Category: വടകര
പോഷകാഹാരത്തിൻ്റെ ആവശ്യകത വിശദീകരിച്ച് ചോറോട് പഞ്ചായത്തിൻ പോഷൺമാ 2024
ചോറോട്: പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചും, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചും ചോറോട് പഞ്ചായത്തിൽ പോഷൻമാ 2024 സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു. വടകര ഐസിഡിഎസ് പ്രോജക്ടിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചോറോട് പി.എച്ച്.സി യിലെ ജെ.എച്.ഐ സുനിൽ
മേപ്പയിൽ നാരായണീയം ഹൗസില്‍ ഷേര്‍ലി അന്തരിച്ചു
മേപ്പയിൽ: നാരായണീയം ഹൗസില്‍ ഷേര്‍ലി അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ ഡോ.രാഘവന് വൈദ്യര് (ഷെജിസദൻ പുതുപ്പണം). അമ്മ: പരേതയായ കമല. ഭർത്താവ്: സത്യദേവൻ. മക്കൾ: വിസ്മയ, നിവേദിത ദേവ്. സഹോദരങ്ങള്‍: ഷെറീന, ഷെജില, ഷെലീന. Description: Meppayil narayaneeyam house Shirley passed away
ചെക്യാട് ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു
ചെക്യാട്: ഉമ്മത്തൂര്‍ വയലോരം വീട്ടിൽ താമസിക്കും മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി ഖത്തറിൽ അന്തരിച്ചു. എഴുപത് വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4മണിയോടെയായിരുന്നു മരണം. പരേതരായ ഖാദർ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ആമിന. മക്കൾ: നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്). മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം.
കക്കംവെള്ളിയില്‍ കാറിടിച്ച് അപകടം; പുറമേരി സ്വദേശിക്ക് പരിക്ക്
നാദാപുരം: കക്കംവെള്ളിയില്‍ കാറിടിച്ച് പത്ര വിതരണക്കാരന് പരിക്ക്. പുറമേരി സ്വദേശി പിലാച്ചേരി കുഞ്ഞിക്കണ്ണനാണ് (70) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കക്കംവെള്ളി പെട്രോള്‍ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് കുഞ്ഞിക്കണ്ണന് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കുണ്ട്. ഉടന്‍ തന്നെ നാട്ടുകാര്‍ കുഞ്ഞിക്കണ്ണനെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നുള്ള
മുക്കാളി വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു
മുക്കാളി: വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യമാർ: ശാന്ത, പരേതയായ ലീല. മക്കൾ: റീബ, റീജ. മരുമക്കൾ: രാജീവൻ മണിയൂർ, ബാജുഷ് അഴിയൂർ. സഹോദരങ്ങൾ: രാജലക്ഷ്മി, സുരേന്ദ്രൻ, ശൈലേന്ദ്രൻ, രജീന്ദ്രൻ, സജീന്ദ്രൻ, രാജേന്ദ്രൻ, പരേതരായ ശശീന്ദ്രൻ, ജയചന്ദ്രൻ. സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Description: Mukkali Vattakandi Raveendran passed away
ആയിരം പേർക്ക് പട്ടയം; വടകര, കൊയിലാണ്ടി താലൂക്ക് തല പട്ടയ മേള ഒക്ടോബർ 1ന്
വടകര: ആർഡിഒ ഓഫീസ് പരിധിയിൽ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ ഒന്നിന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് വടകര ടൗൺ ഹാളിൽ നടക്കുന്ന പട്ടയമേള മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാറിൻ്റ 100 ദിന പരിപാടിയുടെ ഭാഗമായാണ് പട്ടയ മേള സംഘടിപ്പിക്കുന്നത്. ആയിരം പേർക്ക് പട്ടയം നൽകും. പട്ടയം
പൊന്നുംവിലയുള്ള താരമായി തേങ്ങ; ഏഴ് വര്‍ഷത്തിലെ ഏറ്റവും വലിയ വര്‍ധനവ്, തേങ്ങ വില്ക്കുന്നുണ്ടെങ്കില് ഇപ്പോള്‍ വില്‍ക്കാം
വടകര: സ്വര്‍ണവിലയ്ക്കൊപ്പം കുതിച്ച് നാളികേരവിപണിയും. കഴിഞ്ഞ എഴ് വര്‍ഷത്തിനിടെ വന്‍ വിലയാണ് തേങ്ങയ്ക്ക് വര്‍ധിച്ചിരിക്കുന്നത്. വിപണി വിലയനുസരിച്ച് ഒരു കിലോ തേങ്ങയ്ക്ക് 42.50രൂപയാണ് വില. പച്ചത്തേങ്ങ, രാജാപൂര്‍, ഉണ്ട, മില്‍ കൊപ്ര എന്നിവയ്ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്. വടകരയില്‍ തിങ്കളാഴ്ച പച്ചത്തേങ്ങ ക്വിന്റലിന് 42.50 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 4000രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയ്ക്ക് ഒരു ദിവസം കൊണ്ടാണ് വില
വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും ഡിസിസി മെമ്പറുമായിരുന്ന പണിക്കോട്ടി റോഡ് പുത്തമ്പുരയില്‍ പി.പി കുഞ്ഞിക്കേളു അന്തരിച്ചു
വടകര: പണിക്കോട്ടി റോഡ് പുത്തമ്പുരയില്‍ പി.പി കുഞ്ഞിക്കേളു മാസ്റ്റർ(റിട്ട: അധ്യാപകന് മേപ്പയിൽ ഈസ്റ്റ് എസ്. ബി സ്കൂൾ) അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഡിസിസി മെമ്പർ, വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, വടകര ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, ഡികെടിഎഫ് ബ്ലോക്ക് പ്രസിഡണ്ട്, നരിപ്പറ്റ നോർത്ത് എൽ.പി സ്കൂൾ മാനേജർ, വില്ല്യാപ്പള്ളി ബാങ്ക് വൈസ്
ലൈംഗിക പീഡനക്കേസ്: എം.എല്‍.എ എം.മുകേഷ് അറസ്റ്റില്‍
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എ.ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു. കേസില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ മുന്‍കൂര്‍ ജാമ്യം മുകേഷിന് ഉള്ളതില്‍ വൈദ്യപരിശോധനയ്ക്ക്ശേഷം വിട്ടയക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തീരദേശ പൊലീസിന്റെ
കണ്ണൂക്കര ഒഞ്ചിയം കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിലെ കവര്‍ച്ചാശ്രമം; തൊട്ടിൽപ്പാലം സ്വദേശി പിടിയില്‍
കണ്ണൂക്കര: കണ്ണൂക്കര ഒഞ്ചിയം റോഡിലെ ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ കവർച്ചയ്ക്ക് ശ്രമിച്ചയാൾ പിടിയിൽ. തൊട്ടിൽപ്പാലം കുണ്ടുതോട് കാവിലുംപാറ നാലൊന്ന് കാട്ടിൽ സനീഷ് ജോർജിനെ(43)യാണ് ചോമ്പാല പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സനീഷ് കാസര്‍കോട്ട് നടന്ന മോഷണത്തിനിടെയാണ് പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കണ്ണൂക്കരയില്‍ മോഷണം നടത്തിയതായി