Category: വടകര

Total 1401 Posts

വടകര പുതിയ ബസ് സ്റ്റാൻഡ് പുതുമോടിയിലേക്ക്; സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതി, രൂപരേഖ തയ്യാറാക്കാൻ എൻഐടി സംഘം സ്ഥലപരിശോധന നടത്തി

വടകര: വടകര പുതിയ ബസ് സ്റ്റാൻഡ് പുതിയ രൂപത്തിലേക്ക് മാറാനൊരുങ്ങുന്നു. ബസ് സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതിയായി.റീബിൽഡ് കേരള പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചത്. രൂപരേഖ തയ്യാറാക്കാൻ കോഴിക്കോട് എൻഐടിക്ക് നഗരസഭ കത്തുനൽകി. എൻഐടി സംഘം സ്ഥലപരിശോധന നടത്തി നിർദേശങ്ങൾ നഗരസഭക്ക് സമർപ്പിച്ചിരുന്നു. ദേശീയപാത നിർമാണം പൂർത്തിയായാൽ സർവീസ് റോഡ് ലെവലിൽനിന്ന്‌ ഏകദേശം മുക്കാൽ

ജീവൻരക്ഷാ മരുന്നുകൾക്ക് ഏർപ്പെടുത്തിയ നികുതികൾ പിൻവലിക്കണം; ആവശ്യവുമായി പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ വടകര ഏരിയ സമ്മേളനം

വടകര: ജീവൻ രക്ഷാ ഔഷധങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി പൂർണ്ണമായും പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) വടകര എരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുൻസിപ്പൽ കൗൺസിലർ അജിത ചീരാംവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സുനിൽകുമാർ.എ.പി. അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഐ.മണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഔഷധ സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, ഫാർമസിസ്റ്റുകൾക്ക് പ്രഖ്യപിക്കപ്പെട്ട

സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം; നാളെ ചുവപ്പ്സേന മാർച്ചും പൊതുസമ്മേളനവും

അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വലതുടക്കം. ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ ഇ.എം.ദയാനന്ദൻ നഗറിൽ ഇ.കെ നാരായണൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളന നടപടികൾ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ബാലകൃഷ്ണൻ, അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന

വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പാക്കേജ് സർക്കാർ ഉടൻ പ്രഖ്യാപിക്കണം; പ്രമേയം അവതരിപ്പിച്ച് വടകര താലൂക്ക് വികസന സമിതി യോഗം

വടകര: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പാക്കേജ് സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം. വിലങ്ങാട് ഉരുൾപൊട്ടൽ നടന്നിട്ട് മൂന്ന് മാസം പൂർത്തിയായി. ഒരു മനുഷ്യജീവൻ നഷ്ടപ്പെടുകയും 33 വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു . നിരവധി വീടുകൾ ഇപ്പോഴും ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. അതിനാൽ സമഗ്രമായ പുനരധിവാസ പാക്കേജിന്

‘കോഴ്സ് തീരാൻ രണ്ട് മാസം കൂടിയേ ബാക്കിയുള്ളൂ, ദിവസങ്ങൾക്ക് മുൻപ് നാട്ടിൽ വന്ന് മടങ്ങിയതാണ്’; ബാം​ഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ച വടകര കൊയിലാണ്ടിവളപ്പിലെ നിയാസിന് കണ്ണീരോടെ വിട നൽകി നാട്

വടകര: കോഴ്സ് തീരാൻ രണ്ട് മാസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ദിവസങ്ങൾക്ക് മുൻപ് അവധിക്ക് നാട്ടിൽ വന്ന് ബാം​ഗ്ലൂരിലേക്ക് മടങ്ങിയതായിരുന്നു നിയാസ്. എല്ലാവരോടും വളരെ ബഹുമാനത്തോടെ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു. നിയാസിന്റെ മരണ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് കൊയിലാണ്ടി വളപ്പ് വാർഡ് കൗൺസിലർ നിസാബി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. നാട്ടിലുണ്ടായിരുന്ന സമയത്തെല്ലാം നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ; കടമേരി എൽ.പി അംഗൻവാടിക്ക് ഹരിത സ്ഥാപന പദവി

ആയഞ്ചേരി: കേരളപ്പിറവി ദിനമായ നവമ്പർ 1 ന് പഞ്ചായത്തുകളിലെ അംഗൻവാടികൾ മാലിന്യ മുക്ത പദവി നേടിയെടുക്കണമെന്ന സർക്കാർ നിർദ്ദേശത്തിൻ്റെ ഭാഗമായ് ആയഞ്ചേരി പഞ്ചായത്ത് 12 -ാം വാർഡിലെ 71-ാം നമ്പർ കടമേരി എൽ.പി അംഗൻവാടി ഹരിത സ്ഥാപന പദവി നേടിയെടുത്തു.മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ രീതികൾ അവലംബിച്ചും, കുട്ടികളിൽ ശുചിത്വബോധമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുമാണ് ഹരിത പദവി നേടിയത്.

ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ പുറമേരിയിലെ ശ്രീഹരി എസ് വർമ്മയെ കോൺഗ്രസ് അനുമോദിച്ചു

പുറമേരി: ജില്ലാ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീഹരി എസ് വർമ്മയെ പുറമേരി മണ്ഡലം 17ാം വാർഡ് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം കൈമാറി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.അജിത്ത്, ടി.കുഞ്ഞിക്കണ്ണൻ, പി.ദാമോദരൻ മാസ്റ്റർ, കല്ലിൽ ദാമോദരൻ, കുമാരൻ മാസ്റ്റർ എടക്കുടി, കേളോത്ത് ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.യോഗത്തിൽ

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; വടകര സാൻഡ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി

വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളോട നുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളെ കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് വടകര നഗരസഭാ പരിധിയിൽ ഡിടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര സാൻഡ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി നൽകി. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും, ഹരിത വൽക്കരണ പ്രവർത്തനങ്ങളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാൻ്റ് ബാങ്കിനെ ഹരിത

ചെരണ്ടത്തൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ നേതാവ്; ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മണിയൂർ: ചെരണ്ടത്തൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് നിർണായ പങ്കുവഹിച്ച സഖാവ് ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചരമദിനത്തോ ടനുബന്ധിച്ച് എൽ.പി, യു.പി വിദ്യാർത്ഥികൾക്കുള്ള പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ മത്സരങ്ങളും15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം, പൊതു ജനങ്ങൾക്കായുള്ള ബാഡ്മിന്റൺ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ ജനകീയ

ബാംഗ്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര കൊയിലാണ്ടിവളപ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

വടകര: ബാംഗ്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊയിലാണ്ടിവളപ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മാടപ്പുല്ലന്റെ വിട നിയാസ് മുഹമ്മദ്‌ (26) ആണ് മരിച്ചത്. വ്യാഴാഴ്ച അർദ്ധ രാത്രി ബാംഗ്ലൂർ ബിടിഎമ്മിലാണ് അപകടം നടന്നത്. നിയാസിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്ത സുഹൃത്ത് മാഹി സ്വദേശി ഷുഹൈബ് (23) ന് പരിക്കേറ്റു.ഇരുവരും ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷ്യനിൽ

error: Content is protected !!