Category: വടകര

Total 2129 Posts

മാലിന്യത്തിന് വിട; ‘മാലിന്യ മുക്തം നവകേരളം’ പ്രഖ്യാപനം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്

ആയഞ്ചേരി: 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേയ്സ്റ്റ് ദിനത്തിൽ കേരളം മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ശുചിത്വ പ്രഖ്യാപനം നടന്നു. ഒരു വർഷക്കാലം നീണ്ടുനിന്ന കേമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്. ഒന്നാം ഘട്ടത്തിൽ വാർഡിലെ സ്കൂളും അംഗൻവാടിയും ഗ്രേഡിങ്ങിലൂടെ ഹരിത സ്ഥാപനങ്ങളായ് പ്രഖ്യാപിച്ചു.

വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്; വിഎം പെര്‍മിറ്റ് പരിശോധന നാളെ മുതല്‍

വടകര: വടകരയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വിഎം പെർമിറ്റ് പരിശോധന നാളെ മുതല്‍ ആരംഭിക്കും. ബുധന്‍, ശനി ദിവസങ്ങളില്‍ സിദ്ധാശ്രമത്തിന് മുന്‍വശം പകല്‍ രണ്ട് മുതല്‍ നാലുവരെയാണ് പരിശോധന. ആർടിഒ ഉദ്യോഗസ്ഥർ ഒന്നുമുതൽ 100 വരെ എന്ന ക്രമത്തിലായിരിക്കും വിഎം നമ്പർ പരിശോധിക്കുക. 19ന് വിഎം പെര്‍മിറ്റ് ഒന്ന് മുതല്‍ 100 വരെ അനുവദിച്ചു കിട്ടിയ

വിലങ്ങാട് പ്രകൃതിദുരന്തം: റവന്യു റിക്കവറി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിലങ്ങാട്, പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ റവന്യു റിക്കവറി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വായ്പകളിലും വിവിധ സര്‍ക്കാര്‍ കുടിശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും ഒരു വര്‍ഷത്തേക്കാണ് ഇളവ്. 1968ലെ കേരള റവന്യൂ റിക്കവറി ആക്ട് സെക്‌ഷന്‍ 83ബി പ്രകാരമാണ് ഇളവ്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍,

കളഞ്ഞുകിട്ടിയത് നാലര പവന്റെ സ്വര്‍ണമാല; മണിക്കൂറുകള്‍ക്കുള്ളില്‍ ഉടമയെ കണ്ടെത്തി തിരികെ നല്‍കി മുക്കാളി സ്വദേശി

മുക്കാളി: റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി. മുക്കാളി സ്വദേശി സൂരജ് എന്നയാള്‍ക്കാണ് ഇന്നലെ നടന്നുപോവുന്നതിനിടെ മുക്കാളിയില്‍ നിന്നും നാലര പവന്റെ സ്വര്‍ണമാല കളഞ്ഞുകിട്ടിയത്. ഉടന്‍ തന്നെ സൂരജ് മാല വടകര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ മാലയുടെ ഉടമയായ മുക്കാളി സ്വദേശി ജ്യോതി പ്രഭയെ കണ്ടെത്തുകയും മാല കളഞ്ഞുകിട്ടിയ വിവരം

പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി

പേരാമ്പ്ര: പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തര്‍ജനം (65) ആണ് 26.02.2025 ന് രാവിലെ 10 മണി മുതല്‍ കാണാതയത്. പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസറ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍കഴിഞ്ഞ

എല്ലാവർക്കും പാർപ്പിടം, മികച്ച ആരോഗ്യം; സ്ത്രീ – ശിശു സൗഹൃദ ബജറ്റുമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

വില്യാപ്പള്ളി: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് പ്രാധാന്യം നൽകി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്‌. 88 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്‌. 52.56 കോടി രൂപ വരവും 51.36 കോടി രൂപ ചെലവും ഒരുകോടി 19 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് പൂളക്കണ്ടി മുരളി അവതരിപ്പിച്ചു. പ്രസിഡൻറ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു.

ഉയരപ്പാത നിർമാണ പ്രവൃത്തിക്കിടെ വടകരയില്‍ തകർന്നു വീണ ക്രെയിനിന്റെ പൊട്ടിയഭാഗം അഴിച്ചുമാറ്റി

വടകര: ദേശീയപാതയിൽ വടകര ബൈപ്പാസിലെ ഉയരപ്പാതയിൽ ഗർഡർ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിയ ക്രെയിനിന്റെ ബൂം അഴിച്ചുമാറ്റി. തിങ്കളാഴ്ച പകൽ മുഴുവൻ പണിയെടുത്താണ് ക്രെയിനിൽ നിന്ന് ബൂം അഴിച്ചുമാറ്റിയത്. ബൂമിനുള്ളിലെ മൂന്ന് കുഴലുകൾ അഴിച്ചെടുക്കുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. പണി പൂര്‍ത്തിയായ ശേഷം ഇവ എറണാകുളത്തേക്ക് കൊണ്ടുപോകും. ഇവിടെനിന്ന്‌ ഇത് മാറ്റിയശേഷം മാത്രമേ ഇവിടെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി

വടകര കുളങ്ങരത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും

വടകര: കുളങ്ങരത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. വ്യാഴാഴ്ച വൈകീട്ട് 6.15ന് കൊടിയേറ്റം, ഏഴിന് അരി ചാർത്തൽ, 7.15ന് ഗുളികൻ വെള്ളാട്ട്, ഒൻപതിന് പരദേവത വെള്ളാട്ട്, 11ന് കുട്ടിച്ചാത്തൻ വെള്ളാട്ട് എന്നിവ നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് വാളെഴുന്നള്ളത്ത്, അഞ്ചിന് തണ്ടാൻവരവ്, ഏഴിന് ഗുളികൻ വെള്ളാട്ട്, എട്ടിന് പരദേവത

അഴിയൂരിൽ 36 കുപ്പി അനധികൃത മാഹി മദ്യവുമായി യുവാവ് പിടിയിൽ

വടകര: അഴിയൂരിൽ അനധികൃതമായി കടത്തിയ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ. മലപ്പുറം വേങ്ങരയിൽ പാലശ്ശേരി മൂസക്കുട്ടി (45) ആണ് പിടിയിലായത്. 18 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇന്ന് വൈകീട്ട് 4.30 മണിക്ക് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. കോഴിക്കോട് ഐ.ബിയിൽ നിന്നും ലഭിച്ച രഹസ്യ

‘എല്ലാവിധത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു’; കല്ലാച്ചിയിലെ എല്‍.ഡി.എഫ്‌ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ സത്യൻ മൊകേരി

നാദാപുരം: എല്ലാവിധത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് സിപിഐ ദേശീയ സമിതി അംഗം സത്യൻ മൊകേരി. ‘കേരളമെന്താ ഇന്ത്യയിലല്ലേ’ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണയ്ക്കും, ജനവിരുദ്ധ നയത്തിനുമെതിരെ എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ ദുരന്തമുഖത്ത്

error: Content is protected !!