Category: പയ്യോളി
‘പയ്യോളി എക്‌സ്പ്രസി’ന് ഒപ്പം ഓടാന്‍ മറ്റാരും ഇല്ല; ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി എതിരില്ലാതെ പി.ടി.ഉഷ
ന്യൂഡല്‍ഹി: പി.ടി.ഉഷ എം.പി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയാകും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉഷയ്‌ക്കെതിരെ മത്സരിക്കാന്‍ മറ്റാരും പത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഉഷ എതിരില്ലാതെ അധ്യക്ഷയാകുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നാണ് അവസാനിച്ചത്. ഡിസംബര്‍ പത്തിനാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിരില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. പി.ടി.ഉഷയെ അധ്യക്ഷയായി അന്നേ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഞായറാഴ്ച ഉച്ചയ്ക്കാണ് പി.ടി.ഉഷ ഇന്ത്യന്‍
ഇതാ ‘മെസിയുടെ ശ്രദ്ധ തെറ്റിച്ച’ ആ പയ്യോളിക്കാരന്‍ അബു പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു
പയ്യോളി: ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ട നിരാശയിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകര്‍. അതിന് പുറമെ മറ്റു ടീമുകളുടെ ട്രോളുകളും വീഡിയോ തമാശകളും വേറെ. അതിനിടെ രസകരമായ മറ്റൊരു വീഡിയോ കൂടി വൈറലായി. ഒരു പയ്യോളിക്കാരന്റെ മെസി വിളിയാണ് ആ വീഡിയോ. ‘മെസീ… മെസീ.. അബു… പയ്യോളി…’ എന്ന് ഗാലറയില്‍ നിന്ന് മെസിയെ
പേരാമ്പ്ര സ്വദേശിയായ അധ്യാപികയുടെ ആത്മഹത്യ: ഡയറിയില്‍ പയ്യോളി സ്വദേശിയായ സഹപ്രവര്‍ത്തകന്റെ പേര്, പ്രേരണാകുറ്റത്തിന് അറസ്റ്റില്‍
മലപ്പുറം: വേങ്ങരയില്‍ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും പയ്യോളി സ്വദേശിയുമായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. രാംദാസ് (44) ആണ് അറസ്റ്റിലായത്. വേങ്ങര ഗേള്‍സ് സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി നിരന്തരം
പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു
പയ്യോളി: പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. കുവൈത്തിലെ ജഹ്‌റയില്‍ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. മുപ്പത് വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയാണ്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ജഹ്‌റ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ജംഷീര്‍, ജസ്‌ന.
‘കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം’; ഐ.എന്‍.ടി.യു.സി. ജില്ലാ സമ്മേളനം
പയ്യോളി: കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസമായി പയ്യോളിയില്‍ നടന്നു വന്ന ഐ.എന്‍.ടി.യു.സി ജില്ലാ സമ്മേളനം കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാപ്രസിഡന്റ് ഇ.ടി
‘മറ്റുള്ളവര്‍ക്ക് പ്രചോദനമാവട്ടെ എന്ന് കരുതി, സ്വാതിയോട് പറഞ്ഞപ്പോ അവളും സപ്പോട്ട്’; ഇരിങ്ങലില്‍ വിവാഹദിനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി നവദമ്പതികള്‍
പയ്യോളി: ഇരിങ്ങലില്‍ വിവാഹദിനം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായധനം കൈമാറി നവദമ്പതികള്‍. കൊളാവിപ്പാലം ചെറിയാവിയില്‍ ഷിനുവും വടകര എരഞ്ഞിവളപ്പില്‍ മൂലയില്‍ സ്വാതിയുമാണ് കല്ല്യാണദിനം മാതൃകാപരമാക്കിയത്. അരുവയില്‍ സുരക്ഷാ പെയിന്‍ & പാലിയേറ്റീവ് യൂണിറ്റിനാണ് ദമ്പതികള്‍ സഹായം കൈമാറിയത്. ഇന്ന് വിവാഹിതരായ ഇവര്‍ വീട്ടിലെത്തിയ ശേഷം തുക പാലിയേറ്റീവ് കെയര്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു. ‘സുരക്ഷയുടെ പ്രവര്‍ത്തകര്‍ എന്റെ സുഹൃത്തുക്കളാണ്.
കടത്താൻ ശ്രമിച്ചത് 100 പവൻ, പിടികൂടിയത് സീറോ പോയിന്റിൽ വച്ച്; വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച പയ്യോളി സ്വദേശി പിടിയിലായത് ഇങ്ങനെ
പയ്യോളി: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 100 പവനുമായി പയ്യോളി സ്വദേശിയായ മധ്യവയസ്കൻ പോലീസ് പിടിയില്‍. പയ്യോളി സ്വദേശി റസാഖിനെ (52) ആണ് പോലീസ് പിടികൂടിയത്. സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഇന്ന് രാവിലെ 8 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് (IX 344) റസാഖ്
ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു; 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂരിൽ പിടിയിൽ
പയ്യോളി: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. പയ്യോളി സ്വദേശി റസാഖിനെയാണ് സ്വര്‍ണ്ണവുമായി പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു റസാഖ്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റസാഖിനെ പോലീസ് പിടികൂടിയത്.
പയ്യോളിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
പയ്യോളി: പയ്യോളി റെയിൽവേ ട്രാക്കിന് സമീപം മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ ‘ഷാനിവാസിൽ’ താമസിക്കുന്ന തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (65) ആണ് മരിച്ചത്. ഇന്ന് രാവിലെ അയനിക്കാട് പള്ളിക്ക് പിറകുവശത്താണ് സംഭവം. രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം. പയ്യോളി
മികച്ച അധ്യാപകന്‍, അടിയുറച്ച ഇടതുപക്ഷ പ്രവര്‍ത്തകന്‍, മണിയൂരിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം; വെള്ളറക്കാട്ടെ വാഹനാപകടത്തില്‍ മരിച്ച മണിയൂരിലെ കൃഷ്ണന്‍ മാസ്റ്റര്‍ക്ക് കണ്ണീരോടെ വിട ചൊല്ലി നാട്
മണിയൂര്‍: ദേശീയപാതയില്‍ വെള്ളറക്കാട് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇ.കൃഷ്ണന്‍ മാസ്റ്റര്‍ക്ക് കണ്ണീരോടെ വിട ചൊല്ലി നാട്. മണിയൂരിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മാഷിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം മടങ്ങി വരവെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഞായറാഴ്ച