Category: മേപ്പയ്യൂര്‍

Total 1177 Posts

മേപ്പയ്യൂർ എടയിലാട്ട് മീനാക്ഷി അന്തരിച്ചു

മേപ്പയ്യൂർ: എടയിലാട്ട് മീനാക്ഷി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പരേതനായ എടയിലാട്ട് നാരായണൻ നായരാണ് ഭർത്താവ്. മക്കൾ: ഇന്ദിര (മുൻ എച്ച്.ഐ), ചന്ദ്രൻ (ദുബായ്), വിനോദൻ, മോഹനൻ (കണ്ടക്ടർ). മരുമക്കൾ: പുതിയോട്ടുംകുഴിയിൽ അപ്പുക്കുട്ടി നായർ (കൂട്ടാലിട), ഉഷ, രജനി. സഹോദരങ്ങൾ: മരുന്നോൽ നാരായണൻ നായർ, രാഘവൻ നായർ, കുഞ്ഞികൃഷ്ണൻ നായർ (മുൻ എച്ച്.എം), പരേതരായ ശങ്കരൻ നായർ

തൃക്കാക്കര വിജയം: മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം

മേപ്പയ്യൂർ: തൃക്കാക്കരയിൽ ഉമാ തോമസിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തോടനുബന്ധിച്ച് നടന്ന അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. എം.കെ.അബ്ദുറഹിമാൻ, കെ.പി.വേണുഗോപാൽ, എം.എം.അഷറഫ്, കെ.എം.എ.അസീസ്,

ചെറുവണ്ണൂർ ചുവന്നു തന്നെ നിൽക്കും; യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഏഴ് പേര്‍ വീതം വോട്ട് ചെയ്തതോടെയാണ് നിലവിലെ ഇടത് ഭരണസമതിക്ക് തുടരാന്‍ കഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ അംഗവുമായ ഇ.ടി.രാധ ഈ വര്‍ഷം

തൃക്കാക്കരയിലെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം

മേപ്പയ്യൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മേപ്പയ്യൂരിലെ യു.ഡി.എഫ് പ്രവർത്തകർ. ഉമാ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യു.ഡി.എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. ആന്തേരി ഗോപാലകൃഷ്ണൻ, കോമത്ത് മുജീബ്, യു.എൻ.മോഹനൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ഇ.കെ.മുഹമ്മദ് ബഷീർ, പി.പി.സി.മൊയ്തീൻ, സി.പി.നാരായണൻ,

റെയിൽവേ വെട്ടിക്കുറച്ച മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊഴുക്കല്ലൂർ യൂണിറ്റ്

മേപ്പയ്യൂർ: റെയിൽവേ വെട്ടിക്കുറച്ച മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊഴുക്കല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പി.കെ.എം വായനശാലയിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ടി.വേണു, കെ.കെ.രാരിച്ചൻ, പി.ബാലൻ നായർ,

കണ്ടോത്ത് അസ്സൈനാര്‍ മാസ്റ്ററുടെ അകാല വിയോഗം; അനുശോചിച്ച് കീഴ്പയ്യൂര്‍ പൗരാവലി

മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ യു.പി സ്‌കൂള്‍ മനേജരും തോടന്നൂര്‍ യു.പി സ്‌കൂള്‍ അദ്ധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കണ്ടോത്ത് അസ്സൈനാര്‍ മാസ്റ്റരുടെ അകാല വിയോഗത്തില്‍ കീഴ്പ്പയ്യൂര്‍ പൗരാവലി അനുശോചിച്ചു. മണപ്പുറം മസ്ജിദു നജ്മി മുന്‍ പ്രസിഡന്റ്, മുയിപ്പോത്ത് ക്രസന്റ് തണല്‍ മെമ്പര്‍, യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, കീഴ്പ്പയ്യൂര്‍ മഹല്ല് റിലീഫ് കമ്മറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ

അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ കീഴ്പ്പയ്യൂർ കണ്ടോത്ത് അസൈനാർ മാസ്റ്റർ അന്തരിച്ചു

