Category: മേപ്പയ്യൂര്‍

Total 1172 Posts

വിവിധ പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം

മേപ്പയ്യൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിനെയും, ഹയർ സെക്കൻ്ററി സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടിയ സി കെ ദിലാരയേയും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ആദരിച്ചു.ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ വി

കീഴരീയൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം; പഞ്ചായത്തില്‍ 169 പേര്‍ക്ക് കൊവിഡ്, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്, കണ്ടെയിന്‍മെന്റ് സോണിലെ റോഡുകള്‍ അടച്ചു, വിശദമായി നോക്കാം കീഴരിയൂരിലെ കൊവിഡ് നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്

മേപ്പയ്യൂര്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ കീഴരിയൂരില്‍ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കി. കീഴരിയൂര്‍ – തുറയൂര്‍ കോരപ്ര റോഡ് പൊലീസ് പൂര്‍ണമായും അടച്ചു. കൊയിലാണ്ടി എസ് ഐ എ.സന്തോഷ്, സിപിഒ കെ.പി.അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് അടച്ചത്. കീഴരിയൂര്‍ പഞ്ചായത്തില്‍ മൊത്തം 169 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പതിമൂന്നാം വാര്‍ഡില്‍

മേപ്പയ്യൂരിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെട്ടിട ശിലാസ്ഥാപനം ഓഗസ്റ്റ് 19-ന്

മേപ്പയ്യൂർ: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് മേപ്പയൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ കെട്ടിടത്തിന് കൃഷ്ണപിള്ള ദിനമായ ഓഗസ്റ്റ് 19-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. തറക്കല്ലിടും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷനാവും. പി.പി. രാധാകൃഷ്ണൻ പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങും. മേപ്പയൂർ ടൗണിനടുത്ത് വിലയ്ക്കെടുത്ത 12 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാറിന്റെ അമ്മ കെടോളി ശാന്തകുമാരി അന്തരിച്ചു

മേപ്പയ്യൂര്‍: കീഴരിയൂര്‍ കെടോളി ശാന്തകുമാരി അമ്മ 76 വയസ്സ് അന്തരിച്ചു. പരേതനായ ചേലോട്ട് കേശവന്‍ നായരുടെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പില്‍. മക്കള്‍: സുപ്രഭ ബാലചന്ദ്രന്‍, പ്രദീപ് കുമാര്‍, അഡ്വ പ്രവീണ്‍ കുമാര്‍. മരുമക്കള്‍: ബാലചന്ദ്രന്‍ കെ.പി, അര്‍ച്ചന പ്രദീപ്, ബിജില പ്രവീണ്‍. പേരമക്കള്‍: നിനിഷ ബാലചന്ദ്രന്‍, അഷ്‌ലി ബാലചന്ദ്രന്‍, കേശവ് പ്രദീപ്,

ഭാഷയും, ധ്യാനവും മനനവുമാണ് ഗാന്ധിജിയുടെ രാഷ്ട്രീയം: കവി സച്ചിദാനന്ദന്‍

മേപ്പയ്യൂര്‍: ഭാഷയും, ധ്യാനവും, മനനവുമാണ് ഗാന്ധിജിയുടെ രാഷ്ട്രീയമെന്നും തൊഴിലിടങ്ങളിലെ ചര്‍ക്കയും അടുക്കളയിലെ ഉപ്പും സമര ചിഹ്നങ്ങളായി ഉയര്‍ത്തി അധ്വാനത്തെയും പെണ്‍മയെയും ഒരു പോലെ ചേര്‍ത്ത് പിടിച്ച സര്‍ഗ്ഗാത്മക കവിതയായിരുന്നു ഗാന്ധിയെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംഘടിപ്പിച്ച ഗാന്ധിയും കവിതയും കവിതയരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.വി.എച്ച്.എസ്.എസ്

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി; ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍

മേപ്പയ്യൂര്‍: ഒരു പുസ്തകത്തിൻ്റെ മാന്ത്രിക സ്വാധീനം, ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു എന്ന പരിപാടിയുടെ ഭാഗമായ് ഓഗസ്ത് 9 മുതൽ 15 വരെ മേപ്പയൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂരിലെ വായനവേദിയും, വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യവാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പി.ടി എ പ്രസിഡന്റ്

കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ സോണ്‍; പോക്കറ്റ് റോഡുകള്‍ അടച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റസോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ആര്‍ ആര്‍ ടി തീരുമാനപ്രകാരം പോക്കറ്റ് റോഡുകളും പൊടിയാടി റോഡ് അതിര്‍ത്തിയും അടച്ചിടുന്നതാണെന്ന് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  

കീഴരിയൂർ ബോംബ് കേസ്; സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയമായ അധ്യായം – യു. രാജീവൻ

കീഴരിയൂർ: സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് കേസെന്നും ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തവർ ഇന്നത് അംഗീകരിക്കുന്ന എന്ന കാര്യം നല്ല മാറ്റമാണെന്നും ഡി.സി.സി പ്രസിഡൻ്റ് യു.രാജീവൻ പറഞ്ഞു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സ്മൃതി നാളം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ഇന്ത്യൻ ഭരണഘടന

മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- സി.പി.എം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസില്‍ അന്വേഷണം ത്വരിതപ്പെടുത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 2016 ലാണ് സലഫി കോളേജിന്റെ ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ കത്തി നശിപ്പിച്ചത്. സലഫി ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ബസുകളാണ് ഇരുട്ടിന്റെ മറവില്‍ 2016 ഫെബ്രുവരി 2 ന് കത്തി നശിപ്പിക്കപ്പെട്ടത്.

മേപ്പയൂരിലെ ആയിഷോമ്മയ്ക്ക് സ്‌നേഹവീട് ഒരുക്കും; സംഘാടകസമിതി രൂപീകരിച്ചു

മേപ്പയ്യൂര്‍: വര്‍ഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടില്‍ കഴിയുന്ന മരുതേരിപറമ്പിലെ ഒറ്റപിലാക്കൂല്‍ ആയിഷോമ്മയ്ക്ക് സി.പി.എം നേതൃത്വത്തില്‍ സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കും. സ്‌നേഹവീട് നിര്‍മ്മാണത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സി.പി.എം ഏരിയകമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, സതീശന്‍ വി.പി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!