Category: വടകര

Total 961 Posts

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (23/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ല് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) മാനസികരോഗ വിഭാഗം – ഉണ്ട് 8) നേത്രരോഗ വിഭാഗം

കടമേരി ഇല്ലത്ത് കുനിയിൽ നാരായണി അന്തരിച്ചു

ആയഞ്ചേരി: കടമേരി ഇല്ലത്ത് കുനിയിൽ നാരായണി അന്തരിച്ചു. അറുപത്തി മൂന്ന് വയസ്സായിരുന്നു. പരേതരായ കണ്ണന്റെയും ചിരുതയുടേയും മകളാണ്. ഭർത്താവ്: കടുങ്ങോൻ. മക്കൾ: ബീന, മിനി. സഹോദരങ്ങൾ: പരേതനായ ചാത്തു, ജാനു.

അഴിയൂരിൽ കശുവണ്ടി വികസന കോർപ്പറേഷൻ്റെ യാർഡ് മതിൽ തകർന്ന സ്ഥലം കെ.കെ.രമ എം.എൽ.എ സന്ദർശിച്ചു; അടിയന്തിര നടപടിയുണ്ടാവുമെന്ന് ഉറപ്പുനൽകി

അഴിയൂർ: അഴിയൂർ പഞ്ചായത്തിലെ 16ആം വാർഡിൽ സ്ഥിതി ചെയ്യുന്ന കശുവണ്ടി വികസന കോർപ്പറേഷൻ പഴയ യാർഡിൻ്റെ ചുറ്റുമതിൽ രണ്ടാമതും തകർന്ന സ്ഥലം കെകെ രമ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് യാർഡിൻ്റെ വടക്ക് ഭാഗത്തെ മതിൽ തകർന്ന് വീണത്. വിദ്യാർത്ഥികൾ അടക്കം നിരന്തരം യാത്ര ചെയ്യുന്ന വഴിയിലാണ് മതിൽ തകർന്ന് വീണത്. രാത്രിയായതിനാലാണ് വൻ

കുഞ്ഞിപ്പള്ളി വലിയപറമ്പത്ത് അശ്റഫ് മൻസിലിൽ ആയിഷ അന്തരിച്ചു

അഴിയൂർ: കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ വലിയപറമ്പത്ത് അശ്റഫ് മൻസിൽ ആയിഷ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഖാദർ. മക്കൾ: നാസർ (ദുബൈ), നസീറ, ഹസീന, പരേതനായ അശ്റഫ്. മരുമക്കൾ: ജമാൽ (ഖത്തർ), നവാസ് (ഖത്തർ), സെമീറ (പടന്നക്കര) സഹോദരങ്ങൾ: മമ്മദ് ഹാജി, മറിയം.

വടകരയിലെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിലാക്കും, റോഡിലെ ഗതാഗത തടസം പരിഹരിക്കാൻ ഉടൻ നടപടി; ദേശീയപാതയിലെ പ്രശ്നപരിഹാരത്തിന് നഗരസഭയിൽ യോഗം ചേർന്നു

വടകര: വടകര നഗരസഭ പരിധിയിലൂടെ കടന്നുപോകുന്ന ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നഗരസഭ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തു. പെരുവാട്ടുംതാഴ മുതൽ മൂരാട്പാലം വരെയാണ് വടകര നഗരസഭ പരിധിയിൽ ആറുവരി പാത നിർമ്മാണം നടക്കുന്നത്. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ

തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; ജൂലൈ 30ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു, 3 ദിവസം സമ്പൂർണ മദ്യനിരോധനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് തിരത്തെടുപ്പ് നടക്കുന്ന ജൂലൈ 30 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വടകര താലൂക്കിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിലാണ് ജൂലൈ 30 ന് തെരഞെടുപ്പ് നടക്കുന്നത്. ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകളും തൂണേരി ഗ്രാമ പഞ്ചായത്തിലെ 2, 3, 4

കടലാക്രമണം രൂക്ഷം, വീടുകളിൽ വെള്ളം കയറുന്നു; വടകര തീരദേശ മേഖലയിലെ ജനങ്ങൾ ആശങ്കയിൽ

