Category: മേപ്പയ്യൂര്‍
ഖാദിയുടെ ഉല്‍പന്നങ്ങള്‍ വേണമെങ്കില്‍ വേഗം വിട്ടോ! മേപ്പയ്യൂരില്‍ ഖാദി മേളയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഖാദി മേളയ്ക്ക് തുടക്കമായി. കണ്ണൂര്‍ സര്‍വ്വോദയ സംഘത്തിന്റെ ഖാദിക്ക് ഒരു കൈത്താങ്ങ് എന്ന പേരിലാണ് മേള സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ മേള ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗവും സീനിയര്‍ സിറ്റിസണ്‍ അംഗവുമായ കെ.വി ദിവാകരനെ ചടങ്ങില്‍ ആദരരിച്ചു. സര്‍വ്വോദയ സംഘം സെക്രട്ടറി കെ.വി.വിജയമോഹനന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം
ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിറ്റിക്‌സ് എന്നീ വിഷയങ്ങളിലെ ജൂനിയര്‍ തസ്തികകളിലെ ഒഴിവിലേക്കാണ് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
പുരസ്‌ക്കാര തിളക്കത്തില്‍ മേപ്പയ്യൂര്‍; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് അവാര്‍ഡ് കൈമാറി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവില്‍ നിന്ന് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ പ്രിന്‍സിപ്പല്‍ ഡോ.അന്‍വര്‍ ഷമീം, പി.ടി.എ പ്രസിഡന്റ് കെ.രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 2021 ജനുവരി 19 വായനാദിനം മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി
കോടിയേരിയുടെ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എ അസീസ്
മേപ്പയ്യൂര്‍: കേരള പോലീസില്‍ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി. പി. എ അസീസ്. നരക്കോട് മുസ്ലിം ലീഗ് സമ്മേളനം(നാട്ട്പച്ച) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും സെല്ലുകള്‍
കാട്ടുപന്നിയെ മല്‍പിടുത്തത്തിലൂടെ നേരിട്ട് ഇരട്ട കുഞ്ഞുങ്ങളുടെ രക്ഷകനായി; മേപ്പയ്യൂരിലെ റോബിന്റെ ധീരതയെ അനുമോദിച്ച് സി.പി.ഐ ലോക്കല്‍ കമ്മറ്റി
മേപ്പയ്യൂര്‍: കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സന്ദര്‍ഭോചിതമായി ഇടപെട്ട പതിനൊന്നു വയസ്സുകാരനെ അനുമോദിച്ച് സി.പി.ഐ. കൂനംവെള്ളിക്കാവ് സ്വദേശി റോബിനെയാണ് സി.പി.ഐ മേപ്പയ്യൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. മേപ്പയ്യൂര്‍ എം.കെ സ്മാരകത്തില്‍ ചേര്‍ന്ന അനുമോദന യോഗം സി.പി ഐ മണ്ഡലം സെക്രട്ടറി സി.ബിജു ഉത്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അജയ്
‘മിന്നല്‍ റോബിന്‍ നമ്മുടെ ഹീറോ’; കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് കുരുന്നുകളെ രക്ഷിച്ച പതിനൊന്നുകാരനെ അനുമോദിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ
പേരാമ്പ്ര: കാട്ടുപന്നിയില്‍ നിന്നും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ മേപ്പയ്യൂര്‍ സ്വദേശി റോബിനെ അഭിനന്ദിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. മിന്നല്‍ റോബിന്‍ എന്നാണ് കുട്ടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ബേസില്‍ ജോസഫിന്റെ ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രമായ മിന്നല്‍ മുരളിയ നാട്ടുകാരെ സാഹസികമായി രക്ഷപ്പെടുത്തിയത് പോലെ റോബിനും ഒന്നര വയസ്സകാരായ കുരുന്നുകളെ സാഹസികമായി
