Category: മേപ്പയ്യൂര്‍
‘ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഭരണ സ്തംഭനം, പദ്ധതികള്‍ മുടങ്ങി’; അവിശ്വാസ പ്രമേയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്ന അമിത പ്രതീക്ഷയൊന്നും തങ്ങള്‍ക്കില്ലെന്ന് പ്രതിപക്ഷ നോതാവ് യു.കെ ഉമ്മര്‍. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അസുഖബാധിതയായി ചികിത്സയിലായതിനാല്‍ അവധിയിലാണ്. പഞ്ചായത്തിന്റെയും പ്രസിഡന്റിന്റെ വാര്‍ഡിലെയും കാര്യങ്ങള്‍ നോക്കാന്‍ വൈസ് പ്രസിഡന്റിനെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം സ്തംഭനാവസ്ഥയിലാണെന്നും ഈ സാഹചര്യത്തിലാണ്
ബൈത്തുറഹ്മ പദ്ധതി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
മേപ്പയ്യൂർ: മുസ്‌ലിം ലീഗ് പാർട്ടിയുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിന് മാതൃകയായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയാണ് ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ബൈത്തുറഹ്മ പദ്ധതിയുടെ കീഴിൽ നിരാലംബരായ നിരവധി കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടം ഒരുക്കാനായത് ഏറെ ചാരിതാർത്ഥ്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പയ്യൂർ
ചെറുവണ്ണൂരിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യുഡിഎഫ്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കമായി
മേപ്പയൂര്‍: കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.എം ബാബു നിര്‍വഹിച്ചു. മേപ്പയൂർ സർവീസ് സഹകരണ ബാങ്കിൻ്റേയും കോ-ഒപ്പറേറ്റീവ് ടൗൺ ബാങ്കിൻ്റേയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ മികച്ച
കമ്മീഷന്‍ ഭരണകൂടത്തെ ജനങ്ങള്‍ തള്ളുമെന്ന് സത്യന്‍ കടിയങ്ങാട്; മേപ്പയ്യൂരില്‍ യു.ഡി.എഫിന്റെ ധര്‍ണ്ണ
മേപ്പയ്യൂര്‍: കേരളത്തിലെ കമ്മീഷന്‍ ഭരണകൂടത്തെ ജനങ്ങള്‍ തള്ളുമെന്ന് കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്. മേപ്പയ്യൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സായാഹ്ന ധര്‍ണ്ണയുടെ ഭാഗമായാണ് യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ധര്‍ണ്ണ നടത്തിയത്. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ അദ്ധ്യക്ഷനായി.
മേപ്പയ്യൂരില്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന; വൃത്തിഹീനം, ഉടമയില്‍ നിന്ന് പിഴ ഈടാക്കി
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന ആരോഗ്യ വകുപ്പും പഞ്ചായത്തും കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.പി.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പരിസരം വൃത്തിഹീനമായി കണ്ടെത്തിയ ബസ്റ്റാന്റിനു സമീപത്തെ അതിഥി തൊഴിലാളി ക്യാമ്പ് കെട്ടിട ഉടമയില്‍ നിന്നും പിഴ ഈടാക്കി. വരും ദിവസങ്ങളിലും മേപ്പയ്യൂരില്‍ കര്‍ശന പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി
തുറയൂർ ഗ്രാമപഞ്ചായത്ത് ഇനി മുതൽ ഭിന്നശേഷി സൗഹൃദം; പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് ഇനി മുതൽ ഭിന്നശേഷി സൗഹൃദം. പഞ്ചായത്ത് കെട്ടിടത്തിന്റെ പുതിയ ഭിന്നശേഷി സൗഹൃദ ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടുപയോഗിച്ചാണ് പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ രസിത റിപ്പോർട്ട് അവതരിപ്പിച്ചു.
മെയ് 28 ന് മേപ്പയ്യൂരിൽ ‘ശുചിത്വ ഹർത്താൽ’; മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചിടും
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മെയ് 28 ശനിയാഴ്ച ശുചിത്വ ഹർത്താൽ ആചരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ശുചിത്വ ഹർത്താൽ നടത്തുന്നത്. ശുചിത്വ ഹർത്താൽ ദിവസം രാവിലെ ഏഴ് മണി മുതൽ ടൗണിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് മുഴുവൻ കച്ചവടക്കാരും പരിപാടിയുമായി സഹകരിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി എ.സന്ദീപ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ്
കിണറിലെ വെള്ളത്തില്‍ അണുക്കളുണ്ടോയെന്ന് പരിശോധിക്കാം; ജല ഗുണനിലവാര പരിശോധന പരിശീലനവുമായി തുറയൂര്‍ പഞ്ചായത്ത്
തുറയൂര്‍: ജലജീവന്‍ മിഷന്‍ തുറയൂര്‍ പഞ്ചായത്തുതല ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ കിണര്‍ വെള്ളവും ശാസ്ത്രീയമായി പരിശോധിക്കുകയും ജനങ്ങളില്‍ ജല ഗുണനിലവാരം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികള്‍ക്കായി അഞ്ച് പരിശീലന പരിപാടികള്‍ കൂടി സംഘടിപ്പിക്കും.
സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ക്കായി സംരഭകത്വ ശില്‍പശാലയൊരുക്കി മേപ്പയൂര്‍ പഞ്ചായത്ത്
മേപ്പയ്യൂര്‍: വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 10.30 മണി മുതല്‍ പഞ്ചായത്ത് ഹാളില്‍ വച്ച് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. പഞ്ചായത്തില്‍ പുതുതായി