വടകര: കടൽക്ഷോഭം അതിരൂക്ഷമായതോടെ വടകര തീരദേശ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. ശക്തമായ മഴയോടൊപ്പം കാറ്റും അതിരൂക്ഷമായ കടൽ ക്ഷോഭവുമാണ് ഉണ്ടാവുന്നത്. ഇന്ന് രാവിലെ 11 മണി മുതൽ ശക്തമായ കാറ്റോടെ കുറ്റൻ തിരമാലകളാണ് കരയിലേക്ക് ഇറച്ചു കയറുന്നത്. അഞ്ച്മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ കടൽഭിത്തിയും കടന്ന് കരയിലേക്ക് ആഞ്ഞടിച്ചതിനാൽ പലവീടുകളിലും വെള്ളം കയറി. തിരമാലയോടൊപ്പം അടിഞ്ഞു

കൊയിലാണ്ടിയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു ട്രാന്‍സ്ഫറായി വടകരയിലേക്ക് പോകുകയാണ്, പക്ഷേ ഇത്തവണ ഇര്‍ഷാദ് ഒപ്പമില്ല” ഇരുവരുടെയും അപൂര്‍വ്വമായ ജീവിതകഥ ഇങ്ങനെ

കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു.ടി.പി വടകരയിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയാണ്. മൂന്നുവര്‍ഷമായി ഒപ്പമുണ്ടായിരുന്ന ജീവനക്കാരനെ വിട്ടുപിരിയുന്നതിന്റെ നോവുണ്ട് സഹപ്രവര്‍ത്തകര്‍ക്കെല്ലാം. എന്നാല്‍ കൊയിലാണ്ടിയിലെ മറ്റൊരു എഫ്.ആര്‍.ഒ ആയ ഇര്‍ഷാദിനെ സംബന്ധിച്ച് ഈ വേദന കുറച്ചധികമാണ്. ആ സങ്കടം എത്രയെന്നറിയണമെങ്കില്‍ ഇവര്‍ തമ്മിലുള്ള ബന്ധം അറിയണം. പേരാമ്പ്ര കല്ലോട്

കുപ്രസിദ്ധ മോഷ്ടാക്കളായ ‘ബാപ്പയും മക്കളും’ വടകരയിലും കൊയിലാണ്ടിയിലും മോഷണം നടത്തിയതായി വിവരം; സംഘത്തിലെ നാല് പേര്‍ പിടിയിൽ

വടകര: ബാപ്പയും മക്കളും എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം വടകര കൊയിലാണ്ടി, താമരശ്ശേരി എന്നിവിടങ്ങളിലും മോഷണം നടത്തിയതായി വിവരം. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഘം കോഴിക്കോട് കേന്ദ്രീകരിച്ചും മോഷണം നടത്തിയതായി വ്യക്തമായത്. നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കോഴിക്കോട് കുറ്റിക്കാട്ടൂർ വലിയപറമ്പ്‌ കീഴ്‌മടത്തിൽ മേക്കൽ മുഹമ്മദ് തായ്‌ (20), കണ്ണങ്കര ഉരുളുമല ചേലന്നൂർ വി ഷാഹിദ്‌

വിലങ്ങാട് കട കുത്തിത്തുറന്ന് അടക്ക മോഷ്ടിച്ച കേസ്; വളയം സ്വദേശി അറസ്റ്റിൽ

നാദാപുരം: വിലങ്ങാട് പെട്രോള്‍ പമ്ബിന് സമീപം കട കുത്തി തുറന്ന് അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വളയം സ്വദേശി കക്കുടുക്കില്‍ രാജേഷി (30) നെയാണ് വളയം എസ്‌എച്ച്‌ഒ ഇ.വി.ഫായിസ് അലി ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ മറ്റുരണ്ടു പ്രതികൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ആയഞ്ചേരി സ്വദേശി മുത്താച്ചിക്കണ്ടിയില്‍ പി.രജീഷ് (36), വളയംകല്ല് നിര

error: Content is protected !!