Category: പയ്യോളി
പയ്യോളിയില്‍ കടയില്‍ കയറി യുവാവ് വ്യാപാരിയെ അക്രമിച്ചു; അന്വേഷിക്കാനെത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവിനും മര്‍ദ്ദനം
പയ്യോളി: യുവാവ് കടയില്‍ അതിക്രമിച്ച് കയറി വ്യാപാരിയെ മര്‍ദിച്ചതായി പരാതി. പേരാമ്പ്ര റോഡില്‍ കനറാ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന മൊഞ്ചത്തി ഗോള്‍ഡ് കവറിങ്ങ് സ്ഥാപന ഉടമ പൊരുമാള്‍പുരം കളത്തില്‍ മര്‍ഹബയില്‍ അല്‍ത്താഫിനാണ് മര്‍ദനമേറ്റത്. പെരുമാള്‍പുരം സ്വദേശി അബ്ദുള്‍ നാസിഫ് ആണ് അക്രമം നടത്തിയത്. ഇന്നലെ വൈകീട്ട് 5മണിയോടെയാണ് സംഭവം. കടയിലെത്തിയ അബ്ദുള്‍ നാസിഫ് പ്രകോപനമൊന്നുമില്ലാതെ അല്‍ത്താഫിനെ
ശുചിമുറി തുറന്നു നല്‍കിയില്ല; അധ്യാപികയുടെ പരാതിയില്‍ പയ്യോളിയില പെട്രോള്‍ ഉടമ 1.65ലക്ഷം പിഴയടയ്ക്കാന്‍ ഉത്തരവ്
പയ്യോളി: പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്നു നല്‍കാത്തതില്‍ പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍ ജയകുമാരിയുടെ പരാതിയില്‍ ആണ് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ പിഴയടക്കേണ്ടത്. പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മിഷന്റേതാണ് വിധി. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1.65ലക്ഷമാണ് പിഴ.
പയ്യോളിയിൽ മഹാത്മ ഗാന്ധിയുടെ ഛായ പടത്തിൽ അതിക്രമം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
പയ്യോളി: പയ്യോളിയിൽ മഹാത്മ ഗാന്ധിയുടെ ഛായ പടത്തിൽ സാമൂ ഹികവിരുദ്ധർ അതിക്രമം കാണിച്ചതിൽ പ്രതിഷേധം കനക്കുന്നു. രാത്രിയുടെ മറവിൽ ഗാന്ധി ചിത്രത്തിനു നേരെ ടാർ ഉരുക്കിയൊഴിച്ച സാമൂഹിക വിരുദ്ധരെ എത്രയും വേഗം പിടികൂടണമെ ന്ന് സിപിഎ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു പൊലീസിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ ദുരുദ്ദേശത്തോടെ നടത്തിയ ഈ നടപടിയിൽ
പയ്യോളി ബിസ്മിനഗര്‍ തലപ്പുറത്ത് യുസഫ് അന്തരിച്ചു
പയ്യോളി: ബിസ്മിനഗര്‍ തലപ്പുറത്ത് യുസഫ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ അസൈനാര്‍. മാതാവ്: പരേതയായ മറിയം. മക്കള്‍: ഷഹബാസ്, ആഷിഫ് (ദുബായ്), ആദില്‍. മരുമകള്‍: അഫ്‌സിന (വടകര). സഹോദരങ്ങള്‍: പരേതനായ അബ്ബാസ്, മുസ്തഫ, സൈനബ, കുഞ്ചാമി, ഷാഹിദ, ഷമീര്‍. Description: Payyoli Bisminagar thalappurath Yusuf passed away
പയ്യോളിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പയ്യോളി: പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവനത്തായ ആനന്ദത്തില്‍ ബാലന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. ഇന്ന് രാവിലെ വീടിനുള്ളില്‍ കമിഴ്ന്നുവീണ തരത്തിലാണ് മൃതദേഹം കണ്ടത്. നെറ്റിയില്‍ മുറിവ് പറ്റിയിട്ടുണ്ട്. ഇന്നലെ ബാലന്‍ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബന്ധുവീട്ടിലായിരുന്നു. തിരിച്ച് വീട്ടിലെത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച് നോക്കിയപ്പോഴാണ് മരിച്ച
പയ്യോളി പെരുമാൾപുരത്ത് ട്രെയിൻതട്ടി മരിച്ചത് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി
പയ്യോളി: പയ്യോളി പെരുമാൾപുരത്ത് ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗിതാനന്ദൻ ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. പയ്യോളിയിലെ മണവാട്ടി ഗോൾഡ് കവറിങ് ജീവനക്കാരനാണ്. വെള്ളിയാഴ്‌ച രാത്രി 7.45നാണ് പെരുമാൾപുരം പുലി റോഡിന് സമീപം മൃതദേഹം കണ്ടത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ഫോക്ലോർ ഗവേഷകനും ഭാഷാ അധ്യാപകനും ബാലസാഹിത്യകാരനും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പഴയകാല നേതാവുമായിരുന്ന സി.ഗോപാലൻ
ഇരിങ്ങൽ നിഷിത നിവാസിൽ കണ്ണൂക്കര മുല്ലപ്പള്ളി മീത്തൽ നാരായണൻ അന്തരിച്ചു
പയ്യോളി: ഇരിങ്ങൽ ‘നിഷിത നിവാസിൽ’ കണ്ണൂക്കര മുല്ലപ്പള്ളി മീത്തൽ നാരായണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഗീത. മക്കൾ: നിഷിത, നിജിഷ, നിമിഷ. മരുമക്കൾ: ദിലീപ്, ശ്രീജിത്ത് (ഇരുവരും വടകര), രജീഷ് (എളാട്ടേരി). സഹോദരങ്ങൾ: കുമാരൻ, ദാമു, ജാനകി, മോളി. പരേതരായ ബാലൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, വിജയൻ. Description: Iringal Mullappally Meethal Narayanan passed
പയ്യോളി കീഴൂരിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി
പയ്യോളി: കീഴൂർ സ്വദേശിയായ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. കീഴൂർ താനിച്ചുവട്ടിൽ നൗഷാദി (52)നെയാണ് കാണാതായത്. ചൊവ്വാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോയതായിരുന്നു നൗഷാദ്. പിന്നീട് സഹോദരൻ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകി. ഇദ്ദേഹത്തിനായി അന്വേഷണം തുടരുന്നു. നൗഷാദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
തിക്കോടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
തിക്കോടി: തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പില്‍ പാലക്കുളങ്ങര കുനി ഷൈജു (40) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിക്കോടി കല്ലകം ബീച്ചില്‍ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തോണി
തിക്കോടിയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍; ആര്‍.പി.എഫ് പ്രതിയെ പിടികൂടിയത് മൂടാടി വെള്ളറക്കാടുനിന്ന്
തിക്കോടി: തിക്കോടിയില്‍വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ യുവാവ് പിടിയില്‍. 32 വയസു തോന്നുന്ന ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണ്. ചന്ദ്രുവെന്നാണ് പേര് പറഞ്ഞത്. വെള്ളറക്കാടുവെച്ചാണ് ഇയാള്‍ ആര്‍.പി.എഫിന്റെ പിടിയിലായത്. പരസ്പര ബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണം