Category: മേപ്പയ്യൂര്‍
സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ക്കായി സംരഭകത്വ ശില്പശാലയൊരുക്കി മേപ്പയൂര്‍ പഞ്ചായത്ത്
മേപ്പയ്യൂര്‍: വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 10.30 മണി മുതല്‍ പഞ്ചായത്ത് ഹാളില്‍ വച്ച് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. പഞ്ചായത്തില്‍ പുതുതായി
സമസ്ത വിഷയത്തില്‍ സിപിഎം നിലപാട് പ്രതിഷേധാര്‍ഹമെന്ന് മുസ്ലിംലീഗ്
മേപ്പയൂര്‍: പൊതുവേദിയില്‍ പെണ്‍കുട്ടിക്ക് വിലക്കേര്‍പ്പെടുത്തി എന്ന രീതിയില്‍ മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ക്കെതിരെ സി.പി.എം നേതാക്കളും മന്ത്രിമാരുമായ എം.വി ഗോവിന്ദന്‍മാസ്റ്ററും, വീണജോര്‍ജും നടത്തിയ പ്രസ്താവനകളിലൂടെ സമസ്തയോടുള്ള സിപിഎമ്മിന്റെ യഥാര്‍ത്ഥ നിലപാടാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എഅസീസ് കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച സ്പെഷല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത
പാലം യാഥാര്‍ഥ്യമായാല്‍ കീഴരിയൂരില്‍ നിന്ന് എളുപ്പത്തില്‍ വടകരയിലെത്താം, കോരപ്ര പൊടിയാടി റോഡ് പി.ഡബ്യു.ഡി ഏറ്റെടുക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത്
മേപ്പയ്യൂര്‍: കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോരപ്ര പൊടിയാടി റോഡ് പി.ഡബ്യു.ഡി ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന് കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. ഈ റോഡില്‍ എട്ട് കോടി രൂപ ചെലവില്‍ രണ്ട് പാലങ്ങള്‍ പുതുതായി നിര്‍മ്മിക്കുന്നുണ്ട്. പാലം യാഥാര്‍ഥ്യമായാല്‍ കീഴരിയൂരില്‍ നിന്ന് വടകരയിലേക്കുള്ള യാത്ര സുഗമമാകും. 6.200 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കോരപ്ര
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരിക്കുന്നതിനായി വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. 13 ഗ്രൂപ്പുകൾ പ്രത്യേകം യോഗം ചേർന്ന് പദ്ധതികളെ സംബന്ധിച്ചു ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ,
ഭക്ഷണത്തിന് വിലക്ക് കല്‍പ്പിക്കുന്ന ആര്.എസ്.എസ് ഭീകരതയ്ക്കെതിരെ മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ ബീഫ് ഫെസ്റ്റും പ്രതിഷേധ സദസും
മേപ്പയ്യൂര്‍: ഭക്ഷണത്തിന് വിലക്ക് കല്‍പ്പിക്കുന്ന ആര്.എസ്.എസ് ഭീകരതയ്ക്കെതിരെ മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റും പ്രതിഷേധ സദസും നടത്തി. ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. മേപ്പയ്യൂര്‍ ടൗണില്‍ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.പി.രാധാകൃഷ്ണന് പഞ്ചായത്ത് പ്രസിഡന്റ്
മേപ്പയ്യൂരിലെ മലമ്പനി: ഇരുനൂറിലേറെ പേരുടെ രക്തം പരിശോധിച്ചു; കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കഴിഞ്ഞ ദിവസം മലമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുനൂറിലേറെ പേരുടെ രക്തം പരിശോധിച്ചു. കഴിഞ്ഞ ദിവസമാണ് എട്ടാം വാര്‍ഡിലെ അതിഥി തൊഴിലാളി കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 81 ഇതര സംസ്ഥാന തൊഴിലാളികളുടെയും പ്രദേശവാസികളായ 133 പേരുടെയും രക്തമാണ് പരിശോധിച്ചതെന്ന് മേപ്പയ്യൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
മേപ്പയ്യൂരില്‍ കുട്ടികള്‍ ഉള്‍പ്പെടെ അതിഥി തൊഴിലാളി കുടുംബത്തിലെ നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി; മുൻകരുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ അതിഥി തൊഴിലാളി കുടുംബത്തില്‍ മലമ്പനി സ്ഥിരീകരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മേപ്പയ്യൂരില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം, ടെറസുകള്‍, ഓവര്‍ഹെഡ് ടാങ്കുകള്‍ എന്നിവ കൃത്യമായി പരിശോധിച്ച് കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് മേപ്പയ്യൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍
മൂന്ന് ബഡ്ജറ്റുകളില് തുക വകയിരുത്തിയിട്ടും റോഡ് വികസനം കടലാസില്‍; കുണ്ടും കുഴിയുമായി മേപ്പയ്യൂര്‍-കൊല്ലം റോഡ്
മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മേപ്പയ്യൂര്‍-കൊല്ലം റോഡിന്റെ വികസനം വെറും കടാസില്‍ മാത്രം. മൂന്ന് ബഡ്ജറ്റുകളില് റോഡ് വികസനത്തിനായി 39 കോടി വകയിരുത്തിയെങ്കിലും അറ്റകുറ്റപണി നടത്തിയ റോഡ് വീണ്ടും പലയിടങ്ങളിലും കുണ്ടും കഴിയുമായി. കൊല്ലം നെല്ലാടി റോഡ് വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിലൂടെ 38.98.57866 കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട്
കാരയാട് കാളിയത്ത് മുക്കിലെ ചെറുവത്ത് ദേവകി അന്തരിച്ചു
മേപ്പയ്യൂർ: കാരയാട് കാളിയത്ത് മുക്കിലെ ചെറുവത്ത് ദേവകി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ കക്കാട്ട് വാസുവാണ് ഭർത്താവ്. മക്കൾ: സുധ, ബാബു (പോസീ ക്രോൺ ഇലക്ട്രോണിക്സ്, മേപ്പയ്യൂർ), ഷിജു (കേരള പോലീസ്, കോഴിക്കോട്). മരുമക്കൾ: സുധാകരൻ മീത്തലെ പറമ്പിൽ കല്പത്തൂർ, ജിഷിത, ദിവ്യ. സഹോദരങ്ങൾ: കല്ല്യാണി, പരേതരായ ശങ്കരൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ, അച്ചുതൻ.
മേപ്പയ്യൂർ, ചെറുവണ്ണൂർ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നയാളെ അറസ്റ്റ് ചെയ്തു
മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ ഭാഗങ്ങളിൽ വ്യാപകമായി അനധികൃത മദ്യവിൽപ്പന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സണ്ണി എന്നറിയപ്പെടുന്ന സതീഷ് ബാബുവിനെയാണ് മേപ്പയ്യൂർ പൊലീസ് പിടികൂടിയത്. മേപ്പയ്യൂരിൽ വച്ച് മദ്യവിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. KL-77-A-8113 എന്ന നമ്പറിലുള്ള വണ്ടിയിലാണ് ഇയാൾ മദ്യവുമായി വിൽപ്പനയ്ക്കെത്തിയത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ സണ്ണിയെ റിമാന്റ് ചെയ്തു.