Category: വടകര

Total 948 Posts

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേസ്റ്റേഷൻ പരിസരത്ത് തന്നെ നിലനിർത്തുക; മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ മാഹി വരെയും, മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്ന തപാൽ വകുപ്പിന്റെ

തോടന്നൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു

വടകര: തോടന്നൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു. ഇരീലോട്ട് മൊയ്തു ഹാജി ആണ് മരിച്ചത്‌. അറുപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലമായി അബുദാബിയിൽ പോലീസ് വകുപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സറാ. മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന (ഖത്തർ). മരുമക്കൾ: നാജിദ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), ഷംസീർ (ഖത്തർ). സഹോദരങ്ങള്‍: പരേതനായ ഇരീലോട്ട് കുഞ്ഞമ്മദ്, പാത്തു

നാദാപുരം വിഷ്ണുമംഗലം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് വളയം സ്വദേശി

വടകര: നാദാപുരം വിഷ്ണുമംഗലം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടീക്കുന്നുമ്മല്‍ പുലരിയില്‍ റോഷിബ് ബാബു(39)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുമംഗലം ബണ്ടിന് താഴെ നൂറ് മീറ്റര്‍ അകലെയായാണ് മൃതദേഹം ഉണ്ടായിരുന്നത്. രാവിലെ നടത്തിയ തെരച്ചില്‍ നാട്ടുകാരും നാദാപുരം ഫയര്‍ ഫോഴ്‌സ് അംഗങ്ങളുമാണ് മൃതദേഹം കണ്ടത്. വളയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന റിയാല്‍ കിഡ്‌സ് ജ്വല്ലറി

നാലാം ക്ലാസുകാരനെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ വടകര പുതുപ്പണം സ്വദേശി റിമാന്‍ഡില്‍

വടകര: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡനത്തിരക്കിയ കേസില്‍ പുതുപ്പണം സ്വദേശി റിമാന്റില്‍. ബിജെപി പ്രദേശിക നേതാവ് കാദിയാര്‍ വയലില്‍ കെ.വി ജയകൃഷ്ണനെയാണ് വടകര കോടതി റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളിയാഴ്ച രാവിലെ വടകര പോലീസ് ജയകൃഷ്ണന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. Description:4th grader

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നിലനിർത്തും; സംരക്ഷണസമിതി

വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് ഓഫീസ് സംരക്ഷിക്കുമെന്ന് വടകര ആർ.എം.എസ്. സംരക്ഷണസമിതി രൂപവത്‌കരണയോഗത്തിൽ തീരുമാനിച്ചു. വിവിധ തൊഴിലാളിസംഘടനാ പ്രതിനിധികൾ, വർഗ ബഹുജനസംഘടനാ പ്രതിനിധികൾ, തപാൽ ആർ.എം.എസ്. ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലർ എ.പ്രേമകുമാരി അധ്യക്ഷത വഹിച്ചു. ജെ.നൈസാം, പി.കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ.എം.എസിന്റെ സുഗമമായ പ്രവർത്തനത്തിനും തപാൽ ഉരുപ്പടികളുടെ വേഗത്തിലുള്ള

വിലങ്ങാടിന് കൈത്താങ്ങായി വടകര റൂറല്‍ ബാങ്ക്; ദുരിതബാധിതര്‍ക്ക്‌ കട്ടിലുകള്‍ കൈമാറി

വടകര: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വടകര കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്. ദുരിതബാധിതര്‍ക്കായി 10 കട്ടിലുകള്‍ വിതരണം ചെയ്തു. വിലങ്ങാട് പാരിഷ് ഹാളിൽ വെച്ച് ബാങ്ക് പ്രസിഡന്റ് സി. ഭാസ്കരൻ മാസ്റ്റർ വിലങ്ങാട് വില്ലേജ് അസിസ്റ്റൻ്റ് മണിക്കുട്ടന് കട്ടിലുകൾ കൈമാറി. ഭരണ സമിതി അംഗങ്ങളായ എ.ടി ശ്രീധരൻ, എ.കെ ശ്രീധരൻ, സി കുമാരൻ, സെക്രട്ടറി ടി.വി

വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍

താമരശ്ശേരി: എം.ഡി.എം.എ അടക്കമുള്ള മാരകലഹരി വസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍. താമരശ്ശേരി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എയും 250ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കൈതപൊയില്‍ ആനോറമ്മല്‍ എന്ന സ്ഥലത്തുള്ള വാടക വീട്ടില്‍ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ്.പി. നിധിന്‍ രാജ്.

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ചാടിയതായി സംശയം

നാദാപുരം: വിഷ്ണുമംഗലം പുഴയില്‍ യുവാവ് ചാടിയതായി സംശയം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ഇതുവഴി പോയ കാര്‍ യാത്രക്കാരാണ് ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടത്‌ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ മറ്റുള്ളവരോട് കാര്യം പറയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് രാവിലെയോടെ

പുറമേരിയിൽ മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്വർണ്ണ ലോക്കറ്റ് ലഭിച്ചു; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി

പുറമേരി: മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ്ണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേന മാതൃകയായി. പുറമേരി ഗ്രാമ പഞ്ചായത്ത് വാർഡ് 9 ലെ ഹരിത കർമ്മ സേന അംഗങ്ങളായ ബീന.വി.എം, ഉഷ വാടിയുള്ളതിൽ എന്നിവർക്കാണ് അജൈവ മാലിന്യ ശേഖരണം നടത്തുന്നതിനിടെ മാലിന്യത്തിന്റെ കൂടെ സ്വർണ്ണ ലോക്കറ്റ് ലഭിച്ചത്. കീഴമ്പിൽതാഴെ സുജിത്തിന്റെ വീട്ടിൽ നിന്ന് മാലിനും

റോഡുകൾ, ഡ്രൈനേജുകൾ, കൾവർട്ടുകൾ; കുറ്റ്യാടി മണ്ഡലത്തിൽ 1.67 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം

കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 1.67 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്കുള്ള അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതെന്ന് എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു. റോഡ് പുനരുദ്ധാരണം, കൽവർട്ട് നിർമ്മാണം, ഡ്രൈനേജ്, റോഡിന് സംരക്ഷണഭിത്തി എന്നിങ്ങനെയുള്ള പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്. ആയഞ്ചേരി

error: Content is protected !!