം കോട്ടക്കല്‍ ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാറക്കുതാഴെ സഖാവ് ഗോപാലന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.പി
പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണ്ണാഭരണം മോഷ്ടിച്ചു; പയ്യോളി അങ്ങാടി സ്വദേശി പിടിയിൽ
പയ്യോളി: ഇടിഞ്ഞകടവിൽ വീട്ടിൽ കയറി സ്വർണ്ണം മോഷ്ടിച്ച കേസിൽ പയ്യോളി അങ്ങാടി സ്വദേശി പിടിയിൽ. ചെറ്റയിൽവീട്ടിൽ ആസിഫ് (24) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. ഒന്നര പവൻ സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. മോഷണം നടന്ന വീട്ടിൽ രണ്ടുദിവസം മുമ്പ് ഇയാൾ കോഴിക്കൂട് നിർമ്മാണത്തിനായി എത്തിയിരുന്നു. വീട്ടിൽ വിമലയെന്ന വീട്ടുകാരി തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കി.
പതിനാലുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം; മണിയൂർ സ്വദേശിയായ വയോധികൻ പയ്യോളി പൊലീസിന്റെ പിടിയിൽ
പയ്യോളി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മണിയൂർ കുന്നത്തുകര മീത്തലെ പൊട്ടൻകണ്ടി രാജൻ (61) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ഒക്ടോബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. പയ്യോളി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ചത് 27 ലിറ്റർ മാഹി മദ്യം; എക്‌സൈസ് സംഘത്തെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് തിക്കോടി സ്വദേശി മുങ്ങി
പയ്യോളി: 27 ലിറ്റർ മാഹി മദ്യം സ്കൂട്ടറിൽ കടത്തിയ തിക്കോടി സ്വദേശിയ്ക്കെതിരെ കേസ്. പാലൂർ പാലോളി വീട്ടിൽ ചന്ദ്രൻ (ജാനി) എതിരെയാണ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തത്. ഇന്ന് വൈകുന്നേരം 4.15ന് തിക്കോടി ഭാഗത്തുനിന്നാണ് സ്‌കൂട്ടറിൽ മദ്യവുമായി ഇയാളെത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ്
വീടിന്റെ പിന്‍വാതില്‍ ബലമായി തുറന്ന് പൊലീസ് സഹായത്തില്‍ പയ്യോളിയില്‍ ജപ്തി നടപടി; കുടിയിറക്കിയിട്ടും വീട്ടുവരാന്തയില്‍ അഭയം തേടി കുടുംബം, പയ്യോളി അര്‍ബന്‍ ബാങ്കിന്റേത് മനുഷ്യത്വരഹിത നടപടിയെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം
പയ്യോളി: തച്ചന്‍കുന്നില്‍ വീട് ജപ്തി ചെയ്ത് നിരാലംബരായ കുടുംബത്തെ കുടിയിറക്കി പയ്യോളി കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്. കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹായത്തോടെയാണ് ജപ്തിനടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആശാരിയുടെ സഹായത്തോടെ ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്ന ഇവര്‍ കുടുംബത്തെ പുറത്തിറക്കുക യായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ പൊലീസ്
പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി
പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയില്‍ നിന്നും പോലീസ് ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയായിരുന്നു ഇന്നലെ വൈകീട്ടോടെയാണ് ചെരിച്ചില്‍ പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തിവരുന്ന നാല് വിദ്യാര്‍ത്ഥികളെ കാണാതായത്. ആലുവയിലെ ഒരു കടവരാന്തയില്‍ കിടക്കുകയായിരുന്നു നാല് വിദ്യാര്‍ത്ഥികളും. ഉസ്താദിന്റെ പരാതിയെ തുടര്‍ന്ന് പയ്യോളി പോലീസ്
പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ നാല് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി; നാല് പേരും പോയത് ബാഗുകളുമായി
പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. പള്ളിയില്‍ താമസിച്ച് പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പള്ളിക്കര വെളുത്താഴ മുഹമ്മദ് താഹ(15) പയ്യോളി അങ്ങാടി കാരായില്‍ പുത്തന്‍ കിണറ്റില്‍ റാസിഖ്(17), പയ്യോളി അങ്ങാടി പട്ടോണ ഫിനാന്‍(15), വടകര ചോറോട് ഗേറ്റ് സിനാന്‍(15) എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും
ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്; പയ്യോളി മുതല്‍ നന്തിവരെയുള്ള റോഡില്‍ പല ഭാഗങ്ങളിലും ചെളിയും വെള്ളവും
കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി വൈകും വരെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ തുടരുന്നു. പയ്യോളി മുതല്‍ നന്തിവരെയുള്ള പല ഭാഗങ്ങളിലും റോഡില്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുകയാണ്. വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയാണ്. കൊയിലാണ്ടി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തും സ്ഥിതി ഇതുതന്നെയാണ്. പൊയില്‍ക്കാവ് രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇരിങ്ങല്‍ മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു
ഇരിങ്ങല്‍: മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: അനീഷ്. അമ്മ: ചന്ദ്രി, അച്ഛൻ: പരേതനായ കണാരൻ. മകൾ: സ്നിഗ്ദ. സഹോദരങ്ങൾ: റീന, സീന, റിലേഷ്. Description: Iringal madathil kandiyil Sheeba passed away