Category: വടകര

Total 1383 Posts

വിശ്വസ്തതയുടെ 55 വർഷങ്ങൾ; ആയഞ്ചേരി കെ.എസ്സ്.എഫ്.ഇ യിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു

ആയഞ്ചേരി: കേരള സ്റ്റെയിറ്റ് ഫിനാഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ 55-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ് ആയഞ്ചേരി കെ.എസ്സ്.എഫ്.ഇ യിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ശാഖ മാനേജർ ഗോപീദാസ്.എൻ.വി അധ്യക്ഷത വഹിച്ചു. 1969 ൽ തൃശ്ശൂരിൽ 10 ശാഖകളും 45 ജീവനക്കാരുമായി തുടങ്ങിയ

പ്രതിഷേധ ചത്വരം; വടകരയിലെ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കുന്നതിനെതിരെ യുഡിഎഫ് – ആർഎംപിഐ സമരം

വടകര: വടകര സാംസ്കാരിക ചതുരത്തിന് ഫീസ് ഈടാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. യു.ഡി.എഫ്- ആർ.എം.പി.ഐ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ചത്വരം സമരം മുൻ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. വടകരയിലെ പൊതു ഇടങ്ങള്‍ ഉപയോഗിക്കുന്നതിന് ജനങ്ങള്‍ പണം നല്‍കേണ്ട ഗതികേടാണ് ഉള്ളതെന്ന് പാറക്കൽ അബ്ദുള്ള പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം

ഒഞ്ചിയം മേക്കുന്നത്ത് ശശി ബഹ്റൈനിൽ അന്തരിച്ചു

വടകര: ഒഞ്ചിയം സ്വദേശി ബഹറൈനിൽ മരിച്ചു. ഒഞ്ചിയം മേക്കുന്നത്ത് ശശിയാണ് മരണപ്പെട്ടത്. ഉമ്മുൽ ഹസത്തെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ആറു വർഷമായി ബഹ്റെനിൽ ടെയ്‌ലറായി ജോലി ചെയ്യുകയായിരുന്നു. ബഹ്റൈനിൽ പോയതിനുശേഷം ഇതുവരെ നാട്ടിൽ വന്നിട്ടില്ല. മൃതദേഹം സൽമാനിയ മോർച്ചറിയിലാണ്. നപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലെത്തിക്കും. Summary: Onchiam Mekkunnath Shashi passed away in Bahrain

അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം; മണിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 23ന് തുടങ്ങും

വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 23ന് തുടങ്ങും. ഡിസംബര്‍ 7വരെയാണ് പരിപാടി. 23ന് ഫുട്‌ബോള്‍ മത്സരങ്ങളോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ 8മണി മുതല്‍ നവോദയ സ്‌കൂളിലാണ് മത്സരങ്ങള്‍. തുടര്‍ന്ന് വൈകുന്നേരം 3മണി മുതല്‍ മുടപ്പിലാവില്‍ വോളിബോള്‍ മത്സരങ്ങള്‍ നടക്കും. 24ന് രാവിലെ 10മണി മുതല്‍ മണിയൂര്‍ ഹൈസ്‌കൂളില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും. അന്നേ ദിവസം

വയനാടിനോടുള്ള കേന്ദ്ര അവഗണന; വടകരയില്‍ പ്രതിഷേധവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍

വടകര: വയനാടിനോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വടകര ഏരിയാ കമ്മിറ്റി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അസോസിയേഷന്‍ ജില്ലാ നിര്‍വാഹക സമിതി അംഗം പി.രജനി ഉദ്ഘാടനം ചെയ്തു. എ.പി പ്രജിത അധ്യക്ഷത വഹിച്ചു. പി.എം ലീന, സി.എം സുധ, റീന ജയരാജ്, എം.എം സജിന, പി.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി മൊകേരിയിലെ വടയക്കണ്ടി നഗർ; വികസനത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കും

മൊകേരി: മൺപാത്ര തൊഴിലാളികൾ താമസിക്കുന്ന കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മൊകേരിയിലെ വടയക്കണ്ടി നഗർ പശ്ചാത്തല സൗകര്യം വികസനത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുമെന്ന് കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. പ്രദേശത്ത് വച്ച് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് തീരുമാനം അറിയിച്ചത്‌. പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനാണ് തുക അനുവദിക്കുന്നത്. വടയക്കണ്ടി നഗറിന്റെ പശ്ചാത്തല സൗകര്യങ്ങളുടെ

ജില്ലയില്‍ പിടിമുറുക്കി മഞ്ഞപ്പിത്തം; വടകരയില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യവിഭാഗം

വടകര: ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പരിശോധന കര്‍ശനമാക്കി വടകര നഗരസഭാ ആരോഗ്യവിഭാഗം. വടകര പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ കൂള്‍ബാര്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 24 കടകള്‍ പരിശോധിച്ചതില്‍ 15ഓളം കടകള്‍ക്ക് ന്യൂനതാ നോട്ടീസ് നല്‍കി. ന്യൂനത കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്

കല്ലാച്ചി ടൗൺ വികസനം: കാത്തിരിപ്പ് അവസാനിക്കുന്നു, ഡിസംബർ അഞ്ചിന് പ്രവൃത്തിയാരംഭിക്കും

നാദാപുരം: പൊതുമരാമത്ത് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചുള്ള കല്ലാച്ചി ടൗണ്‍ നവീകരണ പ്രവൃത്തി ഡിസംബര്‍ അഞ്ചിന് തുടങ്ങാന്‍ സര്‍വകക്ഷി വ്യാപാരി കെട്ടിട ഉടമ സംഘടനകളുടെ യോഗത്തില്‍ തീരുമാനം. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ഇ.കെ വിജയന്‍ എം.എല്‍.എ പദ്ധതി വിശദീകരിച്ചു. ഓരോ ഭാഗത്തും മൂന്ന് മീറ്റര്‍ വീതി കൂട്ടാനുള്ള പദ്ധതി വ്യാപാരികളുടെയും കെട്ടിട

വടകര താലൂക്കിലെ റേഷന്‍ വ്യാപാരികളുടെ സപ്ലൈ ഓഫീസ് മാര്‍ച്ച് ഇന്ന്

വടകര: വിവിധ ആവശ്യങ്ങളുന്നയിച്ച് താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടയടപ്പ് സമരം നടത്തി സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മിനി സിവില്‍ സ്‌റ്റേഷനിലെ താലൂക്ക് സ്‌പ്ലൈ ഓഫീസിന് മുന്നില്‍ രാവിലെ 11മണിക്കാണ് ധര്‍ണ. ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ മുകുന്ദന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. രണ്ടുമാസമായി വേതനം ലഭിക്കുന്നില്ല, ഓണക്കാലത്തെ ഓണറേറിയം

‘സ്ത്രീ സുരക്ഷ ആധുനിക സമൂഹത്തിൽ’; പാലയാട് ദേശീയ വായനശാലയുടെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു

മണിയൂർ: പാലയാട് ദേശിയ വായനശാലയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. സ്ത്രീസുരക്ഷ ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. പാലയാട് എൽ.പി സ്കൂളിൽ വെച്ചു നടന്ന പരിപാടിവാർഡ് മെമ്പർ ടി.പി.ശോഭന ഉദ്ഘാടനം ചെയ്തു. സിന്ധു രവി മന്തരത്ത്കണ്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് പ്രിൻസിപ്പൽ ഷൈനി

error: Content is protected !!