Category: വടകര

Total 991 Posts

മാഹി മദ്യം കടത്താന്‍ ശ്രമം; 25 ലിറ്റര്‍ മദ്യവുമായി പ്രതി വടകര എക്സൈസിന്റെ പിടിയില്‍

വടകര: മാഹിയിൽ നിന്നും വിദേശമദ്യം കടത്താൻ ശ്രമിച്ച പ്രതി വടകര എക്സൈസിന്റെ പിടിയിൽ. എറണാകുളം ഇടപ്പള്ളി നോർത്ത് സ്വദേശി കുലത്തിങ്കൽ പറമ്പ് വീട്ടിൽ സുനിതാണ് 25 ലിറ്റർ മദ്യവുമായി പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.പി.വേണുവും സംഘവും ഐബി പ്രിവന്റ്റീവ് ഓഫീസർ പ്രമോദ് പുളിക്കുലും മാഹി റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ നടത്തിയ

പ്രായം 80, വെറും 28 കിലോ തൂക്കം; വയോധികയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് വടകര സഹകരണ ആശുപത്രി

കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിയില്‍ അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് വടകര സഹകരണ ആശുപത്രി. പെണ്ണുട്ടിയെന്ന വയോധികയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഹൃദയവാല്‍വിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. വടകര സഹകരണ ആശുപത്രിയിലെ മുതിര്‍ന്ന കാര്‍ഡിയോ സര്‍ജനായ ശ്യാം അശോകിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം പെണ്ണുട്ടി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം

മോട്ടോർ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരില്‍ വടകര എടച്ചേരി തലായ് സ്വദേശി മരിച്ചു

വടകര: വാഹനാപകടത്തില്‍ വടകര എടച്ചേരി തലായി സ്വദേശി മരിച്ചു. ദേശീയപാതയിലെ ഒഞ്ചിയം റോഡിൽ മോട്ടോർ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് വിജീഷ് (38) മരണപ്പെട്ടത്. ഇദ്ദേഹം ബൈക്കിൻ്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. മോട്ടോർ ബൈക്ക് ഓടിച്ചയാൾ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ വിജീഷിനെ വടകര

വാതിൽ കുത്തിതുറന്നു, പിടക്കപ്പെടാതിരിക്കാൻ മുളകുപൊടി വിതറി; അഴിയൂരിലെ വീട്ടിൽ നിന്ന് 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന് കള്ളൻ

ഒഞ്ചിയം: അഴിയൂർ ചുങ്കത്ത് ഡോക്ടറുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി. 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്. ഡോ. ജയ്ക്കർ പ്രഭുവിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെയാണ് കവർച്ചനടന്നത്. വീടിന്‍റെ മുൻവാതിൽ തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയത്. താഴത്തെനിലയിലെ പൂജാമുറിയിലായിരുന്നു സ്വർണവുംപണവും സൂക്ഷിച്ചിരുന്നത്. ഡോക്ടറും കുടുംബവും വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു. മുറികളിൽ

നാദാപുരത്ത് സദാചാര ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മർദ്ദിച്ച് പത്തം​ഗ സംഘം

നാദാപുരം: പേരോട് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖിനാണ് പരിക്കേറ്റത്. പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പത്തംഗ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ വ്യാഴ്ച രാത്രിയിലാണ് ആക്രമണം. പത്തോളം വരുന്ന സംഘം വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തില്‍ വിശാഖന്റെ കൈയും

മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശി പിടിയില്‍; പ്രതിയില്‍ നിന്ന് എക്സൈസ് പിടികൂടിയത് 19 മദ്യക്കുപ്പികള്‍

വടകര: മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പൊന്മേരി ചേരിക്കാട്ടില്‍ പൊയില്‍ ബാലകൃഷ്ണനെയാണ് (57) വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.പി.രാമചന്ദ്രനും സംഘവും ചേര്‍ന്നു പിടികൂടിയത്. വില്യാപ്പള്ളി-കല്ലേരി റോഡില്‍ പൊന്മേരിയില്‍ നിന്നാണ് പ്രതി എക്സൈസിന്റെ വലയിലായത്. 180 മില്ലിലിറ്ററിന്റെ 19 വിദേശ മദ്യക്കുപ്പികള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

