Category: വടകര

Total 995 Posts

കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; വടകര സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വര്‍ണ്ണവേട്ട. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച 1157 ഗ്രാം സ്വര്‍ണ്ണവുമായാണ് യുവാവിനെ പൊലീസ് പിടികൂടിയത്. വടകര സ്വദേശിയായ ഷംസീറിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ നാല് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ 07:55 നാണ് ഷംസീര്‍ ദുബായില്‍ നിന്ന് എയര്‍

പാനൂരിൽ കോൺഗ്രസ്‌ നേതാവിനനെ വെട്ടി പരിക്കേൽപ്പിച്ചു; പിന്നിൽ ആർ.എസ്.എസെന്ന് ആരോപണം

തലശേരി: കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡന്റും, പാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.പി ഹാഷിമിന് നേരെ അക്രമം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം നടന്നത്. വീടിനു സമീപത്തെ കല്യാണ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു ഹാഷിം. പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലും അവിടെ

പാനൂർ പന്ന്യന്നൂരിൽ ഉത്സവസ്ഥലത്ത് ബി.ജെ.പി-കോൺഗ്രസ്‌ സംഘർഷം; എസ്.ഐ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്

തലശേരി: പാനൂരിനടുത്ത് പന്ന്യന്നൂരിൽ ഉത്സവസ്ഥലത്തുണ്ടായ ബിജെപി- കോൺഗ്രസ് സംഘർഷത്തിൽ എസ്ഐ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. കോൺഗ്രസ് -ബിജെപി പ്രവർത്തകരായ സന്ദീപ്, അനീഷ് തുടങ്ങി അഞ്ച് പേർക്കും പാനൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജയദേവനുമാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിനിടെ കൊടിമരവുമായി ബന്ധപ്പെട്ട

മാണിയുടെ അരവു പാട്ടില്ലാത്ത വിവാഹ വീടില്ല; പുലിവേട്ടക്ക് പോയ രയരപ്പൻ നമ്പ്യാരുടെയും കടത്തനാട് തമ്പുരാൻ എടുത്തു വളർത്തിയ പനയംകുളങ്ങര ചേരൻ്റേയും വീരകഥാഗാനങ്ങൾ പാടിയ കടമേരിയിലെ വലിയ കുന്നോത്ത് മാണിക്ക് ഫോക് ലോർ പുരസ്കാരം

വടകര: നാട്ടിപ്പാട്ട് കലാകാരിയായ കടമേരിയിലെ വലിയ കുന്നോത്ത് മാണിക്ക് ഫോക് ലോർ പുരസ്കാരം. വടക്കൻപാട്ടുകളിലൂടെയാണ് മാണി ശ്രദ്ധേയയായത്. അമ്പതു വർഷക്കാലത്തിലെറെയായി നാട്ടിപ്പാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരികയാണ് മാണി എന്ന കലാകാരി. വയലുകളിൽ പണിയെടുക്കുന്നതിനിടയിൽ കേട്ടു പതിഞ്ഞ നാട്ടിപ്പാട്ടുകൾ പഠിക്കുക എന്നത് മാണിയുടെ ശീലങ്ങളിലൊന്നായിരുന്നു. ഈ ശീലമാണ് പിന്നീട് ഇവർ നാട്ടിപ്പാട്ടു കലാകാരിയായിത്തീരാൻ കാരണമായത്. തച്ചോളിപ്പാട്ടുകൾ, പുത്തൂരം

തൊഴിൽ തേടി മടുത്തോ? 2500 തൊഴിൽ അവസരങ്ങളുമായി വടകരയിൽ ഇന്ന് തൊഴിൽ മേള; പങ്കെടുക്കാൻ മറക്കല്ലേ…

വടകര: തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരവുമായി വടകരയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മട പ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതലാണ് തൊഴിൽ മേള നടക്കുന്നത്. സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ

നാദാപുരത്ത് അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ വർ​ദ്ധനവ്; ആറ് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു, ആകെ രോ​ഗബാധിതർ 18

നാദാപുരം: നാദാപുരത്തെ കുട്ടികളിൽ അഞ്ചാംപനി വ്യാപന നിരക്ക് കൂടുന്നു. ഇന്നലെ ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒന്ന്, രണ്ട്, നാല്, 11, 18 വാർഡുകളിലാണ്‌ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ 6, 7, 19 വാർഡുകളിലായിരുന്നു രോഗബാധ. നിലവിൽ ആകെ 18 പേർക്കാണ് പഞ്ചായത്തിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽപേർക്ക്‌ അസുഖം ബാധിച്ചതോടെ

രോഗിയുടെ റൂമിൽ നിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ചു; വടകര സഹകരണ ആശുപത്രിയിലെ മോഷണ കേസിൽ പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്

വടകര: സഹകരണാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ റൂമിൽ നിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്ന ആളുടെ ദൃശ്യം പുറത്തുവിട്ട് വടകര പോലീസ്. ജനുവരി നാലിനാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ റൂമില്‍ നിന്ന് പണം മോഷണം പോയത്. ചിത്രത്തിൽ കാണുന്ന ആളാണ് പണം മോഷ്ടിച്ചതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ്

60 പ്രമുഖ കമ്പനികൾ, 2500 തൊഴിലവസരം; വടകരയിൽ നാളെ തൊഴിൽമേള

വടകര: തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരവുമായി വടകരയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മട പ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതലാണ് തൊഴിൽ മേള നടക്കുന്നത്. സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ

കോഴിക്കോടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് അധിക വ്യാപന ശേഷിയുള്ള എച്ച് 5 എൻ 1

കോഴിക്കോട്: കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേന്ദ്ര കര്‍മ്മ പദ്ധതി അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി കൈകൊള്ളുവാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ച സാമ്പിളുകളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. അധിക വ്യാപന ശേഷിയുള്ള എച്ച്

സാധനം വാങ്ങാൻ ഇറങ്ങിയ ആൾ തിരികെ കയറുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി, ഓടിക്കയറുന്നതിനിടെ തെന്നിവീണു, യുവാവിന് രക്ഷകനായി വടകരയിലെ സി.ആർ.പി.എഫ് കോൺസ്റ്റബിൾ മഹേഷ്

വടകര: വടകരയിലെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മഹേഷിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രം ട്രെയിന്‍ യാത്രക്കാരന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. വടകരയില്‍ സ്റ്റോപ്പ് ഇല്ലാതിരുന്ന ഗാന്ധിധാം-തിരുനെല്‍വേലി ഹംസാഫര്‍ എക്‌സ്പ്രസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ അനൂപ് ശങ്കര്‍ എന്ന യാത്രക്കാരനെയാണ് ആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ മഹേഷ് രക്ഷപ്പെടുത്തിയത്. സാധനം വാങ്ങാന്‍ ഇറങ്ങിയ ആള്‍ തിരികെ കയറുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.

error: Content is protected !!