Category: മേപ്പയ്യൂര്‍

Total 1171 Posts

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു. തേവരുമ്മല്‍ ശശികുമാര്‍ ആണ് മരിച്ചത്. മെയ് 16 ന് ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിലാണ് ശശികുമാറിന് പരിക്കേറ്റത്. ആലുപ്പുഴയില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് പറമ്പത്തെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ

മേപ്പയ്യൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി: പുതിയ ഭാരവാഹികളെ അറിയാം

മേപ്പയ്യൂർ: മേപ്പയ്യൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗം വി.കെ.ഇസ്മായിൽ മന്നാനി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് എം.പി മുഹമ്മദ്‌ ദാരിമി അധ്യക്ഷനായി. മുദരിബ് ശാക്കിർ യമാനി ജനറൽ ടോക് അവതരിപ്പിച്ചു. മദ്രസ മാനേജ്‌മെന്റ്‌ അസോസിയേഷൻ പ്രസിഡന്റ് എം.കെ.അബ്ദുറഹ്മാൻ മാസ്റ്റർ, സെക്രട്ടറി എം.കെ.ജാഫർ, കെ.അബ്ദുള്ള, പി.എം.അസൈനാർ മുസ്ല്യാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആലക്കാട്ട് അഹമ്മദ്

‘സൈക്കിൾ യാത്ര ശീലമാക്കൂ, ആരോഗ്യത്തെയും പ്രകൃതിയെയും സംരക്ഷിക്കൂ’; നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി സ്കൂളിൽ ലോക സൈക്കിൾ ദിനാചരണം

മേപ്പയ്യൂർ: നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി സ്കൂളിൽ ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്കിൾ യാത്ര ശീലമാക്കി ആരോഗ്യം നിലനിർത്തുക, പരിസ്ഥിതിയെ കാർബൺ മലീനീകരണത്തിൽ നിന്നും വിമുക്തമാക്കുക എന്നീ സന്ദേശങ്ങളുയർത്തിയാണ് സൈക്കിൾ ദിനം ആചരിച്ചത്. ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും സൈക്കിൾ റാലി നടത്തി. പ്രധാനാധ്യാപകൻ പി.ജി.രാജീവ് റാലി ഫ്ലാഗ് ഓഫ്

മേപ്പയ്യൂരിൽ ജലജീവൻ മിഷന്റെ ജലഗുണനിലവാര പരിശോധനാ പരിശീലനം

മേപ്പയ്യൂർ: മേപ്പയ്യൂരിൽ ജലഗുണനിലവാര പരിശോധനാ പരിശീലനം നടത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തും സോഷ്യോ- ഇക്കോണമിക്ക് യൂനിറ്റ് ഫൗണ്ടേഷൻ ഐ.എസ്.എ, ജലജീവൻ മിഷൻ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി.വിനോദ് കുമാർ (ക്വാളിറ്റി മാനേജർ, ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബോട്ടറി

മേപ്പയ്യൂർ എടയിലാട്ട് മീനാക്ഷി അന്തരിച്ചു

മേപ്പയ്യൂർ: എടയിലാട്ട് മീനാക്ഷി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പരേതനായ എടയിലാട്ട് നാരായണൻ നായരാണ് ഭർത്താവ്. മക്കൾ: ഇന്ദിര (മുൻ എച്ച്.ഐ), ചന്ദ്രൻ (ദുബായ്), വിനോദൻ, മോഹനൻ (കണ്ടക്ടർ). മരുമക്കൾ: പുതിയോട്ടുംകുഴിയിൽ അപ്പുക്കുട്ടി നായർ (കൂട്ടാലിട), ഉഷ, രജനി. സഹോദരങ്ങൾ: മരുന്നോൽ നാരായണൻ നായർ, രാഘവൻ നായർ, കുഞ്ഞികൃഷ്ണൻ നായർ (മുൻ എച്ച്.എം), പരേതരായ ശങ്കരൻ നായർ

തൃക്കാക്കര വിജയം: മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം

മേപ്പയ്യൂർ: തൃക്കാക്കരയിൽ ഉമാ തോമസിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തോടനുബന്ധിച്ച് നടന്ന അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. എം.കെ.അബ്ദുറഹിമാൻ, കെ.പി.വേണുഗോപാൽ, എം.എം.അഷറഫ്, കെ.എം.എ.അസീസ്,

ചെറുവണ്ണൂർ ചുവന്നു തന്നെ നിൽക്കും; യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഏഴ് പേര്‍ വീതം വോട്ട് ചെയ്തതോടെയാണ് നിലവിലെ ഇടത് ഭരണസമതിക്ക് തുടരാന്‍ കഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ അംഗവുമായ ഇ.ടി.രാധ ഈ വര്‍ഷം

തൃക്കാക്കരയിലെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം

മേപ്പയ്യൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മേപ്പയ്യൂരിലെ യു.ഡി.എഫ് പ്രവർത്തകർ. ഉമാ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യു.ഡി.എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. ആന്തേരി ഗോപാലകൃഷ്ണൻ, കോമത്ത് മുജീബ്, യു.എൻ.മോഹനൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ഇ.കെ.മുഹമ്മദ് ബഷീർ, പി.പി.സി.മൊയ്തീൻ, സി.പി.നാരായണൻ,

റെയിൽവേ വെട്ടിക്കുറച്ച മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊഴുക്കല്ലൂർ യൂണിറ്റ്

മേപ്പയ്യൂർ: റെയിൽവേ വെട്ടിക്കുറച്ച മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊഴുക്കല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പി.കെ.എം വായനശാലയിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ടി.വേണു, കെ.കെ.രാരിച്ചൻ, പി.ബാലൻ നായർ,

കണ്ടോത്ത് അസ്സൈനാര്‍ മാസ്റ്ററുടെ അകാല വിയോഗം; അനുശോചിച്ച് കീഴ്പയ്യൂര്‍ പൗരാവലി

മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ യു.പി സ്‌കൂള്‍ മനേജരും തോടന്നൂര്‍ യു.പി സ്‌കൂള്‍ അദ്ധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കണ്ടോത്ത് അസ്സൈനാര്‍ മാസ്റ്റരുടെ അകാല വിയോഗത്തില്‍ കീഴ്പ്പയ്യൂര്‍ പൗരാവലി അനുശോചിച്ചു. മണപ്പുറം മസ്ജിദു നജ്മി മുന്‍ പ്രസിഡന്റ്, മുയിപ്പോത്ത് ക്രസന്റ് തണല്‍ മെമ്പര്‍, യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, കീഴ്പ്പയ്യൂര്‍ മഹല്ല് റിലീഫ് കമ്മറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ

error: Content is protected !!