അ​ര​യില്‍ തിരുകിയ നിലയില്‍ അരക്കിലോ കഞ്ചാവ്; പയ്യോളി സ്വദേശിയായ യു​വാ​വ് ക​ഞ്ചാ​വു​മാ​യി വടകര പൊലീസിന്റെ പിടിയില്‍

വടകര: വടകരയില്‍ അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റില്‍. പ​യ്യോ​ളി നി​ടി​യ​ചാ​ലി​ൽ ജ​ഗീ​ഷ്(31) ആണ് വടകര പൊലീസിന്റെ പിടിയിലായത്. പുതിയസ്റ്റാന്റിന് സമീപത്ത് നിന്നാണ് ബുധനാഴ്ച എ​സ്. ഐ.സ​ജീ​ഷും സം​ഘ​വും ജ​ഗീ​ഷിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​നെ ക​ണ്ട് ഓ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ​ചെ​യ്ത​പ്പോ​ഴാ​ണ് അ​ര​യി​ൽ ഒളിച്ച് വെച്ച നിലയില്‍ കഞ്ചാവ് പൊ​തി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ വ്യാ​ഴാ​ഴ്ച

വടകരയിൽ സ്വകാര്യ ബസിനുളളിൽ സഹയാത്രികനെ തെങ്ങുക്കയറ്റത്തൊഴിലാളി കൊടുവാൾ കൊണ്ട് വെട്ടിയ സംഭവം; പേരാമ്പ്ര സ്വദേശിയായ പ്രതി റിമാൻഡിൽ

വടകര: സ്വകാര്യ ബസിനുളളിൽ സഹയാത്രിനെ തെങ്ങുക്കയറ്റത്തൊഴിലാളി കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി റിമാന്റിൽ. പേരാമ്പ്ര കൂത്താളി സ്വദേശി പുത്തൂർ ചാലിൽ ശ്രീനിവാസൻ (59) നെയാണ് വടകര കോടതി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീഴൽമുക്ക് ബസ് സ്റ്റോപിലായിരുന്നു സംഭവം. വില്യാപ്പള്ളി പഞ്ചായത്ത് ജീവനക്കാരൻ മുടപ്പിലാവിൽ സ്വദേശി വടക്കെ കിണറുള്ള കണ്ടി രവീന്ദ്രനാണ്

ബസ്സില്‍വെച്ച് യാത്രക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്; പ്രതിയായ പേരാമ്പ്ര പൈതോത്ത് സ്വദേശിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വടകര: സ്വകാര്യബസിനുള്ളില്‍ യാത്രക്കാരനെ തെങ്ങുകയറ്റത്തൊഴിലാളി കൊടുവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കേസെടുത്ത് വടകര പൊലീസ്. പേരാമ്പ്ര പൈതോത്ത് സ്വദേശി ശ്രീനിവാസനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ബസില്‍‌ നടന്ന അക്രമത്തില്‍ വടകര മുടപ്പിലാവിലിലെ വടക്കെ കിണറുള്ളകണ്ടി രവീന്ദ്രനാണ് ഗുരുതരമായി വെട്ടേറ്റത്. ഇദ്ദേഹം വില്യാപ്പള്ളി പഞ്ചായത്ത് ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് തിരികെ

വടകര-പേരാമ്പ്ര റൂട്ടില്‍ സ്വകാര്യബസിനുള്ളില്‍ യാത്രക്കാരനെ തെങ്ങുകയറ്റത്തൊഴിലാളി കൊടുവാള്‍കൊണ്ട് വെട്ടി; പൈതോത്ത് സ്വദേശിയായ പ്രതി കസ്റ്റഡിയില്‍

വടകര: സ്വകാര്യബസിനുള്ളില്‍ യാത്രക്കാരനെ തെങ്ങുകയറ്റത്തൊഴിലാളി കൊടുവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വടകര മുടപ്പിലാവിലിലെ വടക്കെ കിണറുള്ളകണ്ടി രവീന്ദ്രനാണ് വെട്ടേറ്റത്. സംഭവത്തില്‍ പേരാമ്പ്ര പൈതോത്ത് സ്വദേശി ശ്രീനിവാസനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ബസിലാണ് സംഭവം നടന്നത്. ബസ് കീഴല്‍ മുക്കിലെത്തിയപ്പോഴാണ് ശ്രീനിവാസന്‍ കൊടുവാളെടുത്ത് രവീന്ദ്രനുനേരെ വീശിയതെന്ന് പോലീസ് പറഞ്ഞു. വെട്ടിയതിനുപിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും

error: Content is protected !!