Category: മേപ്പയ്യൂര്‍
മേപ്പയ്യൂരില്‍ എട്ടുവയസുകാരി പനി ബാധിച്ച് മരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ എട്ടുവയസുകാരി പനി ബാധിച്ച് മരിച്ചു. മുല്ലശ്ശേരി സുബൈറിന്റെ മകള്‍ ആയിഷ സഫയാണ് മരിച്ചത്. വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: ബുഷറ
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ മുന്നൂറിന് മുകളില്‍ തുടരുന്നു; വാര്‍ഡ് അടിസ്ഥാനത്തിലുള്ള കൊവിഡ് കണക്കുകള്‍ ഇങ്ങനെ
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍ 312 പേരാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. 360 ല്‍ നിന്നാണ് പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 312 ലേക്ക് താഴ്ന്നത്. പതിനേഴ് വാര്‍ഡുള്ള മേപ്പയ്യൂരില്‍ നാല് വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് എടത്തില്‍മുക്ക് (4), മടത്തുംഭാഗം
കൊയിലാണ്ടിയിൽ ഹോട്ടൽ ജീവനക്കാരനെതിരെ ആക്രമണം: ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ
കൊയിലാണ്ടി: ഹോട്ടൽ ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച ലോറി ഡ്രൈവറെന്നു കരുതുന്നയാളെ നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച രാത്രിദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിലാണ് സംഭവം. സാരമായി പരിക്കേറ്റ സി.എം. ഹോട്ടൽ ക്യാഷ്യറായ കൊളക്കാട് മണ്ണാർകണ്ടി മൻസൂറിനെ (45) കോഴിക്കോട് മെഡിൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മൻസൂറിനെ ഇടിച്ച ശേഷം നിർത്താതെ പോയതെന്നു
വ്യാപാരികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി ചെറുവണ്ണൂരില്‍ ധര്‍ണ്ണ നടത്തി
പേരാമ്പ്ര: കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ ചെറുവണ്ണൂരിലെ ഒരു ഭാഗത്തെ കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി. ചെറുവണ്ണൂര്‍ പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തില്‍ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. ചെറുവണ്ണൂരില്‍ കണ്‍ണ്ടെയ്മെന്റ് സോണിന്റെ പേരില്‍ ഒന്‍പതാം വാര്‍ഡ് അടച്ചതിന്റെ തുടര്‍ന്നാണ് വ്യാപാരികളും പൊതുജനവും ദുരിതത്തിലായത്. എന്നാല്‍ ടൗണിലെ തന്നെ ഏഴ്, എട്ട്
എടവരാട് ചേനായില്‍ നിര്‍മ്മിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു
പേരാമ്പ്ര: എടവരാട് ചേനായില്‍ നിര്‍മ്മിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ വി.കെ.നാസര്‍ മാസ്റ്റര്‍. മുസ്ലിം ലീഗ് നേതാക്കളായിരുന്ന വാളാഞ്ഞിമൊയ്തു സാഹിബ്, കുന്നത്ത് ഇബ്രാഹീം കുട്ടി സാഹിബ് എന്നിവരുടെ സ്മരണാര്‍ത്ഥമാണ് ഓഫീസ് നിര്‍മ്മിക്കുന്നത്. ദീര്‍ഘകാലം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മൊയ്തു സാഹിബ്.
സെപ്റ്റംബര്‍ 27ലെ ഹര്‍ത്താല്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്
മേപ്പയൂര്‍: ഭാരത ബന്ദിന്റെ ഭാഗമായി സെപ്റ്റംബര്‍ 27ന് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മേപ്പയൂര്‍ പഞ്ചായത്തില്‍ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന് മേപ്പയൂര്‍ പഞ്ചായത്ത് സമിതി അഭ്യര്‍ത്ഥിച്ചു. പത്തു മാസമായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രനിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. യോഗത്തില്‍ മുജീബ് കോമത്ത് അധ്യക്ഷനായിരുന്നു. ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഗോവര്‍ധിനി പദ്ധതി; തുറയൂര്‍ പഞ്ചായത്ത് തല കാലിത്തീറ്റ വിതരണത്തിന് തുടക്കമായി
തുറയൂര്‍: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവര്‍ധിനി പദ്ധതിയുടെ ഭാഗമായുള്ള കാലിത്തീറ്റ വിതരണത്തിന് തുറയൂരില്‍ തുടക്കമായി. പാലച്ചുവട് ക്ഷീര സംഘത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് തുറയൂര്‍ പഞ്ചായത്ത് തല കാലിത്തീറ്റ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കന്നുകുട്ടികള്‍ക്ക് രണ്ടരവയസ്സുവരെ സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് പരിരക്ഷയും, 12,500 രൂപ വരെ കാലിത്തീറ്റയില്‍ സബ്സിഡിയും ലഭിക്കും.
രാത്രി വൈകിയും രക്ഷാദൗത്യം; വടകരയില്‍ ഒഴിവായത് വന്‍ ദുരന്തം
വടകര: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബഹുനിലക്കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായ സംഭവത്തിൽ തീയണയ്ക്കാനുള്ള രക്ഷാദൗത്യം രാത്രി വൈകിയും നീണ്ടു. വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ആറ് യൂണിറ്റ് വാഹനങ്ങൾ രാത്രി വൈകിയും നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് തീ പൂർണമായും അണച്ചത്. കെട്ടിടത്തിന്റെ ഫാബ്രിക്കേഷനും റൂഫിലെ അലൂമിനിയം ഷീറ്റും തീയണയ്ക്കൽ മണിക്കൂറുകൾ നീളാൻ കാരണമായി.
തിക്കോടിയില്‍ മുളകുപൊടി വിതറി 1.8 ലക്ഷം രൂപ മോഷ്ടിച്ച സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പയ്യോളി പൊലീസ്
പയ്യോളി: തിക്കോടിയില്‍ മുളക് പൊടി വിതറി പണം മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പയ്യോളി പൊലീസ്. തിങ്കളാഴ്ച രാത്രിയാണ് സ്കൂട്ടറില്‍ വരികയായിരുന്ന പെയിന്റിങ് തൊഴിലാളിയുടെ പണം രണ്ട് പേര് തട്ടിയെടുത്തത്. പാലൂര് മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യന്റെ (50) പണമാണ് മോഷ്ടാക്കള്‍ പിടിച്ചു പറിച്ചത്. സത്യന് നടത്തുന്ന കുറിയുടെ പണം അംഗങ്ങളില്‍
മേപ്പയ്യൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബിജെപിയില്‍ കൂട്ടരാജി. പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. ബിജെപി പ്രവര്‍ത്തകരായ ചാലില്‍ ഗിരീഷ് (ജനകീയ ഈസ്റ്റ്), ബിജീഷ് തട്ടാംകണ്ടി (മഠത്തുംഭാഗം ഈസ്റ്റ്), രാധാകൃഷ്ണന് കരാമ്പ്ര (ജനകീയ മുക്ക് വെസ്റ്റ്)എന്നിവരാണ് രാജിവെച്ചത്. സി.പി.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ വെച്ച് ലോക്കല്‍ സെക്രട്ടറി പി.പി രാധാകൃഷ്ണന് ബിജെപിയില്‍ നിന്ന്