Category: തൊഴിലവസരം

Total 345 Posts

കണ്ണൂരില്‍ 15ന് തൊഴില്‍ മേള; വിശദമായി അറിയാം

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം.

വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട് കോര്‍പ്പറേഷനില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം നടത്തുന്നത് വരെ ഒരു മെഡിക്കല്‍ ഓഫീസറെ ദിവസവേതന (ദിവസം 1840 രൂപ) അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് നിയമിക്കുന്നു. പ്രായം 65 കവിയരുത്. യോഗ്യതയും പ്രവര്‍ത്തി പരിചയവും:

ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: മാളിക്കടവ് ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. ഇതിനായി മാർച്ച് 11ന് പകൽ 11 മണിക്ക് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ടിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്

വനിത ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലിഷ്) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കാണ് നിയമനം. മാർച്ച് 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2373976 എന്ന നമ്പറിൽ ബന്ധപ്പെടുക. Description: Junior Instructor Recruitment in Women’s ITI

നന്മണ്ട ഗ്രാമപ്പഞ്ചായത്തില്‍ ഡ്രൈവര്‍ നിയമനം; വിശദമായി അറിയാം

നന്മണ്ട: ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനയുടെ മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 50 വയസ്സ് കവിയാൻ പാടില്ല. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി. അപേക്ഷകർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ആധാർകാർഡ്, ഡ്രൈവിങ്‌ ലൈസൻസ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം 10-ന് രാവിലെ 10.30-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തണം. Description: Driver recruitment in Nanmanda Gram Panchayat

പയ്യോളി നഗരസഭ, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

മേപ്പയ്യൂര്‍: പയ്യോളി നഗരസഭ, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ/ഐസിഡിഎസ് മേലടി ഓഫീസില്‍

എംഐഎസ് കോ-ഓർഡിനേറ്റർ നിയമനം; വിശദമായി അറിയാം

വട്ടോളി: സമഗ്രശിക്ഷ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ എംഐഎസ് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച മാർച്ച് 5ന് രാവിലെ 10.30 ന് ബി ആർ സി ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററുമായി ബന്ധപ്പെടുക. Description:Appointment of MIS Coordinator; Know in detail

ആയിരത്തോളം ഒഴിവുകള്‍, 30ലധികം കമ്പനികള്‍; മാര്‍ച്ച് എട്ടിന് പേരാമ്പ്രയില്‍ തൊഴില്‍മേള

പേരാമ്പ്ര: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്‍, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 8 ശനി രാവിലെ 9:30 ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പേരാമ്പ്രയില്‍ വെച്ച് നടത്തുന്ന മേളയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള 30ലധികം കമ്പനികള്‍ പങ്കെടുക്കുന്നു.

ഫ്ലിപ്കാർട്, ആമസോൺ തുടങ്ങി 25ൽ പരം സ്ഥാപനങ്ങൾ; ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ തൊഴിൽ മേള മാർച്ച് ഒന്നിന്

എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും ചേർന്ന് കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കോഴിക്കോട് ചാലപ്പുറം സെൻറർ ഫോർ അഡ്വാൻസ്ഡ് മാനേജ്മെൻറ് സ്റ്റഡീസിൽ മാർച്ച് ഒന്നിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വെയർ ഹൗസ് അസ്സോസിയേറ്റ്, പ്രൊഡക്ഷൻ ട്രെയിനീ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, റിലേഷൻഷിപ്

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് നിയമനം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ്ങ് പ്രോഗ്രാമിലേയ്ക്ക് ബി എസ് സി നഴ്സിങ്/ജി എന്‍ എം നഴ്സിങ് കോഴ്സുകള്‍ പാസ്സായവരെ മാര്‍ച്ച് ഒന്നിന് 11 മണിക്ക് എച്ച്ഡിഎസ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവിലേയ്ക്ക് ക്ഷണിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നഴ്സിങ് പ്രവര്‍ത്തിപരിചയ/പരിശീലന

error: Content is protected !!