Category: മേപ്പയ്യൂര്‍

Total 1178 Posts

മേപ്പയ്യൂർ എടത്തിൽ മുക്കിലെ കുറ്റിപ്പുറത്ത് മീത്തൽ രാധ അന്തരിച്ചു

മേപ്പയ്യൂർ: എടത്തിൽ മുക്കിലെ കുറ്റിപ്പുറത്ത് മീത്തൽ രാധ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഇന്ദിര, ഗീത, ശാന്ത, അനീഷ്‌. മരുമക്കൾ: ചന്ദ്രൻ (നരക്കോട്), രാഘവൻ (കൊഴുക്കല്ലൂർ), സുധീഷ് (പയ്യോളി), ഷൈനി (ആവള). സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, പരേതരായ പാച്ചർ, ശങ്കരൻ, ശാരദ, സരോജനി.

ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലെ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബി.എസ്.സി അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്കും റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ ഫെബ്രുവരി ഏഴാം തിയ്യതി വൈകീട്ട് നാല് മണിക്ക് മുന്‍പ് പേരാമ്പ്ര എ.ഡി.എ ഓഫീസില്‍ നല്‍കേണ്ടതാണ്. പ്രതിമാസ വേതനം 15000 രൂപ.

കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റി മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനം ആചരിച്ചു (വീഡിയോ കാണാം)

കീഴരിയൂർ: കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനം ആചരിച്ചു. കീഴരിയൂർ പഞ്ചായത്ത് ഓഫിസിന് സമീപം മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം കെ.പി.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.അരവിന്ദൻ ചെയ്തു. കോൺഗ്രസ് കീഴരിയൂർ സെൻറർ കമ്മിറ്റി പ്രസിഡൻ്റ് ഇ.രാമചന്ദ്രചൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ,

മേപ്പയ്യൂരിലെ ചെറുവപ്പുറത്ത് മീത്തൽ കളരിക്കണ്ടിമുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദവുമായ ചെറുവപ്പുറത്ത് മീത്തൽ കളരിക്കണ്ടിമുക്ക് റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഗതാഗതയോഗ്യമാക്കണമെന്ന് മേപ്പയ്യൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുള്ള എട്ട്,അഞ്ച് വാർഡുകളിലൂടെ കടന്ന് പോകുന്ന ഈ റോഡിനോട് പഞ്ചായത്ത് ഭരണം കയ്യാളുന്ന സി.പി.എം നടത്തുന്ന

തൊണ്ണൂറ്റിയഞ്ച് വയസുള്ള വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: ബാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, രാഘവൻ നായർ, ഗോവിന്ദൻ നായർ, രവീന്ദ്രൻ. മരുമക്കൾ: രാധ, സൗമിനി, ശാന്ത, പത്മിനി, അജിത, ജയശ്രീ, പരേതയായ പത്മിനി. സഞ്ചയനം ജനുവരി 29 ശനിയാഴ്ച നടക്കും.

ചെറുവണ്ണൂർ കണ്ടീതാഴെ മലയിൽ മീത്തൽ കദീസ അന്തരിച്ചു

ചെറുവണ്ണൂർ: കണ്ടീതാഴെ മലയിൽ മീത്തൽ കദീസ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ അമ്മദ് മലയിൽ മീത്തൽ. മക്കൾ: ഇബ്രായി പൈതോത്ത്, മൊയ്തി, റഹീം, കുഞ്ഞയിഷ, ആമിന, ഫാത്തിമ, മറിയം, സുബൈദ. മരുമക്കൾ: പി.ടി.അബ്ദുള്ള മുയിപ്പൊത്ത്, അമ്മദ് എടപ്പാറക്കണ്ടി, പി.കുഞ്ഞിമുഹമ്മദ്‌ കായണ്ണ, പി.പി.മൊയ്തി വാളൂർ, നാസർ കീഴരിയൂർ, നഫീസ പി, നഫീസ സി.എം, സുലൈഖ ടി.കെ.

മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തില്‍ ഇനി ഉത്സവ രാവുകള്‍; തിറ മഹോത്സവത്തിന് കൊടിയേറി

മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ജനുവരി 27 ന് സര്‍പ്പബലി, 30 ന് ഇളനീര്‍ വെപ്പും ഉണ്ടായിരിക്കും. 31ന് കാലത്ത് ഉത്സവം സമാപിക്കും. തികച്ചും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉത്സവ ചടങ്ങുകള്‍ നടക്കുകയെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

റോഡ് സുരക്ഷാ വരാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ വാഹന യാത്രക്കാരെ ബോധവത്കരിച്ചു

മേപ്പയ്യൂര്‍: റോഡ് സുരക്ഷാ വരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയര്‍ സര്‍വീസ് സിവില്‍ ഡിഫന്‍സും, മേപ്പയൂര്‍ ജനമൈത്രി പോലീസും ചേര്‍ന്ന് മേപ്പയ്യൂരില്‍് വാഹന യാത്രക്കാരെ ബോധവത്കരിച്ചു. നിയമ ലംഘനം നടത്തിയ യാത്രക്കാരെ ബോധവല്‍ക്കരിച്ചു നോട്ടീസ് നല്‍കുകയും, അല്ലാത്തവര്‍ക്ക് പ്രോത്സാഹനമായി മിട്ടായി നല്‍കി അനുമോദിക്കുകയും ചെയ്തു. അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി. വിനോദന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

വിളയാട്ടൂർ കൈപ്പുറത്ത് കെ.പി.അസൈനാർ അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂരിലെ കൈപ്പുറത്ത് കെ.പി.അസൈനാർ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ: നഹാസ് (ബഹറിൻ), നസീമ. മരുമക്കൾ: ബഷീർ (കാളിയത്ത് മുക്ക്), അഫീന. സഹോദരങ്ങൾ: കെ. പി.മൊയ്തി, കുഞ്ഞയിശ, നബീസ, പരേതരായ കെ.പി.അമ്മത്, കദീശ, പരീചി.

മേപ്പയ്യൂരിലെ മലഞ്ചരക്ക് കടയില്‍ നിന്നും പണവും ചരക്കും മോഷ്ടിച്ച പ്രതി കൂരാച്ചുണ്ടിൽ പിടിയില്‍; പ്രതിയെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിലെ വിവിധയിടങ്ങളിലും മങ്ങോട്ടുമ്മല്‍ പരദേവതാക്ഷേത്ര ഭണ്ഡാരത്തിലും മോഷണം നടത്തിയ പ്രതി പിടിയില്‍. അവിടനല്ലൂര്‍ സ്വദേശിയായ സതീശന്‍ ആണ് പിടിയിലായത്. കൂരാച്ചുണ്ട് വെച്ചാണ് എസ്.എച്ച്.ഒ ഉണ്ണിക്കൃഷ്ണന്റെ നിര്‍ദേശ പ്രകാരം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ മാസം ആദ്യം മേപ്പയ്യൂര്‍ ടൗണില്‍ മലഞ്ചരക്ക് കടയില്‍ നിന്നും പതിനായിരം രൂപയുടെ കൊട്ടടയ്ക്കയും മൂവായിരം രൂപയും ഇയാള്‍ മോഷ്ടിച്ചിരുന്നു. കൂടാതെ മങ്ങാട്ടുമ്മല്‍

error: Content is protected !!