മേപ്പയ്യൂർ: അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ കീഴ്പ്പയ്യൂർ കണ്ടോത്ത് അസൈനാർ മാസ്റ്റർ അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. കീഴ്പ്പയ്യൂരിലെ അറിയപ്പെടുന്ന പൗരപ്രമുഖനും വ്യവസായിയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും കർഷകനുമായ അദ്ദേഹം തോടന്നൂർ എ.യു.പി സ്കൂളിലെ അദ്ധ്യാപകനും കീഴ്പ്പയൂർ എ.യു.പി സ്കൂളിന്റെ മാനേജറുമാണ്. നിലവിൽ കീഴ്പ്പയ്യൂർ മഹൽ റിലീഫ് കമ്മിറ്റി വൈസ് ചെയർമാൻ, കീഴ്പ്പയ്യൂർ മണപ്പുറം മസ്ജിദ് നജ്മി

പ്രവേശനോത്സവ ദിനത്തിൽ മേപ്പയ്യൂരിലെ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങളും സമ്മാനങ്ങളും നൽകി ഡി.വൈ.എഫ്.ഐ

മേപ്പയ്യൂർ: പ്രവേശനോത്സവ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങളും സമ്മാനങ്ങളും നൽകി ഡി.വൈ.എഫ്.ഐ. മേപ്പയൂർ സൗത്ത് മേഖലയിലെ 8 സ്കൂളുകളിലായി ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന 256 കുട്ടികൾക്കാണ് പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തത്. മേഖലാതല ഉദ്ഘാടനം കെ.ജി.എം.സ് യു.പി സ്കൂളിൽ മേഖലാ സെക്രട്ടറി സെക്രട്ടറി ധനേഷ് സി.കെ നിർവ്വഹിച്ചു. മേഖലാ ട്രഷറർ ബിജിത്ത് വി.പി, ആകാശ് രവീന്ദ്രൻ,

പണം കൊടുത്തു വാങ്ങിയ സ്വന്തം സ്ഥലത്ത് നിന്ന് മൂന്ന് സെന്റ് അനാമികയ്ക്ക് വീടിനായി നൽകി ദമ്പതികൾ; മാതൃകയായി കീഴ്പ്പയൂരിലെ ലോഹ്യയും ഷെറിനും

മേപ്പയൂര്‍: സ്വന്തമായി വീടെന്ന അനാമികയുടെ സ്വപ്‌നത്തിന് കരുത്തേകി കീഴ്പ്പയ്യൂരിലെ കെ. ലോഹ്യയും ഭാര്യ ഷെറിനും. വിലകൊടുത്ത് വാങ്ങിയ 11 സെന്റ് സ്ഥലത്തുനിന്നുമാണ് മൂന്ന് സെന്റ് അനമികയ്ക്കും കുടുംബത്തിനുമായി ഇവര്‍ വിട്ടുനല്‍കിയത്. ഇരുവരുടെയും പത്തൊമ്പതാം വിവാഹ വാര്‍ഷിക ദിനത്തില്‍ സ്ഥലത്തിന്റെ രേഖ അനാമികയ്ക്ക് കൈമാറി. ടാര്‍പോളിന്‍ ഇട്ട ഒറ്റമുറിയില്‍ വൈദ്യുതി പോലും ഇല്ലാതെയാണ് അനാമികയും കുടുംബവും കഴിഞ്ഞിരുന്നത്.

കളിചിരിയും തമാശയുമായി അവരിനി ഒരുമിച്ചിരുന്നു പഠിക്കും; ഗാനവിരുന്നും മധുരവും നല്‍കി സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര മേഖലയിലെ സ്‌കൂളുകള്‍

പേരാമ്പ്ര: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി പേരാമ്പ്ര മേഖലയിലെ വിദ്യാലയങ്ങള്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്‌കൂളുകള്‍ എല്ലാം ഇന്ന് പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ആദ്യമായി സ്‌കുളിലേക്കെത്തുന്നവരെ ആകര്‍ഷിക്കാനായി വിവിധ പരിപാടികളാണ് ഓരോ സ്‌കൂളിലും ഒരുക്കിയിരുന്നത്. പാട്ടും ആഘോഷ പരിപാടികള്‍ക്കുമൊപ്പം മധുരവും നല്‍കിയാണ് കുട്ടികളെ വരവേറ്റത്. എല്‍.കെ.ജിയിലേക്കും ഒന്നാംക്ലാസിലേക്കും മാതാപിതാക്കളോടൊപ്പമെത്തിയ ചിലര്‍

error: Content is protected !!