‘ആടിയും പാടിയും അവര്‍ ഒത്തുകൂടി’; മേപ്പയ്യൂരില്‍ കുട്ടികള്‍ക്ക് ആവേശമായി ബാലസംഘത്തിന്റെ അവധിക്കാല ക്യാമ്പ് ‘ഭൂതക്കണ്ണാടി’
മേപ്പയ്യൂര്‍: ബാലസംഘം മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍ ‘ഭൂതക്കണ്ണാടി’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം ഏറെ നാളുകള്‍ക്ക് ശേഷം നടന്ന ഒത്തുകൂടല്‍ കുട്ടികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. നടത്തിയ അവധിക്കാല ക്യാമ്പ് ഭൂതക്കണ്ണാടി കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍
‘കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക’; ചെറുവണ്ണൂര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ ആവളപ്പാണ്ടി മാടത്തൂര്‍ ഭാഗം പാടശേഖര സമിതിയുടെ ധര്‍ണ്ണ (വീഡിയോ കാണാം)
ചെറുവണ്ണൂര്‍: ആവളപ്പാണ്ടി മാടത്തൂര്‍ ഭാഗം പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ധര്‍ണ്ണ സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തോഫീസിന് മുന്നിലെ ധര്‍ണ്ണ എന്‍.നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമായും നാല് ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. കാലവര്‍ഷത്തില്‍ തകരാറിലായ ഫാം റോഡ് സുരക്ഷിതവും ഉറപ്പുള്ളതുമാക്കുക, പ്രധാന തോടിലെ പായലുകളും കുറ്റിക്കാടുകളും യന്ത്രമുപയോഗിച്ച് നീക്കം ചെയ്യുക, കാലവര്‍ഷത്തിന് അനുസൃതമായ മൂപ്പ്
‘കാട്ടുപന്നിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത എനിക്കെന്ത് പേടി! ഓടിക്കൂടിയവര്‍ പറഞ്ഞുകേട്ടപ്പോള്‍ പിന്നെ ആകെ വിറയലായിരുന്നു’; കാട്ടുപന്നിയുമായി ഏറ്റുമുട്ടി രണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച മേപ്പയ്യൂരിലെ പതിനൊന്നുകാരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
മേപ്പയ്യൂര്‍: കാട്ടുപന്നിയില്‍ നിന്നും രണ്ടുപിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച് താരമായിരിക്കുകയാണ് മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവ് മാവുള്ളതില്‍ റോബിന്‍. എങ്ങനെ കിട്ടി ഈ ധൈര്യം എന്ന് ചോദിക്കുമ്പോള്‍ റോബിന്‍ പറയുന്നത് ‘ കാട്ടുപന്നിയെ കണ്ടിട്ടുപോലുമില്ലാത്ത എനിക്കെന്ത് പേടി?’ എന്നാണ്. സംഭവത്തെക്കുറിച്ച് റോബിന്‍ പറയുന്നതിങ്ങനെ: ”കോലായിലിരുന്ന് ഫോണില്‍ കളിച്ചോണ്ടിരിക്കെയാണ് എന്തോ ഒന്ന് അകത്തേക്ക് കുതിച്ചുപോയതായി തോന്നിയത്. ഉടനെ പിന്നാലെ പോയി. അകത്ത്
അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖയിൽ മുസ്‌ലിം യൂത്ത് ലീഗ് ‘അകംപൊരുൾ’ സംഗമം
മേപ്പയ്യൂർ: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ‘അകംപൊരുൾ’ ശാഖാ ശാക്തീകരണ ക്യാമ്പയിൻ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖയിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് വി.വി.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ഉമൈർ എൻ.പി അധ്യക്ഷനായി. പി.സി.മുഹമ്മദ് സിറാജ് മുഖ്യപ്രഭാഷണം നടത്തി. സി.കെ.ജറീഷ് പദ്ധതി വിശദികരണം നടത്തി. ഷബിൻ കാരയാട്,