Category: പയ്യോളി
പയ്യോളിയിൽ നിർത്തേണ്ട ട്രെയിൻ രാത്രിയിൽ നിർത്തിയത് അയനിക്കാട്; പെരുമഴത്ത് പെരുവഴിയിലായി യാത്രക്കാർ
പയ്യോളി: ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള 16307 നമ്പര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാത്രി പത്ത് മണിക്ക് പയ്യോളിയില്‍ എത്തേണ്ട ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്. 10.54 ഓടെ പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അകലെ അയനിക്കാട് – ഇരിങ്ങല്‍
‘കർഷകർക്കും കൃഷി-ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി’; കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ 120.7 ടണ്ണിന്റെ വർദ്ധനവ് ഉണ്ടായെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. 2021-22 സാമ്പത്തിക വർഷം 683.8 മെട്രിക്ക് ടൺ ആയിരുന്ന നെല്ലുൽപ്പാദനം 2022-23 വർഷം 804.561മെട്രിക്ക് ടൺ ആയി ഉയർന്നു.120.7 ടണ്ണിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു. കുറ്റ്യാടി ഇറിഗേഷൻ കനാലിലൂടെയുള്ള ജലസേചനം പരമാവധി നെൽപ്പാടങ്ങളിലും എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നത്
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശി മരിച്ചു
പയ്യോളി: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശി മരിച്ചു. തറയുള്ളത്തില്‍ മമ്മദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
തിക്കോടി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഐ.സി.യുവിൽ കഴിയുന്ന കുട്ടിയെ ഉടനെ മിനി ഐ.സി.യുവിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിലെ പുരോഗതി തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അസുഖം പൂര്‍ണമായും ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.ജര്‍മനിയില്‍ നിന്നെത്തിച്ചതുള്‍പ്പെടെ
മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി
പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ ചേളാരി പെരുവള്ളൂർ പഞ്ചായത്തിലെ കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ , കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ
അമീബിക് മസ്തിഷ്ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ
അമീബിക് മസ്തിഷ്ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വടകര ഡോട് ന്യൂസിനോട്പ റഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ
തിക്കോടി സ്വദേശിയായ 14 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
തിക്കോടി: തിക്കോടി സ്വദേശിയായ പതിനാലുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
മാലിന്യ സംസ്കരണനത്തിന് സംവിധാനമില്ല വൃത്തിഹീനമായ ചുറ്റുപാടും; കോടതി ഉത്തരവിട്ടു, പയ്യോളി ബീച്ച് റോഡിലെ ഫിഷ് സ്റ്റാൾ നഗരസഭ വീണ്ടും അടപ്പിച്ചു
പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപത്തെ മത്സ്യബൂത്ത് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരം റാഹത്ത് ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടിയത്. കച്ചവട ലൈസന്‍സുമായി ബന്ധപ്പെട്ട് 2010, 2016, 2021 വര്‍ഷങ്ങളില്‍ സ്ഥാപനത്തിനെതിരെ നഗരസഭ നടപടി എടുത്തിരുന്നു. മാലിന്യ സംസ്‌ക്കരണ സംവിധാനത്തിലെ പോരായ്മയും, വൃത്തിഹീനമായ
പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ ഷോക്കേറ്റതെന്ന് സംശയം; തിക്കോടി സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍
തിക്കോടി: പുറക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍. പുറക്കാട് കണ്ടംകുനി ശ്രീജേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ കേബിളില്‍ തട്ടി ഷോക്കേറ്റതാണെന്ന് കരുതുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം തൊഴുത്തില്‍ തൂണിനോട് ചേര്‍ന്ന് മരിച്ചു കിടക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്